web analytics

സോഫ്റ്റ് ആന്റ് ക്രിസ്പി പഴംപൊരി… അതും ബിയർ ഒഴിച്ച് പൊരിച്ചത്; ഒരു ‘കിടുക്കാച്ചി’ കോംബോ

സോഫ്റ്റ് ആന്റ് ക്രിസ്പി പഴംപൊരി… അതും ബിയർ ഒഴിച്ച് പൊരിച്ചത്; ഒരു ‘കിടുക്കാച്ചി’ കോംബോ

മദ്യപാനം ആരോഗ്യത്തിന് ഹാനികരമാണെങ്കിലും, ബിയർ ചേർത്ത് തയ്യാറാക്കുന്ന ഈ പ്രത്യേക പഴംപൊരി രുചിയിൽ വ്യത്യസ്തമായ അനുഭവം നൽകും. ബിയർ ഉപയോഗിച്ച് പാചകം ചെയ്യുമ്പോൾ ഭക്ഷണത്തിന്റെ ഘടനയിലും സ്വാദിലും മാറ്റങ്ങൾ സംഭവിക്കുന്നു.

പാചകത്തിനിടെ ബിയറിലെ ആൽക്കഹോൾ ഭാഗികമായി അപ്രത്യക്ഷമാകുകയും ഏകദേശം 15 മിനിറ്റ് തിളപ്പിക്കുമ്പോൾ 60% വരെ ഇല്ലാതാകുകയും ചെയ്യുന്നു.

ബിയറിലെ മാൾട്ട്, ഹോപ്സ് എന്നിവ ഭക്ഷണത്തിന് മധുരവും ചെറുകയ്പും ചേർന്ന പ്രത്യേക രുചി നൽകുന്നു. കൂടാതെ ബിയർ ചേർത്ത മാവ് ഉപയോഗിച്ച് വറുക്കുമ്പോൾ പലഹാരങ്ങൾ കൂടുതൽ മൊരിഞ്ഞതും ലഘുവുമായിരിക്കും.

ഇതിന് കാരണം ബിയറിലുള്ള കാർബൺ ഡയോക്സൈഡ് കുമിളകളാണ്.

ചേരുവകൾ

നേന്ത്രപ്പഴം – 4 എണ്ണം

മൈദ – 2 ഗ്ലാസ്

ബിയർ – 400 മില്ലി

പഞ്ചസാര – 2 ടീസ്പൂൺ

കറുവപ്പട്ട പൊടി – 2 ടീസ്പൂൺ

സൺഫ്ലവർ ഓയിൽ – ആവശ്യത്തിന്

ഉപ്പ് – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

നേന്ത്രപ്പഴം പകുതിയായി മുറിച്ച് അല്പം മൈദയിൽ മുക്കി എടുക്കുക.

മറ്റൊരു പാത്രത്തിൽ ബിയർ ഒഴിച്ച് അതിലേക്ക് മൈദയും ഉപ്പും ചേർത്ത് ബാറ്റർ തയ്യാറാക്കുക.

പഴം ബാറ്ററിൽ മുക്കി നല്ല ചൂടുള്ള എണ്ണയിൽ പൊരിച്ചെടുക്കുക.

അവസാനം പഞ്ചസാരയും കറുവപ്പട്ടപ്പൊടിയും ചേർത്ത മിശ്രിതം മുകളിൽ വിതറി ചൂടോടെ വിളമ്പാം.

English Summary

This recipe explains how to make crispy banana fritters using beer batter. Beer enhances texture and flavor, making fritters lighter and crispier due to carbonation, while much of the alcohol evaporates during cooking. The dish is made by dipping banana slices in beer batter, deep-frying, and topping with sugar and cinnamon.

beer-batter-banana-fritters-recipe

Recipe, Banana Fritters, Beer Batter, Snack, Cooking, Food, Easy Recipe, Dessert

spot_imgspot_img
spot_imgspot_img

Latest news

ഹോർമുസ് കടലിടുക്കിൽ ആശ്വാസം; രണ്ട് എൽപിജി ടാങ്കറുകൾക്ക് കൂടി അനുമതി

ഹോർമുസ് കടലിടുക്കിൽ ആശ്വാസം; രണ്ട് എൽപിജി ടാങ്കറുകൾക്ക് കൂടി അനുമതിഡൽഹി: പശ്ചിമേഷ്യൻ...

പരീക്ഷ എഴുതാത്തവർക്കും ലൈസൻസ്; ‘വാഹൻ’ സോഫ്റ്റ്‌വെയർ പാസ്‌വേഡ് ഏജന്റുമാർക്ക് കൈമാറി മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ

പരീക്ഷ എഴുതാത്തവർക്കും ലൈസൻസ്; 'വാഹൻ' സോഫ്റ്റ്‌വെയർ പാസ്‌വേഡ് ഏജന്റുമാർക്ക് കൈമാറി മോട്ടോർ...

