- പ്രണയപ്പകയോ അതോ ബ്ലാക്‌മെയിലിംഗോ? ജിം ട്രെയിനറുടെ മരണത്തിൽ ദുരൂഹത; യുവതിക്കെതിരെ കുടുംബം രംഗത്ത്
ബംഗളൂരു: ജിം ട്രെയിനറെ വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പുതിയ ആരോപണങ്ങൾ ഉയർന്നു. 28കാരനായ ദിലീപിന്റെ മരണത്തിന് പിന്നാലെ, ജിമ്മിൽ പരിചയപ്പെട്ട യുവതിയുടെ ഭീഷണിയാണ് ജീവനൊടുക്കാൻ കാരണമായതെന്ന് കുടുംബം ആരോപിച്ചു.
ദിലീപിനെ കഴിഞ്ഞ ദിവസം വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. യോഗിത എന്ന യുവതി ദിലീപിന്റെ സഹോദരിക്ക് അയച്ച ഇൻസ്റ്റഗ്രാം സന്ദേശത്തിലൂടെയാണ് സംഭവം കുടുംബം അറിഞ്ഞത്. തുടർന്ന് മുറിയുടെ വാതിൽ തകർത്ത് പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.
കുടുംബത്തിന്റെ പരാതിപ്രകാരം, വിവാഹിതയായ യുവതിയുമായി ദിലീപിന് അടുത്ത ബന്ധമുണ്ടായിരുന്നു. പിന്നീട് പ്രശ്നങ്ങൾ രൂക്ഷമായതോടെ യുവതി പണം ആവശ്യപ്പെടുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് ആരോപണം.
ഇതിനെ തുടർന്ന് ദിലീപ് മുമ്പ് പൊലീസിൽ പരാതി നൽകിയിരുന്നു. അന്ന് യുവതിയുടെ ഭർത്താവിന്റെ സാന്നിധ്യത്തിൽ നടത്തിയ ചര്‍ച്ചയില്‍ വിഷയം ഒത്തുതീര്‍പ്പാക്കിയിരുന്നുവെങ്കിലും ഭീഷണി തുടർന്നതായാണ് കുടുംബം ആരോപിക്കുന്നത്.
സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഫോറൻസിക് സംഘം സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.
English Summary
A 28-year-old gym trainer was found dead in Bengaluru, with his family alleging that threats from a woman he knew led to his suicide. The woman had reportedly demanded money and continued threatening him even after a prior settlement. Police have registered a case and launched an investigation.
bengaluru-gym-trainer-death-threat-allegation-investigation
Bengaluru News, Gym Trainer Death, Suicide Case, Police Investigation, Crime News, Karnataka News, Threat Allegation, Breaking News, India News, Social Issue









