web analytics

ടിക്കറ്റില്ലാത്തതിന് പിഴയിട്ട് ടി.ടി.ഇ; യാത്രക്കാരുടെ ബഹളത്തെ തുടർന്ന് ട്രെയിൻ വൈകി

ടിക്കറ്റില്ലാത്തതിന് പിഴയിട്ട് ടി.ടി.ഇ; യാത്രക്കാരുടെ ബഹളത്തെ തുടർന്ന് ട്രെയിൻ വൈകി

തൃശൂർ: ടിക്കറ്റില്ലാതെ യാത്ര ചെയ്തതിന് ടി.ടി.ഇ പിഴ ചുമത്തിയതോടെ അയ്യപ്പഭക്തർ ട്രെയിനിൽ പ്രതിഷേധം നടത്തി. 

ഇതിനെ തുടർന്ന് ലോകമാന്യതിലക്–തിരുവനന്തപുരം നോർത്ത് (കൊച്ചുവേളി) എക്സ്പ്രസ് ട്രെയിൻ തൃശൂർ റെയിൽവേ സ്റ്റേഷനിൽ 19 മിനിറ്റ് പിടിച്ചിടേണ്ടിവന്നു.

 സംഭവം ഇന്നലെയാണ് ഉണ്ടായത്.

കർണാടകയിൽ നിന്ന് ശബരിമലയിലേക്ക് യാത്ര ചെയ്തിരുന്ന 20 അയ്യപ്പഭക്തരിൽ മൂന്ന് പേർക്ക് ടിക്കറ്റില്ലെന്ന കാര്യം ടി.ടി.ഇ ചോദ്യം ചെയ്തതോടെയാണ് പ്രശ്നങ്ങൾ ആരംഭിച്ചത്. 

പിഴ അടയ്ക്കണമെന്ന് അറിയിച്ചതോടെ ഭക്തർ തൃശൂർ റെയിൽവേ സ്റ്റേഷനിലെ ഒന്നാം പ്ലാറ്റ്‌ഫോമിൽ ഇറങ്ങി ശരണം വിളിച്ചുകൊണ്ട് പ്രതിഷേധം ആരംഭിച്ചു.

ഉച്ചയ്ക്ക് 2.19ന് തൃശൂരിലെത്തിയ ട്രെയിൻ 2.38നാണ് യാത്ര തുടർന്നത്. സാധാരണയായി രണ്ട് മിനിറ്റ് മാത്രമാണ് ഈ ട്രെയിനിന് തൃശൂരിൽ സ്റ്റോപ്പുള്ളത്.

 ആർ.പി.എഫും റെയിൽവേ പൊലീസും ഇടപെട്ട് പ്രതിഷേധക്കാരെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കി. 

തുടർന്ന് ടിക്കറ്റില്ലാതെ യാത്ര ചെയ്ത മൂന്ന് പേരിൽ നിന്ന് ആയിരം രൂപ വീതം പിഴ ഈടാക്കിയ ശേഷമാണ് ട്രെയിൻ പുറപ്പെട്ടത്.

English Summary

A protest erupted on the Lokmanya Tilak–Thiruvananthapuram North (Kochuveli) Express at Thrissur after Ayyappa devotees objected to a fine imposed by the TTE for traveling without tickets. The train was detained for 19 minutes before authorities intervened and restored normalcy.

ayyappa-devotees-protest-ticketless-travel-thrissur-train-delay

Thrissur, Railway News, Ayyappa Devotees, Ticketless Travel, Indian Railways, Train Protest, Kerala News

spot_imgspot_img
spot_imgspot_img

Latest news

ജാമ്യാപേക്ഷ തള്ളി; രാഹുല്‍ മാങ്കൂട്ടത്തില്‍ ജയിലിലേക്ക്, 14 ദിവസം റിമാൻഡിൽ

ജാമ്യാപേക്ഷ തള്ളി; രാഹുല്‍ മാങ്കൂട്ടത്തില്‍ ജയിലിലേക്ക് പത്തനംതിട്ട: മൂന്നാമത്തെ ബലാത്സംഗക്കേസിൽ രാഹുല്‍ മാങ്കൂട്ടത്തില്‍...

