സോഷ്യൽ മീഡിയയിലെ മനോരോഗികളെ കൊണ്ട് പൊറുതിമുട്ടി; ബാലതാരം ദേവനന്ദയെ അപമാനിച്ചവർക്കെതിരെ പോലീസിൽ പരാതി

‘മാളികപ്പുറം’ എന്ന ഒറ്റ സിനിമ കൊണ്ട് മലയാളി മനസുകളെ കീഴടക്കിയ ബാലതാരമാണ് ദേവനന്ദ.  എന്നാൽ കഴിഞ്ഞ കുറച്ചുനാളായി സോഷ്യൽ മീഡിയയിലെ സൈബർ ആക്രമണങ്ങൾക്ക് ഇരയാവുകയാണ് ഈ കുഞ്ഞു താരം.

‘എല്ലാവർക്കും നമസ്കാരം, പുതിയ സിനിമ ‘ഗു’വിന്റെ ഭാഗമായി ഞങ്ങളുടെ വീട്ടിൽ വച്ച് ഒരു ചാനലിന് മാത്രമായി കൊടുത്ത ഇന്റർവ്യൂവിൽ നിന്ന് ഒരു ഭാഗം മാത്രം കട്ട്‌ ചെയ്തു സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും, മോശം പരാമർശങ്ങൾ നടത്തിയവർക്ക് എതിരെയും നിയമ നടപടികളുമായി മുന്നോട്ട് പോകുന്ന വിവരം എന്റെ പ്രിയപ്പെട്ട നിങ്ങളെ എല്ലാവരെയും അറിയിക്കുന്നു.’’, ദേവനന്ദ സോഷ്യൽ മീഡിയയിൽ കുറിച്ചു.സംഭവത്തിൽ നിയമനടപടിയുമായി ദേവനന്ദയുടെ കുടുംബം നീങ്ങുകയാണ്. എറണാകുളം സൈബർ പോലീസിന് ദേവനന്ദയുടെ അച്ഛൻ ജിബിൻ പരാതി നൽകി. പരാതിയുടെ പൂർണരൂപം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുമുണ്ട്. ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ നിന്നുള്ള ഒരുഭാ​ഗം കട്ട് ചെയ്ത് പ്രചരിപ്പിക്കുന്നുവെന്നും മോശം പരാമർശങ്ങൾ നടത്തിയവർക്ക് എതിരെ നിയമനടപടി സ്വീകരിക്കണമെന്നും പരാതിയിൽ പറയുന്നു

പോലീസിൽ നൽകിയ പരാതിയുടെ പൂർണരൂപം

‘‘ബഹുമാനപ്പെട്ട SHO മുൻപാകെ ദേവനന്ദയ്ക്കു വേണ്ടി ദേവനന്ദയുടെ പിതാവായ ജിബിൻ ബോധിപ്പിക്കുന്ന പരാതി,

എന്റെ മകളുടെ ഏറ്റവും പുതിയ സിനിമയായ ഗുവിന്റെ പ്രമോഷന്റെ ഭാഗമായി എന്റെ വീട്ടിൽ വച്ച് ഒരു ചാനലിന് മാത്രമായി കൊടുത്ത അഭിമുഖത്തിൽ നിന്ന് ഞങ്ങളുടെ അനുവാദം ഇല്ലാതെ എന്റെ മകളെ സമൂഹ മാധ്യമത്തിൽ മനഃപൂർവം അപമാനിക്കുക എന്ന ലക്ഷ്യത്തോടെ കണ്ടന്റ് ക്രിയേറ്റേഴ്‌സ് എന്ന് അവകാശപ്പെടുന്ന കുറച്ച് വ്യക്തികൾ അവരുടെ ഫെയ്സ്ബുക്ക് / യൂട്യൂബ് / ഇൻസ്റ്റഗ്രാം ചാനലുകളിലും/ പേജുകളിലും, മുകളിൽ പറഞ്ഞ ചാനലിൽ വന്ന ഇന്റർവ്യൂവിൽ നിന്ന് ഒരു ഭാഗം മാത്രം ഡൗൺലോഡ് ചെയ്ത് അവരുടെ സ്വന്തം വിഡിയോ കൂടി ചേർത്ത് പ്രചരിപ്പിക്കുകയും ചെയ്തു.

