മകളെ ശല്യപ്പെടുത്തിയത് ചോദ്യം ചെയ്ത പിതാവിന്റെ ഓട്ടോ കത്തിച്ചു
പാലക്കാട്: മകളെ ശല്യം ചെയ്തത് ചോദ്യം ചെയ്തതിന് പിതാവിന്റെ ഓട്ടോറിക്ഷ കത്തിച്ചതായി പരാതി. പാലക്കാട് മേപ്പറമ്പ് ആണ് സംഭവം. കുറിച്ചാംകുളം സ്വദേശി റഫീഖിന്റെ ഓട്ടോറിക്ഷയാണ് കത്തി നശിപ്പിച്ചത്.
സംഭവത്തിൽ പ്രദേശവാസികളായ ആഷിഫ്, ഷെഫീഖ് എന്നിവരെ പാലക്കാട് നോര്‍ത്ത് പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ അര്‍ദ്ധരാത്രിയാണ് റഫീഖിന്റെ ഓട്ടോറിക്ഷ പ്രതികൾ കത്തിച്ചത്.
15 വയസുള്ള മകളെ ശല്യം ചെയ്തത് റഫീഖ് ചോദ്യം ചെയ്തിന് പിന്നാലെയാണ് രാത്രി ഓട്ടോറിക്ഷയ്ക്ക് തീയിട്ടത്. ഓട്ടോയ്ക്ക് തീ പിടിച്ച വിവരം അയല്‍ക്കാരാണ് ആദ്യം കണ്ടത്. പിന്നീട് സമീപവാസികൾ ചേർന്ന് തീ അണയ്ക്കുകയായിരുന്നു.
‘ഒരുമാസത്തോളമായി മോളെ സ്‌കൂളില്‍ പോകുമ്പോഴും ട്യൂഷന് പോകുമ്പോഴും ശല്യം ചെയ്യുകയാണ്. രണ്ട് മൂന്ന് തവണ മോളെന്നോട് പറഞ്ഞു. ചെറിയ കുട്ടികളായിരിക്കും എന്ന് വെച്ച് ഞാന്‍ അത് വിട്ട് കളയുകയായിരുന്നു.
എന്നാല്‍ കാര്‍ തുറന്ന് കയറെടീ എന്നൊക്കെ യുവാവ് മകളോട് പറഞ്ഞു. ഇനി പോകുന്നില്ലെന്ന് മകള്‍ പറഞ്ഞപ്പോഴാണ് ശല്യപ്പെടുത്തുന്നവരെ അന്വേഷിച്ച് ഞാൻ ഇറങ്ങിയത്.
ഇന്നലെ വൈകീട്ട് ഈ വിവരം യുവാവിനോടെ തിരക്കുകയും പൊലീസില്‍ പരാതിപ്പെടുമെന്നും പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ആക്രമണം നടത്തിയതെന്നും റഫീഖ് പറയുന്നു.
കാഞ്ഞിരമറ്റം സെൻ്റ് ഇഗ്നേഷ്യസ് സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥികൾ എറ്റുമുട്ടി; കയ്യാംകളിക്ക് കാരണം ബെസ്റ്റിയെ ചൊല്ലിയുണ്ടായ തർക്കം
കൊച്ചി: ഭയപ്പെടുത്തും വിധം കൗമാരക്കാന്മാർ തമ്മിൽ ഏറ്റുമുട്ടിയതിൻ്റെ ദൃശ്യങ്ങൾ വൈറൽ. സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിൻ്റെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷിച്ചപ്പോഴാണ് അതിലും ഞെട്ടിക്കുന്ന മറ്റൊരുവസ്തുത പുറത്തുവന്നത്.
