ഇടുക്കി കട്ടപ്പനയിൽ ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് സൂര്യാഘാതമേറ്റു. കട്ടപ്പന മുല്ലശേരി രാജേഷിനാണ് ദേഹത്ത് പലയിടങ്ങളിലായി പൊള്ളലേറ്റത്. കഴിഞ്ഞദിവസം പകല്‍ ഓട്ടോറിക്ഷയില്‍ ഇരിക്കുമ്പോള്‍ ശരീരത്തിൽ നീറ്റല്‍ അനുഭവപ്പെട്ടിരുന്നു. രാത്രി വീട്ടിലെത്തിയപ്പോഴാണ് കക്ഷത്തിന് താഴെയായി പൊള്ളലേറ്റതായി കണ്ടത്. അടുത്തദിവസം രാവിലെ തൊലി പൊളിയുകയും നീറ്റല്‍ അസഹ്യമാകുകയും ചെയ്തതോടെ ചികിത്സ തേടി.
Read also: കിണർ വൃത്തിയാക്കാനിറങ്ങിയ എഴുപതുകാരൻ വായുസഞ്ചാരം നിറഞ്ഞ കിണറ്റിൽ കുടുങ്ങി; രക്ഷകരായി അഗ്‌നിരക്ഷാ സേന