മുംബൈ: ഇന്ത്യ- ന്യൂസിലൻഡ് സെമി ആവേശ പോരാട്ടം തുടങ്ങാൻ നിമിഷങ്ങൾ ബാക്കിനിൽക്കെ പുതിയൊരു വിവാദത്തിനു തിരി കൊളുത്തിയിരിക്കുകയാണ്. സെമി ഫൈനൽ മത്സരം നടക്കുന്ന വാംഖഡെ സ്റ്റേഡിയത്തിലെ പിച്ചിനെ ചൊല്ലിയാണ് വിവാദം. ഇന്ത്യയുടെ വിജയത്തിനായി പിച്ചില്‍ ബിസിസിഐ അവസാന നിമിഷം മാറ്റം വരുത്തിയെന്നാണ് ആരോപണം. പിച്ചിലുണ്ടായിരുന്ന പുല്ല് പൂര്‍ണമായും നീക്കം ചെയ്തതും മുമ്പ് കളിച്ച പിച്ചില്‍ തന്നെ ഇന്നത്തെ മത്സരം നടത്താന്‍ തീരുമാനിച്ചതും ഇന്ത്യയുടെ ജയത്തിനു വേണ്ടിയുള്ള ഒത്തുകളിയാണെന്ന് പറയുന്നു.
ഏഴാം നമ്പർ പിച്ചിലാണ് ഇന്നത്തെ ഇന്ത്യ- ന്യൂസിലൻഡ് മത്സരം നടക്കേണ്ടത്. എന്നാൽ മുംബൈയിലെ മറ്റു മത്സരങ്ങളിൽ നിന്നും വ്യത്യസ്തമായി സ്ലോ പിച്ചിലായിരിക്കും ഇന്നത്തെ മത്സരം നടക്കുക. ആറാം നമ്പർ പിച്ചിലാണ് സെമി പോരാട്ടം നടക്കുക എന്നാണ് റിപ്പോർട്ട്. ഗ്രൂപ്പ് ഘട്ട മത്സരങ്ങളിൽ ദക്ഷിണാഫ്രിക്ക-ഇംഗ്ലണ്ട് മത്സരത്തിനും, ഇന്ത്യ-ശ്രീലങ്ക മത്സരത്തിനും ഉപയോഗിച്ചത് വാംഖഡെ സ്റ്റേഡിയത്തിലെ ഈ ആറാം നമ്പര്‍ പിച്ച് ആയിരുന്നു. അതേസമയം ലോകകപ്പ് മത്സരങ്ങള്‍ ഏത് പിച്ചില്‍ കളിക്കണമെന്ന് തീരുമാനിക്കുന്നതില്‍ ബിസിസിഐക്ക് പങ്കില്ലെന്നും ഐസിസിയാണ് ഇക്കാര്യത്തിൽ തീരുമാനം എടുക്കുക എന്നും ബിസിസിഐ വൃത്തങ്ങള്‍ മറുപടി നൽകി.
ഏത് പിച്ചാണ് മത്സരത്തിന് ഏറ്റവും അനുയോജ്യമെന്ന് തീരുമാനിക്കുന്നത് ഐസിസി പിച്ച് കണ്‍സള്‍ട്ടന്‍റായ ആന്‍ഡി അറ്റ്കിന്‍സണാണ്. എന്നാൽ ഇന്നത്തെ മത്സരത്തിൽ അറ്റ്കിന്‍സണുമായി ചേര്‍ന്ന് ബിസിസിഐ പിച്ചുകളുടെ ക്രമീകരണത്തിൽ മാറ്റം വരുത്തിയെന്നാണ് പറയുന്നത്. മുന്‍ തീരുമാനപ്രകാരം ലോകകപ്പില്‍ വാംഖഡെയില്‍ നടക്കുന്ന സെമി ഉള്‍പ്പെടെയുള്ള അഞ്ച് മത്സരങ്ങള്‍ക്ക് 6-8-6-8-7 പിച്ചുകളാണ് യഥാക്രമം ഉപയോഗിക്കേണ്ടിയിരുന്നത്. എന്നാലിപ്പോള്‍ 6-8-6-8 എന്ന രീതിയില്‍ മാറ്റിമറിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യക്ക് അനുകൂലമായി മത്സരഫലം വരാന്‍ ബിസിസിഐ പിച്ചിലും കൃത്രിമം കാണിച്ചെന്ന തരത്തിൽ വിദേശ മാധ്യമങ്ങളിലടക്കം വലിയ വിമര്‍ശനമാണ് ഉയരുന്നത്.
Read Also: സച്ചിനെ മറികടക്കാൻ കോലി; കാത്തിരിക്കുന്നത് വമ്പൻ റെക്കോർഡുകൾ, പക്ഷേ കിവീസിനെതിരെ സെഞ്ചുറി നേടണം