ബെസ്റ്റിയെ ചൊല്ലിയുണ്ടായ തർക്കമായിരുന്നു, തല്ലുമാല സിനിമാ സ്റ്റൈലിൽ നടത്തിയ കയ്യാങ്കളിക്ക് കാരണമെന്നാണ് റിപ്പോർട്ട്. എറണാകുളം കാഞ്ഞിരമറ്റം സെൻ്റ് ഇഗ്നേഷ്യസ് സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥികളാണ് ഏറ്റുമുട്ടിയത്.
ദൃശ്യങ്ങള്‍ പകര്‍ത്താന്‍ കൂട്ടുകാരെ ഉള്‍പ്പെടെ ചുറ്റും നിര്‍ത്തിയ ശേഷമാണ് പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ പിടികൂടിയത്. ദൃശ്യങ്ങളിൽ കണ്ട രണ്ടുപേരെയും പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി.
ഇരുവിദ്യാർത്ഥികളുടെയും മാതാപിതാക്കളെ വിളിച്ചു വരുത്തി അവരുടെ സാനിധ്യത്തിൽ താക്കീത് നൽകി വിടാനാണ് പോലീസ് നീക്കം.
യുവാവിന്റെ മുഖത്തടിച്ച പൊലീസുകാരന് സസ്‌പെൻഷൻ
മലപ്പുറം: വാഹന പരിശോധനയ്ക്കിടെ കാനറ ബാങ്കിന്റെ വാഹനത്തിന്റെ ഡ്രൈവറെ മുഖത്തടിച്ച സംഭവത്തിൽ പൊലീസുകാരനെ സസ്‌പെൻഡ് ചെയ്തു. മലപ്പുറം പൈത്തിനിപ്പറമ്പ് സ്വദേശി ജാഫർ എന്ന യുവാവിനെ മർദ്ദിച്ച സംഭവത്തിലാണ് നടപടി.
നൗഷാദ് എന്ന പൊലീസ് ഉദ്യോഗസ്ഥനെയാണ് അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തത്. സംഭവത്തിൽ ജാഫർ എസ്‌പിക്ക് നേരിട്ട് പരാതി നൽകിയതിന് പിന്നാലെയാണ് നടപടി.
ഇന്നലെ ഉച്ചയോടുകൂടി വാഹന പരിശോധനയ്ക്കിടെ പിഴ ഈടാക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തിന് ഇടയിലാണ് മർദ്ദനം.
താനൊരു കൂലിപ്പണിക്കാരൻ ആണന്നും പിഴത്തുക കുറയ്ക്കണമെന്നും ആവശ്യപ്പെട്ടപ്പോൾ പൊലീസ് ഉദ്യോഗസ്ഥൻ മുഖത്തടിച്ചു എന്നാണ് പരാതി. യുവാവിനെ മർദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
മഞ്ചേരി ട്രാഫിക് പൊലീസിലെ സിവിൽ പൊലീസ് ഓഫീസർ നൗഷാദ് ആണ് യുവാവിനെ മർദ്ദിച്ചത്. സംഭവത്തെ തുടർന്ന് നൗഷാദിനെ മഞ്ചേരിയിൽ നിന്നും പൊലീസ് ഹെഡ് ക്വാർട്ടേഴ്‌സിലേക്ക് മാറ്റിയിട്ടുണ്ട്.
എടിഎം കൗണ്ടറുകളിൽ നിറയ്ക്കുന്ന പണവുമായി പോകുന്ന വാഹനത്തിന്റെ ഡ്രൈവറാണ് ജാഫർ. വാഹനം ഓടിക്കുന്ന സമയത്ത് കാക്കി ധരിക്കാത്തതിനായിരുന്നു പിഴ ചുമത്തിയത്. പരാതിയുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നും നീതി കിട്ടണമെന്നും ജാഫർ പറഞ്ഞു.
Summary: In Palakkad’s Mepparamba, an autorickshaw was allegedly set on fire after the owner questioned those who harassed his daughter. The vehicle, belonging to Rafeeq from Kurichamkulam, was completely destroyed in the incident. Police have launched an investigation.