ഇവരുടെ ഈ പ്രവർത്തി കൊണ്ട് എന്റെ 10 വ‌യസ്സുള്ള മകൾക്ക് മാനസിക ബുദ്ധിമുട്ട് ഉണ്ടാകുകയും, സമൂഹമധ്യേ മനഃപൂർവം അപമാനിക്കപ്പെടുകയും ചെയ്യുക ഉണ്ടായിട്ടുണ്ട്. ഈ പ്രൊഫൈൽ ഡീറ്റെയിൽസ് അടുത്ത പേജിൽ കൊടുത്തിട്ടുള്ളവയാണ്. ഈ പ്രൊഫൈലിൽ അപ്‌ലോഡ് ചെയ്‌ത വിഡിയോകൾ എത്രയും പെട്ടന്ന് ഡിലീറ്റ് ചെയ്യിക്കാനും ഈ വ്യക്തികളുടെ പേരിൽ നിയമ നടപടികൾ സ്വീകരിക്കണം എന്നും താഴ്മയായി അപേക്ഷിക്കുന്നു.

എന്ന് വിശ്വസ്തതയോടെ ജിബിൻ.’’

എറണാകുളം രാജഗിരി പബ്ലിക് സ്‌കൂളിലെ വിദ്യാർത്ഥിനിയായ ദേവനന്ദ കൈയ്യടക്കത്തോടെയാണ് ഓരോ കഥാപാത്രങ്ങളെയും അവതരിപ്പിക്കാറുള്ളത്. തൊട്ടപ്പൻ എന്ന ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറിയ ദേവനന്ദ മൈ സാന്റ, മിന്നൽ മുരളി, ഹെവൻ തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

എന്നാൽ ബാലതാരം എന്ന പേരിൽ ദേവനന്ദ ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയത് മാളികപ്പുറം ചെയ്തശേഷമാണ്. പഠനത്തോടൊപ്പം അഭിനയവും തുടരാനാണ് ദേവനന്ദ ആഗ്രഹിക്കുന്നത്. താരം കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ സിനിമയാണ് ഗു. ഈ സിനിമയുടെ പ്രമോഷൻ പരിപാടികളുടെ ഭാഗമായി ദേവനന്ദ ധാരാളം അഭിമുഖങ്ങൾ നൽകിയിരുന്നു.

ഇതിൽ ഒരു അഭിമുഖം വലിയ രീതിയിൽ വൈറലായി മാറുകയും ചെയ്തിരുന്നു. അഭിമുഖങ്ങളിൽ ക്യൂട്ട്നെസ് വാരി വിതറാതെ എപ്പോഴും ചോദ്യങ്ങൾക്ക് അനുസരിച്ച് കൃത്യവും വ്യക്തവുമായ മറുപടി നൽകാറുണ്ട് ദേവനന്ദ. അതുകൊണ്ട് തന്നെയാണ് ​ഗു സിനിമയുടെ പ്രമോഷന്റെ ഭാ​ഗമായി നൽകിയ അഭിമുഖത്തിലെ കുട്ടിത്താരത്തിന്റെ ചില മറുപടികളെ സോഷ്യൽമീഡിയയിലെ ഒരു വിഭാ​ഗം അതിരില്ലാതെ പരി​ഹസിച്ചത്. നാലാം ക്ലാസ് വിദ്യാർത്ഥിനിയായ തള്ള എന്ന രീതിയിൽ വരെ ദേവനന്ദയ്ക്കെതിരെ കമന്റുകൾ വന്നിരുന്നു.

പരാതിപ്പെടാൻ തീരുമാനിച്ചത് വളരെ നന്നായി എന്നാണ് ഭൂരിഭാ​ഗം കമന്റുകളും. മോളെ പരിഹസിച്ചുള്ള വീഡിയോകൾ കണ്ടപ്പോൾ സങ്കടം തോന്നി. മോളോട് വിഷമിക്കരുതെന്ന് പറയൂ. മോളെ ഇഷ്ടപ്പെടുന്നവർ ഒരുപാട് പേരുണ്ട്. ചെറിയ കുട്ടികളെ പോലും വെറുതെ വിടില്ല ചിലർ, നല്ല തീരുമാനം…. എന്തിനും ഏതിനും നെഗറ്റീവ് കണ്ടെത്തി അത് ഒരു കണ്ടന്റാക്കി വിറ്റ് കാശുണ്ടാക്കുന്നോർക്ക് അത്യാവശ്യമാണ് ഇതുപോലുള്ള പണികൾ.

ഓരോ കുട്ടിയും യുനീക്കാണ്. അവർ ജീവിച്ച് വന്ന സാഹചര്യം, പഠിച്ച സ്കൂൾ, അധ്യാപകർ അതിലുപരി സാങ്കേതിക വിദ്യ കൈവെള്ളയിൽ. നമ്മുടെ കുഞ്ഞുങ്ങൾ നമ്മളെക്കാൾ പതിന്മടങ്ങ് ഇന്റലക്ച്വലാണ്. നമ്മൾ മണ്ണപ്പം ചുട്ട് നടന്ന കാലവും ഇന്നത്തെ കാലവും തമ്മിൽ കംപെയർ ചെയുന്നത് ശുദ്ധ മണ്ടത്തരമാണ്. അവൾ ധീരയായി വളരട്ടെ… അവളുടെ അഭിപ്രായം ആരെയും പേടിക്കാതെ പറയട്ടെ.

