ശുഭാംശുവും സംഘവും തിരികെ ഭൂമിയിലെത്തി
കാലിഫോര്‍ണിയ: ചരിത്ര ദൗത്യം പൂര്‍ത്തിയാക്കി ആക്സിയം ഫോര്‍ സംഘം ഭൂമിയിൽ തിരിച്ചെത്തി. ഇന്ത്യന്‍ സമയം മൂന്ന് മണിയോടെ കാലിഫോര്‍ണിയക്ക് അടുത്ത് സാന്‍ഡിയാഗോ തീരത്തിനടുത്താണ് സ്പ്ലാഷ്ഡൗണ്‍ നടത്തിയത്.
കടലിൽ പതിച്ച പേടകം ബോട്ടിനോടടുപ്പിച്ചതിനെ തുടർന്ന് സ്പേസ് എക്സിലെ ഉദ്യോഗസ്ഥരെത്തി അരമണിക്കൂർ നീണ്ട പ്രവർത്തനത്തിലൂടെയാണ് സംഘത്തെ പുറത്തെത്തിച്ചത് .
പെഗ്ഗി വിറ്റ്സണായിരുന്നു ആദ്യം പുറത്തെത്തിയത്. പുറത്തിറങ്ങിയവരെല്ലം ലോകത്തെ അഭിവാദ്യം ചെയ്തു.
മിഷൻ കമാൻഡറായ പെഗ്ഗി വിറ്റ്സനു പിന്നാലെ രണ്ടാമനായാണ് മിഷൻ പൈലറ്റായ ശുഭാംശുവും പുറത്തിറങ്ങിയത്.
സ്പേസ് എക്സിന്റെ സ്പീഡ് ബോട്ടുകളാണ് റിക്കവറി ഷിപ്പിലേക്ക് പേടകത്തെ ചങ്ങലകളിൽ ബന്ധിച്ച് എത്തിച്ചത്.
ശുഭാംശുവിന്റെ അച്ഛനും അമ്മയും അടങ്ങുന്ന കുടുംബാംഗങ്ങൾ നിറകണ്ണുകളോടെയാണ് രാജ്യത്തിന് അഭിമാനമായ ബഹിരാകാശയാത്രികരെ വരവേറ്റത്.
‘എന്റെ മകന്‍ സുരക്ഷിതമായി തിരിച്ചെത്തി.. ദിവസങ്ങള്‍ക്കു ശേഷമാണ് അവന്‍ തിരിച്ചെത്തിയിരിക്കുന്നത്. ദൈവത്തിനും നിങ്ങള്‍ എല്ലാവര്‍ക്കും ഞാന്‍ നന്ദി പറയുന്നു.’
എന്നായിരുന്നു ആക്‌സിയം-4 ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയശേഷം ഇന്ത്യന്‍ വ്യോമസേനാ ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാംശു ശുക്ലയുടെ അമ്മ ആശാ ശുക്ലയുടെ പ്രതികരണം.
Summary: Axiom Space’s historic mission successfully concludes as the Ax-4 crew returns to Earth. The splashdown occurred near the coast of San Diego at around 3 AM IST, marking a safe end to their space journey.