web analytics

മകനെ രക്ഷപ്പെടുത്താൻ വേണ്ടി ഈ നാടിന്റെ ഹൃദയത്തെ കീറിമുറിക്കാതിരിക്കൂ

മലപ്പുറം: മലപ്പുറം പരാമർശത്തിൽ വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമർശനവുമായി മുൻ കോൺഗ്രസ് നേതാവ് ബാലകൃഷ്ണൻ പെരിയ. മകനെ രക്ഷപ്പെടുത്താൻ വേണ്ടി ഈ നാടിന്റെ ഹൃദയത്തെ കീറിമുറിക്കാതിരിക്കൂ. നവോത്ഥാനത്തിന്റെ ശംഖനാദം മുഴക്കിയ ഗുരുദേവന്റെ നാമത്തിലാണ് ഈ പൂണ്ടുവിളയാട്ടം എന്നത് ലജ്ജിപ്പിക്കുന്നതാണ് എന്നും ബാലകൃഷ്ണൻ പറഞ്ഞു.

88ന്റെ ആവേശത്തിൽ പറഞ്ഞുപോയതാണെങ്കിൽ പരാമർശം പിൻവലിച്ച് അഭിമാനമുയർത്തുകയെന്നും അതല്ലെങ്കിൽ കുമാരനാശാൻ ഇരുന്ന ആ മഹിതമായ കസേരയിൽ നിന്ന് താഴെയിറങ്ങി സംസാരിക്കുക എന്നും ബാലകൃഷ്ണൻ പെരിയ ഫേസ്ബുക്ക് പോസ്റ്റിലൂടെ വിമർശിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

തീയ്യനും ഈഴവനും ഒന്നാണോ എന്ന ചർച്ച സജീവമാണ്. എങ്കിലും സർക്കാർ കണക്കിൽ ഒന്നായതു കൊണ്ട് പറയട്ടെ ഞാൻ പിറന്ന ജാതിയുടെ അമരക്കാരൻ വെള്ളാപ്പള്ളിയല്ല. ഇത്രയും വർഗ്ഗീയ വിഭജനം സംസാരിക്കുന്നഒരാളെ തള്ളാതിരിക്കാനും നിർവ്വാഹമില്ല.

സ്വന്തം സമുദായക്കാർക്ക് എതിരേ തന്നെ പ്രവർത്തിച്ചുകൊണ്ട് മറ്റാർക്കോവേണ്ടി സ്വസമുദായത്തെ വിൽക്കാൻ കാത്തിരിക്കുന്ന ച്ചവടക്കാരനാണ് വെള്ളാപ്പള്ളി
മലപ്പുറത്തുവന്ന് ഇതൊരു രാജ്യമാണെന്ന് പ്രഖ്യാപിക്കുമ്പോൾ ആമലപ്പുറം മുതൽ തലപ്പാടി വരെയുള്ളവൻ യഥാർത്ഥത്തിൽ താങ്കളുടെ ജാതിയിൽപ്പെട്ടവരല്ല എന്നബോധമെങ്കിലും ഉണ്ടാവണം.മലപ്പുറം മുതൽ അങ്ങോട്ട് എത്രവിദ്യാഭ്യാസ സ്ഥാപനങ്ങൾ താങ്കൾ നൽകിയിട്ടുണ്ട് എന്നാലോചിക്കണം.മലബാറിലെ തീയ്യനും മാപ്പിളമാരും തമ്മിലുള്ള ചരിത്രപരവും പൗരാണികവുമായ ബന്ധത്തിന്റെ തായ് വേരറിയാത്ത ഒരുകച്ചവട സാമിയോട് പരിതപിക്കുകയല്ലാതെ മറ്റു മാർഗ്ഗമില്ല.

മലബാറിൽ ഉറഞ്ഞാടുന്ന തെയ്യങ്ങളുടെ ഐതീഹ്യപെരുമയിൽ പോലുമുണ്ട് ആത്മബന്ധത്തിന്റെ ഹൃദയതാളം ജാതിഭേദംമതദ്വേഷം ഏതുമില്ലാതെ സർവ്വരുംസോദരത്വേന വാഴുന്ന മാതൃകാ സ്ഥാനമായി കണ്ട്,നവോദ്ധാനത്തിന്റെ ശംഖനാദം മുഴക്കിയ ഗുരുദേവന്റെ നാമത്തിലാണ് ഈപൂണ്ടുവിളയാട്ടം എന്നത് ലജ്ജിപ്പിക്കുന്നതാണ് മലയാളത്തിന്റെ ഭാഷാപിതാവ് തുഞ്ചത്താചാര്യൻമുതൽ ഇങ്ങോട്ട് എത്രയെത്രശ്രേഷ്ഠ ജന്മങ്ങൾ ഉണ്ടായി ഈ ജില്ലയിൽ
ദയവായി ഈ നാടിന്റെ ഹൃദയത്തെ മകനെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമായി കീറിമുറിക്കാതിരിക്കൂ….

