ചികിത്സക്കെത്തിയ 16 കാരിയെ പീഡിപ്പിച്ചു; ആയുര്‍വേദ ഡോക്ടര്‍ അറസ്റ്റിൽ
കോഴിക്കോട്: ആശുപത്രിയിൽ ചികിത്സക്കെത്തിയ പതിനാറുകാരിയായ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച സംഭവത്തില്‍ ആയുര്‍വേദ ഡോക്ടര്‍ അറസ്റ്റില്‍. കോഴിക്കോട് നാദാപുരത്തെ ആശുപത്രിയിൽ വെച്ചാണ് സംഭവം.
മാഹി സ്വദേശി കല്ലാട്ട് ശ്രാവണ്‍(25) ആണ് പിടിയിലായത്. അറസ്റ്റിന് പിന്നാലെ ഇയാളെ ആശുപത്രിയില്‍ നിന്ന് സസ്‌പെന്റ് ചെയ്തതായി അധികൃതര്‍ അറിയിച്ചു.
ശ്രാവണ്‍ വൈദ്യപഠനം പൂര്‍ത്തിയാക്കിയിരുന്നില്ലെന്നും, ആശുപത്രിയില്‍ തെറാപ്പിസ്റ്റായാണ് ജോലി ചെയ്തിരുന്നതെന്നും വ്യക്തമാക്കിയ അധികൃതര്‍ ഇയാള്‍ സ്ഥിരം ജീവനക്കാരന്‍ ആയിരുന്നില്ലെന്നും പറയുന്നു.
നാദാപുരം-തലശ്ശേരി റോഡില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രിയില്‍ വച്ചാണ് അതിക്രമം നടന്നത്. ഇവിടെ കഴിഞ്ഞ ജൂലൈയില്‍ ആണ് അമ്മയോടൊപ്പം വിദ്യാര്‍ത്ഥിനി ചികിത്സക്കായെത്തിയത്.
കഴിഞ്ഞ ദിവസമാണ് പെണ്‍കുട്ടി ഇതുസംബന്ധിച്ച് നാദാപുരം പൊലീസില്‍ മൊഴി നല്‍കിയത്. തുടർന്ന് നാദാപുരം ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തിൽ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ഇയാള്‍ക്കെതിരേ പോക്‌സോ വകുപ്പ് ചുമത്തിയിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം നടത്തി വരികയാണെന്ന് പൊലീസ് അറിയിച്ചു.
‘നീ കുഞ്ഞുങ്ങളെ പീഡിപ്പിക്കും അല്ലേടാ..’; അസഫാക് ആലത്തെ പഞ്ഞിക്കിട്ട് സഹതടവുകാരൻ
തൃശൂര്‍: ആലുവയില്‍ അഞ്ചു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി അസഫാക് ആലത്തിന് ജയിൽ വെച്ച് സഹതടവുകാരന്റെ മർദനമേറ്റു.
വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഞായറാഴ്ചയായിരുന്നു ആക്രമണം നടന്നത്. വരാന്തയിലൂടെ നടന്നുപോകുന്ന സമയത്ത് സഹതടവുകാരനായ കോട്ടയം സ്വദേശി രഹിലാല്‍ ആണ് മർദിച്ചത്.
‘നീ കുഞ്ഞുങ്ങളെ പീഡിപ്പിക്കും അല്ലേടാ… ‘ എന്നു ചോദിച്ചായിരുന്നു മർദ്ദനം. ജയിലിലെ ഡി ബ്ലോക്കിലായിരുന്നു ഇരു പ്രതികളെയും പാര്‍പ്പിച്ചിരുന്നത്.
സ്പൂണ്‍ കൊണ്ട് അസഫാകിന്റെ തലയിലും മുഖത്തും കുത്തി പരിക്കേൽപിച്ചിട്ടുണ്ട്. സംഭവത്തില്‍ അസഫാക് ആലത്തിന്റെ പരാതിയില്‍ തടവുകാരന്‍ രഹിലാലിനെതിരെ കേസെടുത്തു. ഇരുവരേയും വേവ്വേറെ ബ്ലോക്കിലേക്ക് മാറ്റുമെന്ന് ജയില്‍ അധികൃതര്‍ അറിയിച്ചു.
5 വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി ബിഹാർ സ്വദേശിയായ അസ്ഫാക് ആലത്തിന് (28) എറണാകുളം പോക്സോ പ്രത്യേക കോടതി വധശിക്ഷ വിധിച്ചിരുന്നു.
തായിക്കാട്ടുകരയിൽ നിന്നു തട്ടിക്കൊണ്ടുപോയ 5 വയസ്സുകാരിയുടെ മൃതദേഹം 2023 ജൂലൈ 28ന് ആണ് ആലുവ മാർക്കറ്റിന് സമീപം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്.
‘ബന്ധം ഉലയുമ്പോള്‍ ബലാത്സംഗമായി കണക്കാക്കാനാവില്ല’; റാപ്പര്‍ വേടന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി
ബലാത്സംഗക്കേസില്‍ റാപ്പര്‍ വേടന്‍ എന്നറിയപ്പെടുന്ന ഹിരണ്‍ദാസ് മുരളിയുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. സമ്മതപ്രകാരമുള്ള ബന്ധം ബലാത്സംഗമാകുമോ എന്ന് കോടതി ചോദിച്ചു.
ബന്ധം ഉലയുമ്പോള്‍ ഉന്നയിക്കുന്ന പരാതി ബലാത്സംഗമായി കണക്കാക്കാനാവില്ലെന്നും കോടതി പറഞ്ഞു. അതേസമയം വേടനെതിരെ മുഖ്യമന്ത്രിക്ക് പരാതി ലഭിച്ചിട്ടുണ്ടെന്ന് പരാതിക്കാരി വ്യക്തമാക്കി.
നിലവില്‍ കഴിഞ്ഞമാസം 31ന് യുവ ഡോക്ടര്‍ നല്‍കിയ ബലാല്‍സംഗ പരാതിയിലാണ് കോടതി വാദം കേള്‍ക്കുന്നത്. വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്നായിരുന്നു പരാതി.
ഇതിനിടെ, ഒളിവില്‍പോയ ഇയാള്‍ക്കെതിരെ ലുക്കൗട്ട് സർക്കുലർ പുറത്തിറക്കിയിരുന്നു. സംഭവത്തില്‍ കേസെടുത്തെങ്കിലും വേടനെ കണ്ടെത്താന്‍ പൊലീസിനായിട്ടില്ല.
ക്രിമിനല്‍ നടപടിക്രമത്തില്‍ മുഖ്യമന്ത്രിക്ക് എന്ത് പങ്കെന്ന് ചോദിച്ച കോടതി തെളിവ് പരിഗണിച്ചു മാത്രമേ തീരുമാനമെടുക്കൂ എന്നും വ്യക്തമാക്കി. വേടന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ നാളെ വാദം തുടരും.
Summary: An Ayurvedic doctor in Nadapuram, Kozhikode, has been arrested for sexually assaulting a 16-year-old girl who had come for treatment at the hospital. The incident occurred inside the Nadapuram Ayurvedic hospital, and police have registered a case and launched an investigation.









