web analytics

36 പ്രാവുകളെ കഴുത്തറുത്ത് കൊന്നു; കൂടുപൊളിച്ച് അതിക്രമം

36 പ്രാവുകളെ കഴുത്തറുത്ത് കൊന്നു; കൂടുപൊളിച്ച് അതിക്രമം

കണ്ണൂർ: അഴീക്കോട് മീൻകുന്നിൽ വീടിനുപിറകിലെ കൂടിന്റെ പൂട്ട് തകർത്തു 36 പ്രാവുകളെ കഴുത്തറുത്ത് കൊന്ന നിലയിൽ കണ്ടെത്തി. കെ. സുനിലിന്റെ വീട്ടുവളപ്പിൽ സ്ഥാപിച്ച കൂട്ടിലാണ് അതിക്രമം നടന്നത്. ബുധനാഴ്ച പുലർച്ചെയോടെയാണ് സംഭവം പുറത്തറിഞ്ഞത്.

സുനിലിന്റെ മകൻ സി. അനുരാഗും സുഹൃത്തുക്കളായ ഉജ്ജ്വൽ, അനുവിന്ദ് എന്നിവരും ചേർന്നാണ് ഫാൻസി, മത്സരപ്രാവുകൾ ഉൾപ്പെടെ ഏകദേശം 51 പ്രാവുകളെ വളർത്തിയിരുന്നത്.

അതിൽ എട്ട് ജോഡികളും 20 കുഞ്ഞുങ്ങളുമടങ്ങിയ 36 പ്രാവുകളെയാണ് ക്രൂരമായി കൊന്നത്. കൊല്ലപ്പെട്ട പ്രാവുകളെ കൂടിനകത്തും സമീപവയലിലും ചിതറിക്കിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്.

ആക്രമണത്തിൽ രണ്ട് പ്രാവുകൾക്ക് പരിക്കേറ്റതായും പത്തോളം പ്രാവുകൾ പറന്നുപോയതായും അറിയുന്നു.

രാവിലെ ഉറക്കമുണർന്ന സുനിലിന്റെ ഭാര്യയാണ് സംഭവം ആദ്യം കണ്ടത്. തുടർന്ന് മകനെയും പോലീസിനെയും വിവരം അറിയിച്ചു. വളപട്ടണം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി കേസ് രജിസ്റ്റർ ചെയ്തു.

എട്ടുവർഷമായി പ്രാവുവളർത്തൽ ഹോബിയായി തുടരുന്ന യുവാക്കൾ ആവശ്യക്കാർക്ക് വിൽപ്പന നടത്തുകയും പ്രാവുപറത്തൽ മത്സരങ്ങളിൽ പങ്കെടുക്കുകയും ചെയ്തുവരികയായിരുന്നു.

കഴിഞ്ഞ ദിവസം പ്രാവ് വിൽപ്പനയെച്ചൊല്ലി ഉണ്ടായ വാക്കുതർക്കമാണ് സംഭവത്തിന് പിന്നിലെന്നാണ് സംശയം. സംഭവത്തിൽ പോലീസ് അന്വേഷണം പുരോഗമിക്കുന്നു.

English Summary

In Azhikode, Kannur, unidentified persons broke open a pigeon coop and brutally killed 36 pigeons by slitting their throats. The pigeons, including fancy and racing breeds, were raised by three young men as a hobby for the past eight years. The dead birds were found inside the coop and scattered in a nearby field. Police suspect a dispute related to pigeon sale may have led to the incident. An investigation is underway.

azhikode-pigeons-killed-cruelty-kannur

Kannur News, Azhikode, Animal Cruelty, Pigeon Killing, Kerala Crime, Valapattanam Police

spot_imgspot_img
spot_imgspot_img

Latest news

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ നീക്കം ഇന്ന് പ്രഖ്യാപിച്ചേക്കും

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ...

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന് പോലീസ്, 21-കാരി അറസ്റ്റിൽ

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന്...

