web analytics

ഐസിസി ടി20 റാങ്കിം​ഗ്; സൂര്യകുമാർ യാദവിനെ പിന്തള്ളി ട്രാവിസ് ഹെഡ്; ഒന്നാമനായത് നാലുപേരെ പിന്തള്ളി

ന്യൂഡൽഹി: ഐസിസി ടി20 റാങ്കിങ്ങിൽ ഇന്ത്യയുടെ സൂര്യകുമാർ യാദവിനെ പിന്തള്ളി ഓസ്‌ട്രേലിയയുടെ ഓപ്പണർ ട്രാവിസ് ഹെഡ് ഒന്നാമതെത്തി. ടി20 ലോകകപ്പിൽ സെമി കാണാതെ ഓസ്‌ട്രേലിയ പുറത്തായെങ്കിലും ഏഴു കളികളിൽ നിന്ന് 255 റൺസ് അടിച്ചുകൂട്ടിയതാണ് ഇടംകൈയൻ ബാറ്ററായ ട്രാവിസ് ഹെഡിന് ഗുണമായത്.Australia opener Travis Head overtakes India’s Suryakumar Yadav to top ICC T20 rankings

ലോകകപ്പിൽ ഇന്ത്യയ്‌ക്കെതിരായ ഓസ്‌ട്രേലിയയുടെ അവസാന മത്സരത്തിൽ 76 റൺസ് എടുത്ത ട്രാവിസ് ഹെഡ് ഒരു ഘട്ടത്തിൽ ടീമിനെ ജയിപ്പിക്കുമെന്ന് വരെ തോന്നിപ്പിച്ചിരുന്നു. അവസാന മൂന്ന് മത്സരത്തിൽ 31, 0,76 എന്നിങ്ങനെയാണ് ഹെഡിന്റെ ബാറ്റിങ് സംഭാവന. സൂര്യകുമാർ യാദവിന്റേത് 51,6,31 എന്നിങ്ങനെയാണ്. നാലുപേരെ പിന്തള്ളിയാണ് ഹെഡ് ഒന്നാമതെത്തിയത്.

844 പോയിന്റ് ആണ് ഹെഡിന് ഉള്ളത്. സൂര്യകുമാർ യാദവിനേക്കാൾ രണ്ടു പോയിന്റ് മുന്നിൽ. എന്നാൽ സൂര്യകുമാർ യാദവിന് ഒരാഴ്ചയ്ക്കകം തന്നെ സ്ഥാനം തിരിച്ചുപിടിക്കാനും അവസരമുണ്ട്. വരുന്ന ലോകകപ്പ് മത്സരങ്ങളിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിഞ്ഞാൽ സൂര്യകുമാർ യാദവിന് ഒന്നാം സ്ഥാനം വീണ്ടെടുക്കാൻ സാധിക്കും.

ഫിൽ സാൾട്ട്, ബാബർ അസം, മുഹമ്മദ് റിസ്വാൻ, ജോഷ് ബട്ട്‌ലർ എന്നിവരാണ് ഹെഡിനും സൂര്യകുമാർ യാദവിനും തൊട്ടുപിന്നിൽ. ഇന്ത്യയുടെ തന്നെ യശ്വസി ജയ്‌സ്വാൾ ആണ് ഏഴാം സ്ഥാനത്ത്.

spot_imgspot_img
spot_imgspot_img

Latest news

ടൈപ്പ് വൺ പ്രമേഹബാധിതർക്ക് പരീക്ഷയിൽ അധിക സമയം; സി.ബി.എസ്.ഇയ്ക്ക് മനുഷ്യാവകാശ കമ്മീഷന്‍റെ നിർദ്ദേശം

ടൈപ്പ് വൺ പ്രമേഹബാധിതർക്ക് പരീക്ഷയിൽ അധിക സമയം; സി.ബി.എസ്.ഇയ്ക്ക് മനുഷ്യാവകാശ കമ്മീഷന്‍റെ...

ശബരിമല ദേവസ്വം ഭണ്ഡാരത്തിൽ മോഷണം; കിഴി തുറന്ന ജീവനക്കാരൻ അറസ്റ്റിൽ

ശബരിമല ദേവസ്വം ഭണ്ഡാരത്തിൽ മോഷണം; കിഴി തുറന്ന ജീവനക്കാരൻ അറസ്റ്റിൽ പത്തനംതിട്ട: ശബരിമല...

പരാതി, ഒത്തുതീർപ്പ്, ഇറങ്ങിപ്പോക്ക്… ഒടുവിൽ…രാമന്തളിയിൽ സംഭവിച്ചത് ഒരിടത്തും സംഭവിക്കാതിരിക്കട്ടെ

പരാതി, ഒത്തുതീർപ്പ്, ഇറങ്ങിപ്പോക്ക്… ഒടുവിൽ…രാമന്തളിയിൽ സംഭവിച്ചത് ഒരിടത്തും സംഭവിക്കാതിരിക്കട്ടെ കണ്ണൂർ: പയ്യന്നൂർ രാമന്തളിയിൽ...

ഡ്രോൺ പറത്തി ദൃശ്യങ്ങൾ പകർത്തി; എഷ്യാനെറ്റിനും റിപ്പോർട്ടറിനും എതിരെ പരാതിയുമായി ദിലീപിന്റെ സഹോദരി

ഡ്രോൺ പറത്തി ദൃശ്യങ്ങൾ പകർത്തി; എഷ്യാനെറ്റിനും റിപ്പോർട്ടറിനും എതിരെ പരാതിയുമായി ദിലീപിന്റെ...

യുഡിഎഫ് വോട്ട് ആറു ശതമാനം ഇടിഞ്ഞു; നേട്ടം എല്‍ഡിഎഫിന് മാത്രം!

യുഡിഎഫ് വോട്ട് ആറു ശതമാനം ഇടിഞ്ഞു; നേട്ടം എല്‍ഡിഎഫിന് മാത്രം! തിരുവനന്തപുരം: തദ്ദേശ...

Other news

Related Articles

Popular Categories

spot_imgspot_img