നമ്മുടെ മക്കളേയും ആ ലെവലിലേക്ക് ഉയർത്താൻ നമുക്ക് എന്ത് ചെയ്യാൻ പറ്റുമെന്ന് ആലോചിക്കുക. അതിനുവേണ്ടി അവസരം ഒരുക്കി കൊടുക്കുക. അല്ലാതെ ഒരു കുട്ടിയെ മുളയിലേ നുള്ളാൻ ഉള്ള സാഹചര്യം ഒരുക്കാതിരിക്കുക എന്നിങ്ങനെയായിരുന്നു കുട്ടിത്താരത്തിന് പിന്തുണയറിയിച്ച് വന്ന ആരാധകരുടെ കമന്റുകൾ.

 

 

Read Also:ജറുസലേമില്‍ കണ്ടെത്തിയത് 2,300 വര്‍ഷം പഴക്കമുള്ള മോതിരം; ഭൂതകാലത്തിലേക്ക് ഒരു തിരിച്ചു പോക്ക്

spot_imgspot_img
spot_imgspot_img

Latest news

അഫ്ഗാനിസ്ഥാനിൽ വൻ ഭൂചലനം; 250 പേർ മരിച്ചു

അഫ്ഗാനിസ്ഥാനിൽ വൻ ഭൂചലനം; 250 പേർ മരിച്ചു കാബുൾ: കിഴക്കൻ അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാൻ...

വാണിജ്യ സിലിണ്ടറുകൾക്ക് വില കുറഞ്ഞു

വാണിജ്യ സിലിണ്ടറുകൾക്ക് വില കുറഞ്ഞു ന്യൂഡൽഹി: രാജ്യത്ത് പാചകവാതക സിലിണ്ടറുകളുടെ വില വീണ്ടും...

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട് ക്ലബിനിത് മധുര പ്രതികാരം

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട്...

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു ആലപ്പുഴ: കേരളത്തിന്റെ അഭിമാനമായ നെഹ്‌റു ട്രോഫി...

അനൂപ് മാലിക് മുൻപും പ്രതി

അനൂപ് മാലിക് മുൻപും പ്രതി കണ്ണൂർ: കണ്ണപുരം കീഴറയിൽ വാടകവീട്ടിലുണ്ടായ സ്‌ഫോടനം പടക്കനിർമാണത്തിനിടെയെന്ന്...

Other news

അഫ്ഗാനിസ്ഥാനില്‍ ഭൂചലനം; ഒമ്പത് മരണം

അഫ്ഗാനിസ്ഥാനില്‍ ഭൂചലനം; ഒമ്പത് മരണം കാബൂള്‍: അഫ്ഗാനിസ്ഥാനിലുണ്ടായ ഭൂചലനത്തില്‍ ഒമ്പത് പേര്‍ മരിച്ചു....

കാലവർഷം 100 ദിവസം പിന്നിടുമ്പോൾ

കാലവർഷം 100 ദിവസം പിന്നിടുമ്പോൾ തിരുവനന്തപുരം: കേരളത്തിൽ ഇത്തവണത്തെ ഓഗസ്റ്റ് മാസത്തിൽ കാലവർഷം...

അമീബിക് മസ്തിഷ്‌ക ജ്വരം; 3മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

അമീബിക് മസ്തിഷ്‌ക ജ്വരം; 3മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു കോഴിക്കോട്: അമീബിക് മസ്തിഷ്‌ക...

തീറ്റ മത്സരം

കട്ടപ്പന: കട്ടപ്പന: ഓണാഘോഷത്തിന്റെ ഭാ​ഗമായി സംഘടിപ്പിച്ച തീറ്റ മത്സരം കണ്ടുനിന്നവർക്കും ആവേശ...

യുകെയിൽ ഡോക്ടറായ മലയാളി യുവതിക്ക് 30 ലക്ഷം രൂപ പിഴ….! നടപടി 64 കാരിയുടെ പരാതിയിൽ

യുകെയിൽ ഡോക്ടറായ മലയാളി യുവതിക്ക് 30 ലക്ഷം രൂപ പിഴ….! നടപടി...

Related Articles

Popular Categories

spot_imgspot_img