“പറയാനല്ല, ചെയ്യാനായിരുന്നു ഉണ്ടായിരുന്നത്. അത് പാർട്ടി നേരത്തെ തന്നെ ചെയ്തിട്ടുണ്ട്, നോ കമന്റ്സ്; രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ വി.ഡി സതീശൻ

നോ കമന്റ്സ്; രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ വി.ഡി സതീശൻ തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ...

വനിത പൊലീസടക്കം എട്ടംഗ സംഘം; റിസപ്ഷനിലുള്ളവരുടെ ഫോൺ പിടിച്ചെടുത്തു; ഹോട്ടൽ മുറിയിൽ നിന്ന് പുറത്തിറങ്ങാതെ രാഹുൽ, ഒടുവിൽ വഴങ്ങി

വനിത പൊലീസടക്കം എട്ടംഗ സംഘം; റിസപ്ഷനിലുള്ളവരുടെ ഫോൺ പിടിച്ചെടുത്തു; ഹോട്ടൽ മുറിയിൽ നിന്ന്...

നിഴൽ പോലെ കൂടെ കൂടിയിട്ട് 20 വർഷം; കണ്ഠര് രാജീവരുടെ “ചങ്ക് “ആണ് പോറ്റി!

നിഴൽ പോലെ കൂടെ കൂടിയിട്ട് 20 വർഷം; കണ്ഠര് രാജീവരുടെ "ചങ്ക്...

Other news

ഷേർളിയെ കൊലപ്പെടുത്തിയ ശേഷം ജോബ് ജീവനൊടുക്കി…. കാഞ്ഞിരപ്പള്ളിയിൽ യുവതിയെയും യുവാവിനെയും വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

ഷേർളിയെ കൊലപ്പെടുത്തിയ ശേഷം ജോബ് ജീവനൊടുക്കി കോട്ടയം കാഞ്ഞിരപ്പള്ളി കൂവപ്പള്ളിയിൽ വീട്ടമ്മയെയും യുവാവിനെയും...

വിവാഹവീട്ടിൽ വൻ സ്ഫോടനം; വരനും വധുവുമടക്കം 8 പേർക്ക് ദാരുണാന്ത്യം; നിരവധിപ്പേർക്ക് പരിക്ക്

വിവാഹവീട്ടിൽ വൻ സ്ഫോടനം; വരനും വധുവുമടക്കം 8 പേർക്ക് ദാരുണാന്ത്യം ഇസ്‌ലാമാബാദ്: പാക്കിസ്ഥാൻ...

മരണം ഇല്ലാതാക്കാം, നിത്യ യൗവനം നേടാൻ ബയോടെക്ക്നോളജി; ഇലോൺ മസ്ക്കിൻറെ പുതിയ പദ്ധതി ലോകത്തിന്റെ ഭാവി മാറ്റിമറിക്കുമോ?

ഇലോൺ മസ്ക്കിൻറെ പുതിയ പദ്ധതി ലോകത്തിന്റെ ഭാവി മാറ്റിമറിക്കുമോ ചൊവ്വയിൽ മനുഷ്യ കോളനി...

ഒരേ ദിവസം തന്നെ അതിർത്തി കടന്ന് 5 പാക് ഡ്രോണുകൾ,​ വെടിയുതിർത്ത് സൈന്യം

ഒരേ ദിവസം തന്നെ അതിർത്തി കടന്ന് 5 പാക് ഡ്രോണുകൾ,​ വെടിയുതിർത്ത്...

പിക്കപ്പ് വാനും കാറും കൂട്ടിയിടിച്ച് മൂന്ന് മരണം; അപകടം പുലർച്ചെ, രണ്ടുപേർക്ക് പരിക്ക്

പിക്കപ്പ് വാനും കാറും കൂട്ടിയിടിച്ച് മൂന്ന് മരണം; അപകടം പുലർച്ചെ, രണ്ടുപേർക്ക്...

Related Articles

Popular Categories

spot_imgspot_img