ആറ്റിങ്ങൽ ഇരട്ടക്കൊലക്കേസിൽ മുഖ്യപ്രതി നിനോ മാത്യുവിന്റെ വധശിക്ഷ ജീവപര്യന്തമാക്കി ഇളവു ചെയ്ത് ഹൈക്കോടതി. ജസ്റ്റിസുമാരായ പി ബി സുരേഷ് കുമാർ, ജോൺസൺ ജോൺ എന്നിവരുടെ ബെഞ്ചാണ് ശിക്ഷ ഇളവ് ചെയ്തത്. ഇളവില്ലാതെ 25 വർഷം കഠിന തടവാണ് നിനോയ്ക്ക് വിധിച്ചത്. അതേസമയം രണ്ടാം പ്രതിയും നിനോ മാത്യുവിന്റെ കാമുകിയുമായ അനുശാന്തിയുടെ ഇരട്ട ജീവപര്യന്തം കോടതി ശരിവച്ചു.
2014 ഏപ്രിൽ 16നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. തിരുവനന്തപുരം ടെക്നോപാർക്കിലെ ജോലി ചെയ്യുന്നവരും സുഹൃത്തുക്കളുമായിരുന്നു നിനോ മാത്യുവും അനുശാന്തിയും. ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നു. എന്നാൽ നേരത്തെ വിവാഹിതയായിരുന്ന അനുശാന്തിക്ക് ഈ ബന്ധത്തിൽ നാല് വയസ് പ്രായമുണ്ടായിരുന്ന കുഞ്ഞുണ്ടായിരുന്നു. ഒരുമിച്ച് ജീവിക്കാൻ കുഞ്ഞും അമ്മായി അമ്മയും തടസമാണെന്ന് മനസിലാക്കി അവരെ ഒഴിവാക്കാനായിരുന്നു കൊലപ്പെടുത്തിയത്.
അനുശാന്തി നിനോ മാത്യുവിന് ഫോണിലൂടെ അയച്ചു നൽകിയ വീടിന്റെ ചിത്രങ്ങളും, വഴിയുമടക്കമുള്ള ഡിജിറ്റിൽ തെളിവുകൾ നിർണ്ണായകമായ കേസിൽ 2016 ഏപ്രിലിലാണ് തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധി പറഞ്ഞത്. കൊലപാതകം, കൊലപാതക ശ്രമം, തെളിവു നശിപ്പിക്കൽ, ഗൂഢാലോചന എന്നീ കുറ്റങ്ങൾ ചുമത്തിയായിരുന്നു പ്രതികൾക്ക് ശിക്ഷ വിധിച്ചത്. ആറ്റിങ്ങൽ ആലംകോട് മണ്ണൂർഭാഗം തുഷാറത്തിൽ തങ്കപ്പൻ ചെട്ടിയാരുടെ ഭാര്യ വിജയമ്മ എന്ന ഓമന (57), ചെറുമകൾ സ്വാസ്തിക (4) എന്നിവരാണ് കൊല്ലപ്പെട്ടത്.
Read More: ബാർ കോഴ വിവാദം: ഇത്തവണ നോട്ടെണ്ണല്‍ യന്ത്രം ആരുടെ കയ്യിൽ?; പരിഹാസവുമായി വി ഡി സതീശന്‍
Read More: പരശുറാം ഇനി കന്യാകുമാരിയിലേക്കും ഓടും; സർവീസ് നീട്ടാൻ ആലോചന, കോച്ചുകളുടെ എണ്ണവും കൂട്ടിയേക്കും