കൂവപ്പള്ളി കൂരംതൂക്ക് പി.ആർ രാജുവാണ് മരിച്ചത്. 26ാം മൈൽ മേരി ക്വീൻസ് ആശുപത്രിക്ക് സമീപം വൈകിട്ട് 6.30 ഓടെയായിരുന്നു അപകടം.രാജു ഓടിച്ചിരുന്ന ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞായിരുന്നു അപകടം. പരിക്കേറ്റ രാജുവിനെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. അപകടത്തിൽ ഓട്ടോറിക്ഷ യാത്രക്കാരായിരുന്ന റെജി, ഭാര്യ ഷിജി എന്നിവർക്കും പരുക്കേറ്റു. ഇവരുടെ പരുക്ക് ഗുരുതരമല്ല.
Read also: സ്കുളുകൾക്കും ആശുപത്രികള്‍ക്കും പിന്നാലെ ഡൽഹി വിമാനത്താവളത്തിലും ബോംബ് ഭീഷണി