പാലക്കാട് പീഡന പരാതി: ഷാഫി പറമ്പിലിനെ വീഡിയോ കോൾ ചെയ്ത് കാണിച്ചു! കോൺഗ്രസ് കൗൺസിലർക്കെതിരെ അതിജീവിത

പാലക്കാട് പീഡന പരാതി: ഷാഫി പറമ്പിലിനെ വീഡിയോ കോൾ ചെയ്ത് കാണിച്ചു!...

കൊവിഡ് കാലത്തിന് ശേഷം വീണ്ടും മുഖ്യമന്ത്രിമാരുമായി യോഗം നടത്തി മോദി; പ്രതിസന്ധി നേരിടാൻ ഏകോപനം അനിവാര്യം

കൊവിഡ് കാലത്തിന് ശേഷം വീണ്ടും മുഖ്യമന്ത്രിമാരുമായി യോഗം നടത്തി മോദി; പ്രതിസന്ധി...

ജെഇഇ പരീക്ഷ: ഈസ്റ്റർ ദിനത്തിൽ എഴുതാൻ കഴിയാത്തവർക്ക് മറ്റൊരു അവസരം

ജെഇഇ പരീക്ഷ: ഈസ്റ്റർ ദിനത്തിൽ എഴുതാൻ കഴിയാത്തവർക്ക് മറ്റൊരു അവസരം ഡൽഹി: ജെഇഇ...

Other news

അമ്മ കൊല്ലപ്പെട്ടു, അച്ഛൻ ജയിലിൽ; പതിനേഴുകാരിയെ പീഡിപ്പിച്ച് അമ്മാവൻമാർ, സഹോദരിയെ പണത്തിന് വിറ്റു

അമ്മ കൊല്ലപ്പെട്ടു, അച്ഛൻ ജയിലിൽ; പതിനേഴുകാരിയെ പീഡിപ്പിച്ച് അമ്മാവൻമാർ ഉത്തർപ്രദേശിലെ ലക്നൗവിൽ മാതാപിതാക്കളുടെ...

തിരുവനന്തപുരത്ത് ചരിത്രത്തിലെ ഏറ്റവും ഉയർന്ന ചൂട്; 38 വർഷത്തെ റെക്കോർഡ് തകർന്നു

തിരുവനന്തപുരത്ത് ചരിത്രത്തിലെ ഏറ്റവും ഉയർന്ന ചൂട്; 38 വർഷത്തെ റെക്കോർഡ് തകർന്നു തിരുവനന്തപുരം:...

തനിക്ക് പ്രേതബാധയെന്ന് യുവാവ്: ലാൻഡിങ്ങിനിടെ എമർജൻസി വാതിൽ തുറക്കാൻ ശ്രമം; വിമാനം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് !

ലാൻഡിങ്ങിനിടെ വിമാനത്തിൽ എമർജൻസി വാതിൽ തുറക്കാൻ ശ്രമംബെംഗളൂരുവിൽ നിന്നും വാരണാസിയിലേക്ക് പുറപ്പെട്ട...

ഉത്സവവുമായി ബന്ധപ്പെട്ട ഫ്ലോട്ട് കടന്നുപോകുന്നതിനിടെ കാലിൽ ചവിട്ടിയെന്ന് ആരോപിച്ച് തർക്കം; 19 കാരനെ കുത്തിക്കൊലപ്പെടുത്തി

കാലിൽ ചവിട്ടിയെന്ന് ആരോപിച്ച് തർക്കം; 19 കാരനെ കുത്തിക്കൊലപ്പെടുത്തി കൊട്ടിയം മുഖത്തലയിൽ ഉത്സവത്തോടനുബന്ധിച്ച്...

ബെവ്കോയും ബാറുകളും പൂട്ടും; കേരളത്തിൽ തുടർച്ചയായ ദിവസങ്ങളിൽ മദ്യലഭ്യത കുറയും

തിരുവനന്തപുരം: കേരളത്തിലെ മദ്യപാനികൾക്ക് അല്പം നിരാശ നൽകുന്ന വാർത്തയാണ് പുറത്തുവരുന്നത്. കണക്കെടുപ്പും...

ഓസ്‌ട്രേലിയയിൽ വിസ്മയമായി രക്തവർണ്ണ ആകാശം; ചുഴലിക്കാറ്റിന് പിന്നാലെ അപൂർവ്വ പ്രതിഭാസം; തീരങ്ങളിൽ അതീവ ജാഗ്രതാ നിർദ്ദേശം

ഓസ്‌ട്രേലിയയിൽ വിസ്മയമായി രക്തവർണ്ണ ആകാശം ഓസ്‌ട്രേലിയയിലെ ചില ഭാഗങ്ങളിൽ ആകാശം രക്തവർണ്ണമായി മാറിയ...

Related Articles

Popular Categories

spot_imgspot_img