web analytics

ഒറ്റദിവസം കൊണ്ട്  ‘കോടിപതി’യായി കടവന്ത്ര ബെവ്കോ

ഒറ്റദിവസം കൊണ്ട്  ‘കോടിപതി’യായി കടവന്ത്ര ബെവ്കോ

കൊച്ചി: പുതുവർഷത്തലേന്ന് ഒറ്റദിവസംകൊണ്ട് ഒരു കോടിയിലധികം രൂപയുടെ മദ്യവിൽപ്പന നടത്തി കൊച്ചി കടവന്ത്ര ബെവ്കോ ഔട്ട്ലെറ്റ് സംസ്ഥാനത്ത് ഒന്നാമതായി. 

ഇവിടെ 1,00,16,610 രൂപയുടെ വിൽപ്പനയാണ് രേഖപ്പെടുത്തിയത്. രണ്ടാം സ്ഥാനത്ത് കൊച്ചിയിലെ തന്നെ രവിപുരം ബെവ്കോ ഔട്ട്ലെറ്റാണ്. അവിടെ 95,08,670 രൂപയുടെ മദ്യവിൽപ്പന നടന്നു. 

82,86,090 രൂപയുടെ വിൽപ്പനയോടെ എടപ്പാൾ കുറ്റിപ്പാല ബെവ്കോ ഔട്ട്ലെറ്റാണ് മൂന്നാം സ്ഥാനത്ത്.

സംസ്ഥാനത്ത് പുതുവർഷത്തലേന്ന് ബെവ്കോ ഔട്ട്ലെറ്റുകൾ വഴി ആകെ 105.78 കോടി രൂപയുടെ മദ്യവിൽപ്പനയാണ് നടന്നത്. മുൻവർഷമായ 2024ൽ ഇത് 97.13 കോടി രൂപയായിരുന്നു. 

വിൽപ്പനയിൽ ഏറ്റവും വലിയ പങ്ക് ഇന്ത്യൻ നിർമ്മിത വിദേശമദ്യത്തിനാണ് (92.89 കോടി രൂപ). ഇതിന് പിന്നാലെ ബിയർ (9.83 കോടി), വിദേശ നിർമ്മിത വിദേശമദ്യം (1.58 കോടി), വൈൻ (1.40 കോടി), വിദേശ നിർമ്മിത വൈൻ (5.95 ലക്ഷം) എന്നിവയും വിറ്റുപോയി.

കടവന്ത്ര ഔട്ട്ലെറ്റിൽ ക്രിസ്മസ് തലേന്ന് 66.88 ലക്ഷം രൂപയുടെ മദ്യവിൽപ്പന നടന്നിരുന്നു. അന്ന് സംസ്ഥാനത്ത് മൂന്നാം സ്ഥാനമായിരുന്നു. 

എന്നാൽ പുതുവർഷത്തലേന്ന് ഇന്ത്യൻ നിർമ്മിത വിദേശമദ്യത്തിൽ മാത്രം 69.87 ലക്ഷം രൂപയുടെ വിൽപ്പനയാണ് ഇവിടെ നടന്നത്. 

കൂടാതെ വിദേശ നിർമ്മിത വിദേശമദ്യം (15.04 ലക്ഷം), ബിയർ (11.81 ലക്ഷം), വൈൻ (3 ലക്ഷം), വിദേശ നിർമ്മിത വൈൻ (42,710 രൂപ) എന്നിങ്ങനെയും വിൽപ്പന രേഖപ്പെടുത്തി.

English Summary

Kochi’s Kadavanthra BEVCO outlet topped liquor sales on New Year’s Eve by recording over ₹1 crore in a single day. Statewide, BEVCO outlets achieved liquor sales worth ₹105.78 crore, marking a significant rise compared to the previous year. Indian Made Foreign Liquor accounted for the majority of sales.

bevco-liquor-sales-new-year-kadavanthra-kochi

BEVCO, liquor sales, New Year, Kadavanthra, Kochi, Kerala news, alcohol sales, IMFL

spot_imgspot_img
spot_imgspot_img

Latest news

1.13 ലക്ഷം പേരെ കൊല്ലാൻ ശേഷിയുള്ള കൊക്കെയ്നുമായി ഇന്ത്യൻ ട്രക്ക് ഡ്രൈവർമാർ ഇൻഡ്യാനയിൽ അറസ്റ്റിൽ

1.13 ലക്ഷം പേരെ കൊല്ലാൻ ശേഷിയുള്ള കൊക്കെയ്നുമായി ഇന്ത്യൻ ട്രക്ക് ഡ്രൈവർമാർ...

