പൂഞ്ഞാർ സെന്റ് മേരീസ് ഫൊറോന പള്ളിയിലെ അസിസ്റ്റന്റ് വികാരിയെ വാഹനമിടിപ്പിച്ച കേസിൽ മുഴുവൻ പ്രതികൾക്കും ജാമ്യം അനുവദിച്ചു പ്രായപൂർത്തിയായ 17 പേർക്കാണ് ഇന്ന് കോട്ടയം ജില്ലാ സെഷൻസ് കോടതി ജാമ്യം അനുവദിച്ചത്. പ്രായപൂർത്തിയാകാത്ത പത്ത് പേർക്ക് ഇന്നലെ ജൂവലയിൽ കോടതിയിൽ നിന്നും ജാമ്യം അനുവദിച്ചിരുന്നു. . ഇതോടെ കേസിൽ പ്രതിചേർക്കപ്പെട്ട 27 വിദ്യാർത്ഥികൾക്കും ജാമ്യം ലഭിച്ചു.
ഇക്കഴറിഞ്ഞ ഫെബ്രുവരി 23 നാണു അസിസ്റ്റൻ്റ് വികാരി ഫാ ജോസഫ് ആറ്റുചാലിനയാണ് സംഘം പള്ളിമുറ്റത്തുവച്ച് ഇടിച്ചു വീഴ്ത്തിയത്. ദേവാലയത്തിൽ ചടങ്ങുകൾ നടക്കുന്നതിനിടയിൽ സാമൂഹ്യ വിരുദ്ധർ കുരിശും തൊട്ടിയിൽ റേയ്സിംഗ് നടത്തിയത് ചോദ്യം ചെയ്തതാണ് പ്രകോപനത്തിന് കാരണം. ഇതിനുമുമ്പും ഇത്തരം സംഭവങ്ങൾ ഉണ്ടാവുകയും മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു. ഇതിനു പ്രതികാരമെന്നോണമാണ് ഇന്ന് കൂടുതൽ ആളുകളെയും കൂട്ടി സംഘം എത്തിയത്. സംഭവത്തിൽ പരിക്കേറ്റ വൈദികൻ ചികിത്സ തേടിയിരുന്നു. സംഭവത്തെ തുടർന്ന് വൻ പ്രതിഷേധമാണ് ഉയർന്നത്.