കോട്ടയം: കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോറിക്ഷ ഡ്രൈവര്‍ മരിച്ചു. ഏലപ്പാറ സ്വദേശി ജയദാസ് ആണ് മരിച്ചത്.കോട്ടയം കാണക്കാരിയിലാണ് അപകടമുണ്ടായത്. ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയായിരുന്നു അപകടം.Autorickshaw driver dies after car collides with autorickshaw
ഏറ്റുമാനൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന ഓട്ടോറിക്ഷയില്‍ എതിര്‍ദിശയിലെത്തിയ കാര്‍ ഇടിക്കുകയായിരുന്നു. കാര്‍ അമിത വേഗത്തിലായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. കുറവിലങ്ങാട് പോലീസ് അപകടസ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.