ഖജനാവ് കാലി; പദ്ധതികളിൽ കടുംവെട്ട് വെട്ടി സംസ്ഥാന സർക്കാർ

തിരുവനന്തപുരം: സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി അതി​ഗുരുതരമായി തുടരവേ വികസന പദ്ധതികൾ വെട്ടിച്ചുരുക്കാനും മാറ്റി വയ്ക്കാനും മന്ത്രിസഭാ തീരുമാനം. അനിവാര്യമല്ലാത്ത പദ്ധതികൾ ഒഴിവാക്കും.Avoid unnecessary projects

ഈ സാമ്പത്തിക വർഷത്തെ പദ്ധതികളിൽ 10 കോടി രൂപയ്ക്ക് മുകളിൽ അടങ്കൽ തുക ഉള്ളവ പരിശോധിച്ച് അനിവാര്യമല്ലെങ്കിൽ മാറ്റി വയ്ക്കാനാണ് തീരുമാനം. പദ്ധതി ചെലവ് വെട്ടിക്കുറച്ച് സർക്കാർ ജീവനക്കാർക്കുള്ള ആനുകൂല്യങ്ങളും ക്ഷേമ പദ്ധതി കുടിശ്ശികയും കുറച്ചെങ്കിലും നൽകാനാണ് ശ്രമം.

മാറ്റി വയ്ക്കാൻ കഴിയാത്ത പദ്ധതികൾ 10 കോടിയ്ക്കു മുകളിലാണെങ്കിൽ വകുപ്പിനു ആകെ ഭരണാനുമതി ലഭിച്ച തുകയുടെ 50 ശതമാനത്തിനുള്ളിൽ ഈ പദ്ധതികളെല്ലാം നിർത്തണം.

പത്ത് കോടി രൂപയ്ക്ക് താഴെയുള്ള പദ്ധതികളുടെ കാര്യത്തിലും വകുപ്പിനു ആകെ ഭരണാനുമതി ലഭിച്ച തുകയുടെ 50 ശതമാനം തുക മാത്രമേ ചെലവിടാൻ പാടുള്ളു.

സാമ്പത്തിക വർഷത്തിന്റെ അഞ്ച് മാസം പിന്നിട്ടെങ്കിലും പണില്ലാത്തതിനാൽ പദ്ധതി വിഹിതത്തിലെ ചെലവ് തീരെ കുറഞ്ഞു.

ഡിസംബർ വരെ കടമെടുക്കാൻ കേന്ദ്രം അനുവദിച്ച പരിധി കഴിഞ്ഞതിനാലും ക്ഷേമ പദ്ധതികളും നൂറദിന കർമ പരിപാടികളും മുടങ്ങാതിരിക്കാനുള്ള ശ്രമത്തിലാണ് സർക്കാർ.

spot_imgspot_img
spot_imgspot_img

Latest news

ജഗ്ദീപ് ധൻകറിന് പകരം തരൂർ!

ജഗ്ദീപ് ധൻകറിന് പകരം തരൂർ! ന്യൂഡൽഹി: ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ അപ്രതീക്ഷിതമായി രാജിവച്ചതോടെ...

മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ അന്തരിച്ചു

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദൻ...

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം ഷാർജയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ...

നൂറ്റാണ്ടിലെ ഏറ്റവും വലിയ സൂര്യഗ്രഹണം

നൂറ്റാണ്ടിലെ ഏറ്റവും വലിയ സൂര്യഗ്രഹണം പ്രകൃതിയുടെ അത്ഭുത പ്രതിഭാസങ്ങളിൽ ഒന്നാണ് സൂര്യ​ഗ്രഹണവും ചന്ദ്ര​ഗ്രഹണവും....

Other news

ജഗ്ദീപ് ധൻകറിന് പകരം തരൂർ!

ജഗ്ദീപ് ധൻകറിന് പകരം തരൂർ! ന്യൂഡൽഹി: ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ അപ്രതീക്ഷിതമായി രാജിവച്ചതോടെ...

വിഎസ്സിന്റെ വിയോഗം; ഇന്ന് പൊതുഅവധി

വിഎസ്സിന്റെ വിയോഗം; ഇന്ന് പൊതുഅവധി തിരുവനന്തപുരം : മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്യൂണിസ്റ്റ്...

ഭർത്താവിനെ കൊന്ന് വീടിനുള്ളിൽ കുഴിച്ചുമൂടി

ഭർത്താവിനെ കൊന്ന് വീടിനുള്ളിൽ കുഴിച്ചുമൂടി മുംബൈ: ഭർത്താവിനെ കൊന്ന് വീടിനുള്ളിൽ കുഴിച്ചുമൂടി യുവതി....

കോടതിയിലെത്തിയ പോലീസുകാരിക്ക് പ്രസവ വേദന

കോടതിയിലെത്തിയ പോലീസുകാരിക്ക് പ്രസവ വേദന തൃശൂർ: പൂർണ ​ഗർഭിണിയായിരുന്നിട്ടും മൊഴിനൽകാനായി കോടതിയിലെത്തി വനിതാ...

Related Articles

Popular Categories

spot_imgspot_img