ചികിത്സ നടത്തുന്നതിനിടെ ബലാൽസംഗം; ആയുർവേദ ഡോക്ടർ അറസ്റ്റിൽ
ഷിംല ∙ ഹിമാചൽ പ്രദേശ് ബിജെപി മേധാവി രാജീവ് ബിന്ദലിന്റെ മൂത്ത സഹോദരനും ആയുർവേദ ഡോക്ടറുമായ രാംകുമാർ ബിന്ദൽ (81) ബലാത്സംഗക്കേസിൽ പൊലീസ് അറസ്റ്റ് ചെയ്തു.
25 വയസ്സുകാരിയായ യുവതിയാണ് രാംകുമാറിനെതിരെ ഗുരുതരമായ പീഡനാരോപണം ഉന്നയിച്ചത്. ചികിത്സയ്ക്കായി എത്തിയപ്പോഴാണ് സംഭവം നടന്നതെന്ന് യുവതി പൊലീസിനോട് മൊഴി നൽകിയിട്ടുണ്ട്.
ചികിത്സയുടെ പേരിൽ നടന്ന അതിക്രമം
യുവതിയുടെ പരാതിയനുസരിച്ച്, അസുഖം ചികിത്സിച്ച് പൂർണമായും ഭേദമാക്കാമെന്ന് പറഞ്ഞ് രാംകുമാർ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചു.
പരിശോധനയ്ക്കിടെ യുവതിയുടെ കൈകളിൽ സ്പർശിക്കുകയും ലൈംഗിക പ്രശ്നങ്ങളുണ്ടോയെന്ന് ചോദിക്കുകയും ചെയ്തതായാണ് മൊഴി. യുവതി തന്റെ അസുഖം വിശദീകരിച്ചപ്പോൾ നൂറ് ശതമാനം സുഖപ്പെടുത്തുമെന്ന ഉറപ്പും പ്രതി നൽകിയിരുന്നു.
പരിശോധനയ്ക്കിടയിൽ, യുവതിയുടെ സ്വകാര്യ ഭാഗങ്ങൾ പരിശോധിക്കണമെന്ന് രാംകുമാർ ആവശ്യപ്പെട്ടെങ്കിലും അവൾ നിരസിച്ചു.
(ചികിത്സ നടത്തുന്നതിനിടെ ബലാൽസംഗം; ആയുർവേദ ഡോക്ടർ അറസ്റ്റിൽ)
എന്നാൽ പരിശോധിക്കാനെന്ന വ്യാജേന യുവതിയെ ബലാത്സംഗം ചെയ്തുവെന്നാണ് പരാതി. യുവതി എതിർക്കുകയും നിലവിളിക്കുകയും ചെയ്തതോടെ പ്രതി രക്ഷപ്പെട്ടു.
പൊലീസ് അന്വേഷണം ശക്തം
സംഭവത്തെ തുടർന്ന് യുവതി പൊലീസ് സ്റ്റേഷനിൽ ഹാജരായി പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ബലാത്സംഗത്തിന് ഇരയായ യുവതിയുടെ മൊഴി കോടതിയിൽ രേഖപ്പെടുത്തി.
വടകരയിൽ യുവതിയുടെ ആത്മഹത്യാ ശ്രമം; എസ് ഐ യുടെ ഇടപെടൽ യുവതിക്കു തിരിച്ചുകിട്ടിയത് ജീവൻ
ഫൊറൻസിക് സംഘം കുറ്റകൃത്യം നടന്ന സ്ഥലത്ത് അന്വേഷണം നടത്തി തെളിവുകൾ ശേഖരിച്ചു. സാങ്കേതിക തെളിവുകളും ശാസ്ത്രീയ പരിശോധനാഫലങ്ങളും അടിസ്ഥാനമാക്കി പ്രതിയെ അറസ്റ്റ് ചെയ്തതായാണ് പൊലീസ് വ്യക്തമാക്കിയത്.
നിഷ്പക്ഷമായ അന്വേഷണം ഉറപ്പാക്കുമെന്ന് പൊലീസ്
സംഭവത്തെ ഗൗരവമായി കാണുന്ന പൊലീസ് സമഗ്രമായും നിഷ്പക്ഷമായും അന്വേഷണം നടത്തുന്നുണ്ടെന്ന് അറിയിച്ചു. പ്രതി ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്. കോടതിയിൽ ഹാജരാക്കിയ ശേഷം തുടർനടപടികൾ പുരോഗമിക്കുകയാണ്.
പ്രമുഖ രാഷ്ട്രീയ നേതാവിന്റെ സഹോദരനെതിരായ ഈ കേസ് ഹിമാചൽ രാഷ്ട്രീയത്തിലും പൊതുസമൂഹത്തിലും വലിയ ചർച്ചയാവുകയാണ്. സ്ത്രീകൾക്കും രോഗികൾക്കും നേരെയുളള സുരക്ഷാ ചോദ്യങ്ങൾ വീണ്ടും മുൻനിരയിലെത്തിയിരിക്കുകയാണ്.