ഫാദർ ഓഫ് മെഡിസിൻ എന്നറിയപ്പെടുന്ന ഹിപ്പൊറേറ്റസ് കാലത്ത് പറഞ്ഞുവെച്ച ഒരു വാക്കുണ്ട്. ‘All diseases begins from gut’. അതായത് എല്ലാ അസുഖങ്ങളും വയറ്റിൽ നിന്നും ഉണ്ടാകുന്നു എന്നർത്ഥം. ആധുനികകാലത്ത് ഇത് വളരെയേറെ പ്രസക്തമായി കൊണ്ടിരിക്കുകയാണ്. Bad bacteria in the intestines will be destroyed by eating one from this fruit
പല രോഗങ്ങളുടെയും ഓട്ടോ ഇമ്മ്യൂൺ ഡിസീസുകൾ, ചില ത്വക്ക് രോഗങ്ങൾ തുടങ്ങിയ നിരവധി രോഗങ്ങളുടെ ഉത്ഭവം വയറിലെ അസ്വസ്ഥതകളിൽ നിന്നാണ്. വയറിനുള്ളിലെ ബാക്ടീരിയകളാണ് ഇത്തരം രോഗങ്ങൾക്ക് മൂല കാരണമാകുന്നത്.
ഇതുമൂലം ഇത്തരം ബാക്ടീരിയകളെ നിയന്ത്രിക്കാനായി പലരും പല മാർഗങ്ങളും സ്വീകരിക്കാറുണ്ട്. ചിലർ പ്രോബയോട്ടിക്ക് മരുന്നുകൾ ഉപയോഗിക്കാറുണ്ട്. അതുപോലെ ഡേറ്ററി സപ്ലിമെന്റുകൾ കഴിക്കുന്നവരുണ്ട്.
എന്നാൽ നമ്മുടെ കുടലിനുള്ളിൽ ഉള്ള ബ്യൂട്ടറേറ്റിന്റെ ലെവൽ നാച്ചുറലായി കൂട്ടി നിർത്തുക എന്നുള്ളതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം.
എങ്ങനെയാണ് ഇത് കൂട്ടുന്നത്? എന്തൊക്കെയാണ് ബ്യൂട്ടറേറ്റിന്റെ ലെവൽ കുറയ്ക്കുന്നത്? എന്തു തരത്തിലുള്ള ഫൈബറുകൾ ഉപയോഗിച്ചാൽ ആണ് ഇതിന്റെ അളവ് കൂട്ടാൻ ആകുന്നത്? അത്തരം കാര്യങ്ങളെക്കുറിച്ച് ഒന്ന് അറിഞ്ഞിരിക്കുന്നത് നല്ലതാണ്.
ബ്യൂട്ടറേറ്റിന്റെ അളവ് ശരീരത്തിൽ സ്വാഭാവികമായി വർദ്ധിപ്പിക്കുന്നതിന് നാം നിർബന്ധമായും ആഹാരത്തിൽ ഉൾപ്പെടുത്തേണ്ട ഒന്നാണ് ഫൈബർ. എന്നാൽ എല്ലാ ഫൈബറുകളും ബ്യൂട്ടറേറ്റ് നൽകുന്നില്ല. ഏതുതരത്തിലുള്ള ഫൈബറുകൾ കഴിച്ചാൽ ആണ് നമുക്ക് ഇത് ലഭിക്കുക എന്ന് അറിഞ്ഞിരിക്കണം.
ധാരാളം ഫൈബറുകൾ അടങ്ങിയ ഭക്ഷണം കഴിക്കുന്ന സമയത്ത് നമ്മുടെ കുടലിനുള്ളിലെ ബാക്ടീരിയകൾ അവയെ ഫെർമെന്റ് ചെയ്യുന്നു. ഇത് നല്ല ബ്യൂട്ടറേറ്റിന്റെ ഉത്പാദനത്തിന് കാരണമാകും. വളരെയധികം ഗുണങ്ങൾ ഉള്ള ഒന്നാണ് ഈ ബ്യൂട്ടറൈറ്റ്.
