മലപ്പുറം: നിലമ്പൂരിലെ വനം വകുപ്പ് ഓഫീസ് അടിച്ചു തകര്‍ത്ത കേസില്‍ അറസ്റ്റിലായ പിവി അന്‍വര്‍ എംഎല്‍എക്ക് ജാമ്യം അനുവദിച്ചു. നിലമ്പൂര്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് അൻവറിന് ജാമ്യം അനുവദിച്ചത്. കസ്റ്റഡി അവശ്യപ്പെട്ടുള്ള പൊലീസിന്റെ അപേക്ഷ കോടതി തള്ളി.(Bail granted for PV Anwar MLA)
കേസിൽ ഉപാധികളില്ലാതെയാണ് ജാമ്യം അനുവദിച്ചതെന്ന് അന്‍വറിന്‍റെ അഭിഭാഷകന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. എഫ്‌ഐആറില്‍ പിവി അന്‍വറിന്റെ പേര് ചേര്‍ത്തത് ആസൂത്രിതമാണെന്നും രാഷ്ട്രീയ വിരോധം തീര്‍ക്കാനാണ് അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചതെന്നും അന്‍വറിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ സഫറുള്ള ആരോപിച്ചു.
കേസില്‍ മറ്റ് പ്രതികളെ കൂടി കസ്റ്റഡിയിലെടുക്കേണ്ടതുള്ളതിനാല്‍ അന്‍വറിനെ കസ്റ്റഡിയില്‍ അനുവദിക്കണമെന്നാണ് പൊലീസ് കോടതിയിൽ അവശ്യപ്പെട്ടത്. എന്നാൽ കസ്റ്റഡി അപേക്ഷയും ജാമ്യാപേക്ഷയും പരിഗണിച്ച ശേഷമാണ് നിലമ്പൂര്‍ മജിസ്‌ട്രേറ്റ് കോടതി അന്‍വറിന് ജാമ്യം അനുവദിക്കുകയായിരുന്നു.ഫോറസ്റ്റ് ഓഫീസ് ആക്രമണത്തെ തുടർന്ന് ഇന്നലെ രാത്രി വീടുവളഞ്ഞാണ് പിവി അന്‍വറിനെ പൊലിസ് അറസ്റ്റ് തെയ്തത്. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയ അന്‍വറിനെ പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്യുകയായിരുന്നു.
ഇരതേടി വരുന്ന കടുവ കെണി തേടി വരില്ലെന്ന് പറയുന്നത് വളരെ ശരിയാണ്; പെരുന്തട്ടയിൽ കെണി ഒരുക്കി കാത്തിരിക്കുന്നതിനിടെ 900 കണ്ടിയിൽ കടുവ കുഞ്ഞുങ്ങളെ കണ്ടെത്തി