web analytics

അ​മി​ത​വേ​ഗ​ത​യി​ൽ വ​ന്ന ആഡംബര കാ​ർ നി​യ​ന്ത്ര​ണം വി​ട്ട് ഇ​ടി​ച്ച് ഓ​ട്ടോറി​ക്ഷാ മറിഞ്ഞു; ഡ്രൈ​വ​ർ​ക്ക് ദാരുണാന്ത്യം

ദില്ലി: ദില്ലിയിൽ അ​മി​ത​വേ​ഗ​ത​യി​ൽ വ​ന്ന ആഡംബര കാ​ർ നി​യ​ന്ത്ര​ണം വി​ട്ട് ഇ​ടി​ച്ച് ഒരു ഓ​ട്ടോറി​ക്ഷാ ഡ്രൈ​വ​ർ​ക്ക് ദാരുണാന്ത്യം. ഒരാൾക്ക് ഗുരുതര പരിക്കേറ്റു. ഗോ​വി​ന്ദ്, അ​ശോ​ക് എ​ന്നി​വ​ർ​ക്കാ​ണ് അപകടത്തിൽ പ​രി​ക്കേ​റ്റ​ത്.Autorickshaw overturns after speeding luxury car goes out of control

ഇ​വ​രെ ഹി​ന്ദു റാ​വു ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചുവെങ്കിലും ഗോ​വി​ന്ദ് എ​ൽ​എ​ൻ​ജെ​പി ആ​ശു​പ​ത്രി​യി​ൽ ചികിത്സയിലിരിക്കെ മരണപ്പെടുകയായിരുന്നു.

കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് അപകടം സംഭവിച്ചത്. ദില്ലി മുഖർജി നഗർ സ്വദേശിയായ 56 വീ​രേ​ന്ദ്ര​ കാരൻ ഓടിച്ചിരുന്ന ഔഡി ക്യു 3 വാഹനമാണ് അപകടമുണ്ടാക്കിയത്. അഭിഭാഷകനായ വീ​രേ​ന്ദ്ര​യെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഇയാളെ വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചു. സം​ഭ​വ​ത്തി​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്. കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണെ​ന്ന് പൊ​ലീ​സ് അ​റി​യി​ച്ചു.

ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടം നടന്ന വിവരം ദില്ലി പൊലീസിന് ലഭിക്കുന്നത്. രാംജാസ് കോളേജിന് സമീപത്ത് വെച്ച് നിയന്ത്രണം വിട്ട കാർ റോഡ് സൈഡിലെ ബെഞ്ചിൽ ഇരിക്കുകയായിരുന്ന ഓട്ടോറിക്ഷ ഡ്രൈവർമാർക്കു നേരെ പാഞ്ഞുകയറുകയായിരുന്നു.

രണ്ട് പേരെയും ഉടനെ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ഗോവിന്ദിൻറെ ജീവൻ രക്ഷിക്കാനായില്ലെന്ന് ദില്ലി നോർത്ത് ഡെപ്യൂട്ടി കമ്മീഷ്ണർ എം.കെ മീണ പറഞ്ഞു. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അശോകിൻറെ ആരോഗ്യ നിലയിൽ പുരോഗതിയുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു.

യുട്യൂബ് ചാനലിൽ ആർടിഒ നടത്തിയ പരിശോധനയിൽ കൂടുതൽ നിയമലംഘനങ്ങൾ; യൂ ട്യൂബർ സഞ്ജു ടെക്കിക്ക് കുരുക്ക് മുറുകുന്നു

spot_imgspot_img
spot_imgspot_img

Latest news

ഈശ്വരനാമത്തിൽ സത്യപ്രതിജ്ഞ, ‘വന്ദേ മാതരം’ മുഴക്കി സമാപനം; തിരുവനന്തപുരം കോർപ്പറേഷനിൽ മേയർ സസ്പെൻസ് നിലനിർത്തി ബിജെപി

ഈശ്വരനാമത്തിൽ സത്യപ്രതിജ്ഞ, ‘വന്ദേ മാതരം’ മുഴക്കി സമാപനം; തിരുവനന്തപുരം കോർപ്പറേഷനിൽ മേയർ...

പാലക്കാട് ഇരട്ട ആക്രമണം: പഞ്ചായത്ത് സെക്രട്ടറിയ്ക്കും സിപിഎം മുൻ നേതാവിനും മർദ്ദനം

പാലക്കാട് ഇരട്ട ആക്രമണം: പഞ്ചായത്ത് സെക്രട്ടറിയ്ക്കും സിപിഎം മുൻ നേതാവിനും മർദ്ദനം പാലക്കാട്:...

ജീവപര്യന്തം ശിക്ഷ വിധിക്കാൻ സെഷൻസ് കോടതികൾക്ക് അധികാരമില്ല; സുപ്രീംകോടതി

ജീവപര്യന്തം ശിക്ഷ വിധിക്കാൻ സെഷൻസ് കോടതികൾക്ക് അധികാരമില്ല; സുപ്രീംകോടതി ന്യൂഡൽഹി: കൊലപാതകക്കേസുകളിൽ ഇളവില്ലാതെ...

നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു

കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു. കഴിഞ്ഞ കുറച്ച് കാലങ്ങളായി...

കരഞ്ഞു പറഞ്ഞിട്ടും കേട്ടില്ല; രാത്രി വിദ്യാർഥിനികളെ സ്റ്റോപ്പിൽ ഇറക്കാതെ കെഎസ്ആർടിസി; ജീവനക്കാർക്കെതിരെ പ്രതിഷേധവുമായി സഹയാത്രികർ

കരഞ്ഞു പറഞ്ഞിട്ടും കേട്ടില്ല; രാത്രി വിദ്യാർഥിനികളെ സ്റ്റോപ്പിൽ ഇറക്കാതെ കെഎസ്ആർടിസി; ജീവനക്കാർക്കെതിരെ...

Other news

Related Articles

Popular Categories

spot_imgspot_img