മതാന്ധത സംസാരിക്കുന്നത് പലർക്കും സുഖമുള്ള അനുഭവമായി അടുത്ത കാലത്ത് കാണുന്നു എന്നാൽ ദൂരവ്യാപക പ്രത്യാഘാതം പ്രതീക്ഷിക്കുന്നതിനും അപ്പുറമായിരിക്കും.
88ന്റെ ആവേശത്തിൽ പറഞ്ഞുപോയതെങ്കിൽ പിൻവലിച്ച് അഭിമാനമുയർർത്തുക
അതല്ലെങ്കിൽ കുമാരനാശാൻ ഇരുന്ന ആമഹിതമായ കസേരയിൽ നിന്ന് താഴെയിറങ്ങി സംസാരിക്കുക കാരണം ഈ വിഴുപ്പ്ഭാണ്ഡം ചുമക്കാൻ കേരളത്തിന്റെ നവോദ്ധാനത്തിന് വിയർപ്പു ചീന്തിയ ഒരു സമുദായത്തിന് ഒരിക്കലുംസാധിക്കില്ല.

spot_imgspot_img
spot_imgspot_img

Latest news

കൊച്ചിയിലെ ഓയിൽ കമ്പനിയിൽ തീപിടിത്തം; ഒരാൾ മരിച്ചു, നിരവധി പേർക്ക് പരുക്ക്

കൊച്ചിയിലെ ഓയിൽ കമ്പനിയിൽ തീപിടിത്തം; ഒരാൾ മരിച്ചു, നിരവധി പേർക്ക് പരുക്ക് കൊച്ചിയിലെ...

ഹോർമുസ് പ്രതിസന്ധി; ഊർജത്തിനായി അർജന്റീനയെ കൂട്ടുപിടിച്ച് ഇന്ത്യ; എൽപിജി ഇറക്കുമതിയിൽ വൻ വർധന

ഹോർമുസ് പ്രതിസന്ധി; ഊർജത്തിനായി അർജന്റീനയെ കൂട്ടുപിടിച്ച് ഇന്ത്യ; എൽപിജി ഇറക്കുമതിയിൽ വൻ...

വേനലിൽ വില്ലനായി ഷിഗെല്ല; ഭീതി പടർത്തി മൂന്നര വയസുകാരിയുടെ മരണം; അതീവ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്

വേനലിൽ വില്ലനായി ഷിഗെല്ല; ഭീതി പടർത്തി മൂന്നര വയസുകാരിയുടെ മരണം; അതീവ...

ശബരിമലയിൽ യുവതി പ്രവേശനത്തിന് എതിർപ്പ്; ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ

ശബരിമലയിൽ യുവതി പ്രവേശനത്തിന് എതിർപ്പ്; ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ ഡൽഹി: ശബരിമലയിലെ യുവതീ...

നാമനിർദേശ സമർപ്പണം പൂർത്തിയായി: 140 മണ്ഡലങ്ങളിൽ 1269 പത്രികകൾ; നാളെ സൂക്ഷ്മപരിശോധന

നാമനിർദേശ സമർപ്പണം പൂർത്തിയായി: 140 മണ്ഡലങ്ങളിൽ 1269 പത്രികകൾ; നാളെ സൂക്ഷ്മപരിശോധന തിരുവനന്തപുരം:...

Other news

സൈബർ സുരക്ഷാ വിദഗ്ധന്റെ വീട്ടിൽ നിന്ന് 21 പവൻ കവർന്നു; അതും പട്ടാപ്പകൽ

സൈബർ സുരക്ഷാ വിദഗ്ധന്റെ വീട്ടിൽ നിന്ന് 21 പവൻ കവർന്നു; അതും...

അബുദാബിയിലെ ആ പഴയ പക ഇപ്പോഴും കത്തുന്നു! രമേഷ് പിഷാരടിക്കെതിരെ രൂക്ഷവിമർശനവുമായി അഖിൽ മാരാർ

അബുദാബിയിലെ ആ പഴയ പക ഇപ്പോഴും കത്തുന്നു! രമേഷ് പിഷാരടിക്കെതിരെ രൂക്ഷവിമർശനവുമായി...

‘വലതുവശത്തെ കള്ളൻ’ ഒടിടിയിലേക്ക്; മാർച്ച് 27 മുതൽ പ്രൈമിൽ

‘വലതുവശത്തെ കള്ളൻ’ ഒടിടിയിലേക്ക്; മാർച്ച് 27 മുതൽ പ്രൈമിൽ കൊച്ചി: വലതുവശത്തെ കള്ളൻ...

ഇന്ധനവില കുതിക്കുന്നു! നയാര പെട്രോളിന് ₹5.30 കൂട്ടി; വരാനിരിക്കുന്നത് വിലക്കയറ്റത്തിന്റെ നാളുകളോ?

ഇന്ധനവില കുതിക്കുന്നു! നയാര പെട്രോളിന് ₹5.30 കൂട്ടി; വരാനിരിക്കുന്നത് വിലക്കയറ്റത്തിന്റെ നാളുകളോ? രാജ്യത്ത്...

“ഷുഗറിന് ഭാരം കുറച്ചതാണ്…”: ഇ.എ. രാജേന്ദ്രന്റെ അവസാന അഭിമുഖം വീണ്ടും വൈറൽ

“ഷുഗറിന് ഭാരം കുറച്ചതാണ്…”: ഇ.എ. രാജേന്ദ്രന്റെ അവസാന അഭിമുഖം വീണ്ടും വൈറൽ ഇ.എ....

ചരിത്രം കുറിച്ച് സാറ മുലാലി; ആംഗ്ലിക്കൻ സഭയുടെ ആദ്യ വനിതാ മേധാവിയായി കാന്റർബറിയിൽ അഭിഷിക്തയായി

സാറ മുലാലി ആംഗ്ലിക്കൻ സഭയുടെ ആദ്യ വനിതാ മേധാവിയായി കാന്റർബറിയിൽ അഭിഷിക്തയായി ആംഗ്ലിക്കൻ...

Related Articles

Popular Categories

spot_imgspot_img