പാലക്കാട്ട് പണവിതരണ വിവാദം: ‘കൈയിലുണ്ടായിരുന്നത് പെൻഷൻ പണം’, കോൺഗ്രസ് ആരോപണം തള്ളി വയോധിക!

പാലക്കാട്ട് പണവിതരണ വിവാദം: 'കൈയിലുണ്ടായിരുന്നത് പെൻഷൻ പണം', കോൺഗ്രസ് ആരോപണം തള്ളി...

ഇറാനുമായുള്ള യുദ്ധത്തിൽ അയവ്; രണ്ടാഴ്ചത്തെ വെടിനിർത്തൽ നിർദേശവുമായി ഡോണൾഡ് ട്രംപ്

ഇറാനുമായുള്ള യുദ്ധത്തിൽ അയവ്; രണ്ടാഴ്ചത്തെ വെടിനിർത്തൽ നിർദേശവുമായി ഡോണൾഡ് ട്രംപ് വാഷിങ്ടൺ: ഡോണൾഡ് ട്രംപ്...

Other news

മോഷ്ടിച്ച സ്കൂട്ടർ കണ്ടെത്താൻ സഹായിച്ചത് ട്രാഫിക് ചെല്ലാൻ; കള്ളൻ കുടുങ്ങിയത് ഇങ്ങനെ

മോഷ്ടിച്ച സ്കൂട്ടർ കണ്ടെത്താൻ സഹായിച്ചത് ട്രാഫിക് ചെല്ലാൻ; കള്ളൻ കുടുങ്ങിയത് ഇങ്ങനെ ഹൈദരാബാദ്:...

ധനലാഭം, സന്തോഷം, കുടുംബസംഗമം; ഇന്നത്തെ നക്ഷത്രഫലം

ധനലാഭം, സന്തോഷം, കുടുംബസംഗമം; ഇന്നത്തെ നക്ഷത്രഫലം ഇന്നത്തെ നക്ഷത്രഫലം: ദിവസത്തിന്റെ ആദ്യപകുതിയും അവസാനപകുതിയും തമ്മിൽ...

4 ജില്ലയിൽ ക്ലീൻ സ്വീപ്പ്; യുഡിഎഫ് 100+ സീറ്റുകൾ നേടും: വി.ഡി. സതീശൻ

4 ജില്ലയിൽ ക്ലീൻ സ്വീപ്പ്; യുഡിഎഫ് 100+ സീറ്റുകൾ നേടും: വി.ഡി....

ഉപമുഖ്യമന്ത്രി സ്ഥാനം ലീഗിന് അർഹതയുണ്ട്; പക്ഷേ ഇപ്പോൾ അവകാശവാദമില്ല: മുനവറലി ശിഹാബ് തങ്ങൾ

ഉപമുഖ്യമന്ത്രി സ്ഥാനം ലീഗിന് അർഹതയുണ്ട്; പക്ഷേ ഇപ്പോൾ അവകാശവാദമില്ല: മുനവറലി ശിഹാബ്...

“ക്ഷേത്രങ്ങൾ എല്ലാവർക്കും വേണ്ടിയുള്ളതാണ്; വിവേചനം സമൂഹത്തെ വിഭജിക്കും”: സുപ്രീം കോടതിയുടെ സുപ്രധാന നിരീക്ഷണം

ന്യൂഡല്‍ഹി: ക്ഷേത്രങ്ങളിലും മഠങ്ങളിലും എല്ലാവര്‍ക്കും പ്രവേശനമുണ്ടാവുന്നതാണ് മതത്തിനും സമൂഹത്തിനും നല്ലതെന്ന് സുപ്രീം...

ചിക്കമംഗളൂരുവിൽ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി

ചിക്കമംഗളൂരുവിൽ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി ബെംഗളൂരു: കർണാടകയിലെ ചിക്കമംഗളൂരുവിൽ കാണാതായ പാലക്കാട്...

Related Articles

Popular Categories

spot_imgspot_img