സംസ്ഥാനത്തും പുറത്തും ഉത്പാദനം കുത്തനെ ഇടിഞ്ഞതോടെ വാഴപ്പഴത്തിന്റെ വില കുത്തനെ ഉയർന്നു. ഒരുമാസം മുൻപ് 35 രൂപ മൊത്തവിലയുണ്ടായിരുന്ന ഏത്തയ്ക്കയുടെ മൊത്തവില 65 ആയി ഉയർന്നു. ചില്ലറ വിൽപ്പന വില 80 രൂപയായതോടെ ഓണക്കാലത്ത് ഉപ്പേരിയ്ക്കും ശർക്കര വരട്ടിയ്ക്കും വില ഏറുമെന്ന് ഉറപ്പായി. Banana prices soar past all-time records
പലയിടത്തും ഏത്തക്കുലകൾ കിട്ടാനില്ല. മുൻപ് ഇടുക്കി വയനാട് ജില്ലകളിൽ വ്യാപകമായി കൃഷി ഉണ്ടായിരുന്നെങ്കിലും വേനലിലും ഉഷ്ണ തരംഗത്തിലും കൃഷി വൻ തോതിൽ നശിച്ചു. മുൻപ് 40 രൂപ മുതൽ 60 രൂപ വരെ വിലയുണ്ടായിരുന്ന ഞാലിപ്പൂവൻ പഴത്തിന്റെ ചില്ലറ വിൽപ്പന വില 90 രൂപയായി ഉയർന്നു.
വിവാഹ സദ്യകൾക്കും മറ്റും ഞാലിപ്പൂവൻ പഴം വേണ്ടത്ര കിട്ടാനില്ലാത്തതോടെ കാറ്ററിങ്ങ് യൂണിറ്റുകളും ബുദ്ധിമുട്ടിലായി. കേരളത്തിന് പുറമെ തമിഴ്‌നാട്ടിലും വൻ തോതിൽ കൃഷി നശിച്ചതാണ് വാഴപ്പഴത്തിന് വില കുതിച്ചു കയറാൻ കാരണം.
സംസ്ഥാനത്ത് വിവിധയിടങ്ങളിൽ കൃഷി നാമമാത്രമായതോടെ ഓണക്കാലം പഴത്തിനും പഴം ഉത്പന്നങ്ങൾക്കും വില വർധിക്കും.