മലയാളി മദ്യപാനികൾക്ക് മനംമാറ്റം; കുടി കുറഞ്ഞു, അടി ആഘോഷങ്ങൾക്ക് മാത്രം

മലയാളി മദ്യപാനികൾക്ക് മനംമാറ്റം; കുടി കുറഞ്ഞു, അടി ആഘോഷങ്ങൾക്ക് മാത്രം കേരളത്തിൽ മദ്യപാനം...

പച്ചക്കറി അരിഞ്ഞ വേസ്റ്റ് വരെ പൊതിഞ്ഞു കൊണ്ടുവരും; സെക്രട്ടേറിയറ്റ് ജീവനക്കാർക്ക് പൂട്ടിട്ട് പുതിയ സർക്കുലർ

പച്ചക്കറി അരിഞ്ഞ വേസ്റ്റ് വരെ പൊതിഞ്ഞു കൊണ്ടുവരും; സെക്രട്ടേറിയറ്റ് ജീവനക്കാർക്ക് പൂട്ടിട്ട്...

നിയമലംഘനം ചെയ്താൽ വിസ റദ്ദാക്കും; ഇന്ത്യൻ വിദ്യാർത്ഥികൾക്ക് യുഎസ് എംബസിയുടെ ജാഗ്രതാ നിർദ്ദേശം

നിയമലംഘനം ചെയ്താൽ വിസ റദ്ദാക്കും; ഇന്ത്യൻ വിദ്യാർത്ഥികൾക്ക് യുഎസ് എംബസിയുടെ ജാഗ്രതാ...

ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന് ആശ്വാസം; അറസ്റ്റ് തടഞ്ഞത് നീട്ടി ഹൈകോടതി; മറുപടി സത്യവാങ്മൂലം സമർപ്പിക്കാൻ പരാതിക്കാരിക്ക് രണ്ട് ആഴ്ചത്തെ സമയം

ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് തടഞ്ഞത് നീട്ടി ഹൈകോടതി കൊച്ചി: ബലാത്സംഗക്കേസിൽ...

Other news

ഉപ്പുതറയിൽ യുവതിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സ്ഥിരീകരിച്ചു, പ്രതിക്കായി തിരച്ചില്‍

ഉപ്പുതറയിൽ യുവതിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സ്ഥിരീകരിച്ചു,...

പെരുമ്പാവൂരിൽ തെരുവുനായ് ശല്യം രൂക്ഷം; ഒറ്റ രാത്രികൊണ്ട് കൊന്നത് 11 മുട്ടക്കോഴികളെ; പുറത്തിറങ്ങാൻ വയ്യാത്ത അവസ്ഥയെന്ന് നാട്ടുകാർ

പെരുമ്പാവൂരിൽ തെരുവുനായ് ശല്യം രൂക്ഷം; കൊന്നത് 11 മുട്ടക്കോഴികളെ പെരുമ്പാവൂര്‍: കൊച്ചി പെരുമ്പാവൂര്‍...

യാത്രക്കാരുടെ ദീർഘകാല ആവശ്യങ്ങൾക്ക് ആശ്വാസം; വിവിധ ട്രെയിനുകൾക്ക് പുതുതായി സ്റ്റോപ്പുകൾ: വിശദവിവരങ്ങൾ:

വിവിധ ട്രെയിനുകൾക്ക് പുതുതായി സ്റ്റോപ്പുകൾ: വിശദവിവരങ്ങൾ: തിരുവനന്തപുരം ∙ സംസ്ഥാനത്തെ യാത്രക്കാരുടെ...

70000 ദിനാർ വരെ വായ്പ; പ്രവാസി സൗഹൃദ നയങ്ങളുമായി കുവൈത്ത് ബാങ്കുകൾ

70000 ദിനാർ വരെ വായ്പ; പ്രവാസി സൗഹൃദ നയങ്ങളുമായി കുവൈത്ത് ബാങ്കുകൾ കുവൈത്ത്...

‘ബാക്ക് ബെഞ്ചേഴ്‌സ്’ ഇല്ല; കുട്ടികളുടെ ബാഗിന്റെ ഭാരവും കുറയും; മന്ത്രി വി. ശിവൻകുട്ടിയുടെ പ്രഖ്യാപനം

തിരുവനന്തപുരം: കേരളത്തിലെ വിദ്യാലയങ്ങൾ ഇനി പുതിയ കാലത്തിനൊപ്പം മാറും. കുട്ടികളുടെ തോളിലെ...

Related Articles

Popular Categories

spot_imgspot_img