ജനവാസ കേന്ദ്രത്തിൽ കുറുമ്പു കാട്ടി കുട്ടിയാന
അടിമാലിയിൽ ദിവസങ്ങളായി ജനവാസമേഖലയിൽ കറങ്ങുന്ന കുട്ടിയാനയെ വനത്തിലേക്ക് തുരത്താത്തതിൽ പ്രതിഷേധിച്ച് നാട്ടുകാർ വനപാലകരെ തടഞ്ഞുവെച്ചു.
അടിമാ ലി പഞ്ചായത്ത് അഞ്ചാംവാർഡിലെ തുമ്പി പ്പാറക്കുടി ആദിവാസി കോളനിയിൽ വ്യാഴാ ഴ്ച ഉച്ചയോടെയായിരുന്നു സംഭവം.
കുട്ടിയാന കൃഷികളും നശിപ്പിക്കുകയാണ്. ഒന്നരവയസ്സുള്ള ഈ ആന കൂട്ടംതെറ്റി എത്തിയതാണെന്ന് കരുതുന്നു. അടിമാലി റേഞ്ചിലെ മച്ചിപ്ലാവ് ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽപ്പെട്ടതാണ് തുമ്പിപ്പാറ.
നാട്ടുകാർ പലതവണ ഇതിനെ ഓടിച്ചു. എന്നാൽ വനത്തിലേക്ക് പോകുന്നില്ല. പല തവണ നാട്ടുകാർ വനപാലകരെയും വിവരം അറിയിച്ചു. എന്നാൽ, അവർ ഈ ഭാഗത്തേ ക്ക് എത്തിയില്ലെന്ന് നാട്ടുകാർ പറഞ്ഞു.
വ്യാഴാഴ്ച ഉച്ചയോടെ മച്ചിപ്ലാവ് ബീറ്റ് ഫോ റസ്റ്റർമാരായ സജീവ്, ജിൻ്റോ എന്നിവരും, ആർആർടി സംഘാംഗമായ അജയഘോ ഷും സ്ഥലത്തെത്തി. നാട്ടുകാരുടെ സഹായത്തോടെ വനത്തിലേക്ക് ഓടിക്കാൻ ശ്രമി ച്ചു.
എന്നാൽ, ആന പോയില്ല. ഒടുവിൽ നാട്ടുകാരും വനപാലകരുമായി വാക്കേറ്റമായി. തുടർന്നാണ് ഇവരെ തടഞ്ഞുവെച്ചത്. സംഭവം അറിഞ്ഞ് അടിമാലി റേഞ്ച് ഓഫീസർ നാട്ടുകാരുമായി ടെലിഫോണിൽ സംസാരിച്ചു.
അടിയന്തരമായി കുട്ടിയാനയെ മേഖലയിൽനിന്ന് തുരത്തി കാട്ടിലേക്ക് അയക്കാമെന്ന ഉറപ്പിൻ്റെ അടിസ്ഥാന ത്തിൽ രണ്ടുമണിയോടെ വനപാലകരെ മോചിപ്പിച്ചു.
ആവശ്യമായി വന്നാൽ അടു ത്തദിവസം വെറ്ററിനറി ഡോക്ടറെ കൊണ്ടു വന്ന് ആനയെ പരിശോധിച്ച് തുടർനടപടി സ്വീകരിക്കാനാണ് വനംവകുപ്പിൻ്റെ തീരുമാ നം. തുമ്പിപ്പാറക്കുടിയിൽ എത്തിയ വനപാലകർ വ്യാഴാഴ്ച വൈകിയും സ്ഥലത്ത് ക്യാമ്പ് ചെയ്യുകയാണ്.
വാഗമണ്ണിൽ സഞ്ചാരി കൊക്കയിൽ വീണു മരിച്ചു
വാഗമൺ കണ്ടുമടങ്ങിയ നാലംഗ സംഘത്തിലൊരാൾ കുമ്പങ്കാനം ചാത്തൻപാറ വ്യൂപോയിൻ്റ് ഭാഗ ത്ത് കൊക്കയിൽ വീണു മരിച്ചു.
എറണാകുളം തോപ്പും പടി സ്വദേശി തോബിയാസ് (58) ആണ് കാൽവഴുതി കൊക്കയിൽ വീണത്. കെഎസ്ഇബി മുൻ ജീവനക്കാരനാണ് തോബിയാസ്. വ്യാഴാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം.
മറ്റ് മൂന്നുപേർക്കൊപ്പം കാറിൽ വാഗ മൺ സന്ദർശിച്ച് തിരികെ വരുകയായിരുന്നു. ഉടൻ മൂലമറ്റത്തുനിന്ന് അഗ്‌നിരക്ഷാ സേനയും കാഞ്ഞാർ പോലീസും രാത്രി തിരച്ചിൽ നടത്തി.
രാത്രിസമയവും ശക്തമായ മഴയും മഞ്ഞുമുള്ള കാലാവ സ്ഥയുമുള്ളതിനാൽ തിരച്ചിൽ ദുഷ്‌കര മായിരുന്നു. പുലർച്ചെയാണ് മൃതദേഹം കണ്ടെത്തിയത്.
ഗോവിന്ദച്ചാമി പിടിയില്‍
കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് രക്ഷപ്പെട്ട, സൗമ്യാ വധക്കേസ് പ്രതി ഗോവിന്ദച്ചാമി പിടിയില്‍. കണ്ണൂര്‍ നഗരത്തില്‍ വെച്ച് ഗോവിന്ദച്ചാമി പിടിയിലായതെന്നാണ് പുറത്തു വരുന്ന വിവരം.
ഇയാളെ പിടികൂടിയിട്ടുണ്ടെന്ന വിവരം മാത്രമാണ് പൊലീസ് നിലവിൽ നല്‍കുന്നത്. കൂടുതൽ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
തളാപ്പ് ഭാഗത്ത് കണ്ണൂര്‍ ഡിസിസി ഓഫീസിന് അടുത്ത് നിന്ന് ഗോവിന്ദച്ചാമി എന്ന് കരുതപ്പെടുന്ന ആളെ കണ്ടതായി ദൃക്‌സാക്ഷികള്‍ വെളിപ്പെടുത്തി.
കള്ളി ഷര്‍ട്ടും പാന്‍സും ധരിച്ച ഗോവിന്ദച്ചാമി എന്ന് തോന്നിക്കുന്ന ആളെ കണ്ടതായാണ് ഇവര്‍ പറഞ്ഞത്. ഇയാളുടെ കൈയ്യില്‍ കയ്യില്‍ ഒരു പൊതിയുണ്ടായിരുന്നുവെന്നും നാട്ടുകാര്‍ പറഞ്ഞിരുന്നു.
ഇയാള്‍ മതില്‍ ചാടി രക്ഷപ്പെട്ടെന്നാണ് ഇവര്‍ പറഞ്ഞത്, ഗോവിന്ദച്ചാമി ഉപയോഗിച്ചിരുന്ന തലയിണ മണത്ത് പൊലീസ് നായ കണ്ണൂര്‍ ഭാഗത്തേക്ക് പോയയോടെ പൊലീസുകാരും പിന്‍തുടര്‍ന്നിരുന്നു.