നിലയ്ക്കലിൽ പാർക്കിംഗ് ഗ്രൗണ്ടിൽ ഉറങ്ങിക്കിടന്ന അയ്യപ്പഭക്തന്റെ ശരീരത്തിലൂടെ ബസ് കയറി ഇറങ്ങി ദാരുണാന്ത്യം. തമിഴ്‌നാട് സ്വദേശി ഗോപിനാഥ് ആണ് മരിച്ചത്. 24 വയസായിരുന്നു. തമിഴ്നാട്ടിൽ നിന്നും തീർഥാടകരുമായി എത്തിയ ബസാണ് അപകടത്തിന് ഇടയാക്കിയത്. ദർശന ശേഷം മടങ്ങിയെത്തിയ ഗോപിനാഥ് പാർക്കിങ് ഏരിയയിൽ നിലത്തു കിടന്ന് ഉറങ്ങുകയായിരുന്നു. Ayyappa devotee who was sleeping on the ground after darshan dies after a bus ran over his head
പിന്നിലേക്ക് എടുത്ത ബസ് ഗോപിനാഥിന്റെ ശരീരത്തിലൂടെ കയറി ഇറങ്ങുകയായിരുന്നു. മരിച്ച ഗോപിനാഥ് തിരുവള്ളുവര്‍ വെങ്കല്‍ സ്വദേശിയാണെന്നും പൊലിസ് പറഞ്ഞു. സംഭവ സ്ഥലത്ത് വച്ചു തന്നെ മരണപ്പെട്ട ഗോപിനാഥിന്റെ മൃതശരീരം നിലയ്ക്കൽ ഗവ. ആശുപത്രിയിലേക്കു മാറ്റി.