web analytics

വിഴിഞ്ഞം കടലിൽ ഒഴുകിയെത്തിയ ബാരലുകൾ തട്ടി വളളത്തിന്റെ പ്രൊപ്പല്ലറുകൾ തകർന്നു; മീൻപിടുത്തം അവസാനിപ്പിച്ച് ബാരലുകൾ കരയ്‌ക്കെത്തിച്ച് തൊഴിലാളികൾ

വിഴിഞ്ഞം തീരത്ത് നിന്ന് മീൻപിടിത്തത്തിനുപോയ മത്സ്യത്തൊഴിലാളികളുടെ വളളത്തിൽ കടലിൽ ഒഴുകിനടന്ന പ്ലാസ്റ്റിക് ബാരലുകൾ തട്ടി എൻജിനുകളിൽ ഒന്നിന്റെ പ്രൊപ്പല്ലർ തകർന്നു. ഇതേ തുടർന്ന് മീൻപിടിത്തം അവസാനിപ്പിച്ചശേഷം കടലിലുണ്ടായിരുന്ന 11 ബാരലുകളെ തൊഴിലാളികൾ വളളത്തിൽ കയറ്റി രാത്രി 10.ഓടെ കരയിലെത്തിച്ചു.

സൗന്ദര്യ വർധ വസ്തുക്കളിൽ ചേർക്കുന്ന പദാർഥമായ പാൽമോക്കോൾ നിറച്ച ബാരലുകളാണിത്, മലേഷ്യയിൽ നിർമ്മിച്ചതെന്നുമുളള സ്റ്റിക്കർ പതിപ്പിച്ചിട്ടുണ്ട്. വ്യാഴാഴ്ച വൈകിട്ടോടെയാണ് സംഭവമെന്ന് തൊഴിലാളികൾ പറഞ്ഞു.

വലവീശാൻ തയ്യാറെടുക്കവെ പാൽമോക്കോൾ നിറച്ചതും 210 കിലോ ഭാരവുമുളള ബാരലുകൾ തിരയിൽപ്പെട്ട് വളളങ്ങളിലൊന്നിന്റെ എൻജിൻ പ്രൊപ്പല്ലറിൽ ഇടിക്കുകായിരുന്നു. ഇതേ തുടർന്ന് മീൻപിടിത്തം അവസാനിപ്പിച്ച് 11 ബാരലുകളെയും രണ്ടുവളളങ്ങളിലായി രാത്രിയോടെ ഫിഷ്‌ലാന്റിലും നോമാൻഡ് ലാൻഡിലും എത്തിച്ചു.

കൊച്ചിക്കടലിൽ മുങ്ങിപ്പോയ എൽസാ-3 എന്ന ചരക്കുകപ്പലിൽ നിന്ന് വീണതെന്നാണ് തൊഴിലാളികൾ പറഞ്ഞത്.കോസ്റ്റൽ പോലീസെത്തി ഇവയെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ്

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ് 2024-25 സാമ്പത്തിക വർഷത്തേക്കുള്ള ആദായനികുതി റിട്ടേൺ (ഐടിആർ)...

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ തിരുവനന്തപുരം: കേരളത്തിൽ മദ്യവിൽപ്പനയ്ക്കായി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ‘പ്ലാസ്റ്റിക്...

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല കാസർകോട്: അമ്മയ്ക്ക് ചെലവിന് നൽകാത്തതിന്റെ പേരിൽ മകനെ...

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ പത്തനംതിട്ട: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട്...

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു കാഠ്മണ്ഡു: നേപ്പാളിൽ ആളിപ്പടർന്ന ജെൻ...

Other news

Related Articles

Popular Categories

spot_imgspot_img