നീണ്ട 5 വർഷത്തെ നിരോധനത്തിന് ശേഷം ഇന്ത്യയിൽ തിരിച്ചെത്തി ചൈനീസ് ഓൺലൈൻ ഫാഷൻ ബ്രാൻഡായ ഷീഇൻ. ഇന്ത്യൻ കമ്പനിയായ റിലയൻസ് റീട്ടെയിലുമായി ഒത്തുചേർന്നാണ് ഇത്തവണ ഷീഇൻ ന്റെ ഇന്ത്യയിലേക്കുള്ള തിരിച്ചുവരവ്. ഇന്ത്യയിൽ നിർമ്മിക്കുന്നതും ഉത്പാദിപ്പിക്കുന്നതുമായ ഉൽപ്പന്നങ്ങൾ പ്ലാറ്റ്‌ഫോമിൽ വിൽക്കാമെന്നുള്ള കരാർ ഇരു കമ്പനികളുമായി ഉണ്ടെന്നാണ് പുറത്തുവരുന്ന സൂചനകൾ.
ഇന്ത്യൻ വിപണിയിലേക്കുള്ള ഷീഇന്നിൻ്റെ തിരിച്ചുവരവ് കർശനമായ നിബന്ധനകളോടെയാണ്. താങ്ങാവുന്ന വിലയിൽ ട്രെൻഡിംഗും സ്റ്റൈലിഷും ആയ വസ്ത്രങ്ങൾക്കായി തിരയുന്ന സ്ത്രീകൾക്ക് വേണ്ടിയുള്ള ജനപ്രിയ ഷോപ്പിംഗ് പ്ലാറ്ഫോമാണ് ഒന്നാണ് ഷീഇൻ, എന്നാൽ സുരക്ഷാ ആശങ്കകൾ കാരണം മറ്റ് നിരവധി ചൈനീസ് ആപ്ലിക്കേഷനുകൾക്കൊപ്പം 2020 ജൂണിൽ ഇത് ഇന്ത്യയിൽ നിരോധിക്കുകയായിരുന്നു.