എന്തൊക്കെയാണ് ഇതിന്റെ ഗുണങ്ങൾ ?
പ്രധാനമായും ബ്യൂട്ടറേറ്റ് ശരീരത്തിൽ ചെയ്യുന്നത് ശരീരഭാരം കുറയ്ക്കുക എന്നതാണ്. അതുപോലെതന്നെ അലർജി കുറയ്ക്കാനും ബ്യൂട്ടറിറ്റ് വളരെയധികം സഹായിക്കുന്നുണ്ട്. ശരീരത്തിൽ ഉണ്ടാകുന്ന നീർക്കെട്ടുകൾ കുറയ്ക്കുന്നതിനും ഇത് സഹായിക്കുന്നു. ഇന്ന് സർവതാരമായി കാണുന്ന ഫാറ്റി ലിവർ കുറയ്ക്കുന്നതിനും ബ്യൂട്ടറേറ്റ് വലിയ പങ്കു വഹിക്കുന്നുണ്ട്.
എന്തൊക്കെ ഭക്ഷണങ്ങളാണ് ശരീരത്തിൽ ബ്യൂട്ടറേറ്റിന്റെ ന്റെ അളവ് കുറയ്ക്കുന്നത്? അതിൽ ഏറ്റവും പ്രധാനപ്പെട്ടത് മൈദ തന്നെ. അതുപോലെതന്നെ പഞ്ചസാര അടങ്ങിയിട്ടുള്ള ശീതള പാനീയങ്ങളും ബ്യൂട്ടറേറ്റിന്റെ അളവ് കുറയ്ക്കും. വറുത്ത ആഹാരസാധനങ്ങളും അപകടകരമാണ്.
ഇനി ഏതൊക്കെ ഭക്ഷണങ്ങളാണ് ബ്യൂട്ടറേറ്റിന്റെ അളവ് കൂട്ടുന്നത്? ഏതുതരം ഫൈബർ ആണ് നാം കഴിക്കേണ്ടത് ??
ഫൈബറുകൾ പ്രധാനമായും രണ്ടു തരത്തിലാണ് ഉള്ളത്. അലിയുന്നവയും അലിയാത്തവയും. ഇതിൽ അലിയാത്ത തരം ഫൈബറുകൾ അടങ്ങിയിട്ടുള്ള ഭക്ഷണം ബ്യൂട്ടറേറ്റിന്റെ അളവ് കൂട്ടാൻ സഹായിക്കില്ല. ഗോതമ്പ്, അരി, ധാന്യങ്ങൾ എന്നിവ ബ്യൂട്ടറേറ്റിന്റെ അളവ് കൂട്ടില്ല. അലിയുന്ന തരത്തിലുള്ള ഫൈബറുകൾ ആണ് ഇതിന്റെ അളവ് കൂട്ടുന്നത്.
ഉദാഹരണത്തിന് പേരയ്ക്ക. ഏറ്റവും ഉയർന്ന തരത്തിലുള്ള ഫൈബറുകൾ അടങ്ങിയ പഴമാണിത്. അതുപോലെ അത്തിപഴം വളരെയധികം അലിയുന്ന തരത്തിലുള്ള ഫൈബറുകൾ അടങ്ങിയിട്ടുള്ളതാണ്. പച്ച ഏത്തക്ക തോരൻ വച്ച് കഴിക്കുന്നത്, മധുരക്കിഴങ്ങ്, വാഴക്കൂമ്പ് തുടങ്ങിയവ വളരെയധികം നല്ല ഫൈബറുകൾ അടങ്ങിയിട്ടുള്ളതാണ്. ഉലുവയും ബ്യൂട്ടറേറ്റിന്റെ അളവ് കൂട്ടുന്നതാണ്.