യു.എസ്.ലെ ന്യൂയോർക്കിൽ മാസ്‌ക് ധരിച്ചതിനും ആയുധം കൈവശം വെച്ചതിനും യുവാവ് അറസ്റ്റിലായി. സബർബൻ പോലീസാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. റാമിറസ് കാസ്റ്റിലൊ (18) എന്ന യുവാവാണ് അറസ്റ്റിലായത്. Attention US Malayalis: Young man arrested for wearing mask.
മുഖംമൂടി ധരിക്കുന്നത് നിരോധിക്കുന്ന പ്രാദേശിക നിയമപ്രകാരമാണ് യുവാവിനെ പോലീസ് അറസ്റ്റ് ചെയ്ത്. നസ്സാവു കൗണ്ടിയിലാണ് സംഭവം. ഇവിടെയുള്ളവർ മാസ്ക് ധരിച്ചാൽ പ്രാദേശിക നിയമ പ്രകാരം 1000 ഡോളർ പിഴയും ഒരു വർഷം വരെ തടവുശിക്ഷയും ലഭിക്കാം.
ഇത്തരത്തിലുള്ള ആദ്യ അറസ്റ്റാണ് ഇത്. അറസ്റ്റിനെ തുടർന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് യുവാവിന്റെ കൈയ്യിൽ നിന്നും 14 ഇഞ്ച് വരുന്ന കത്തി കണ്ടെത്തിയത്.
ഫേസ് മാസ്‌ക് ധരിച്ച അക്രമിയെ അറസ്റ്റ് ചെയ്യാൻ കഴിഞ്ഞതോടെ കുറ്റകൃത്യത്തിന് മുൻകൂർ തടയിടാൻ കഴിഞ്ഞുവെന്ന് പോലീസ് വാദിച്ചപ്പോൾ എതിർ അഭിപ്രായങ്ങളും ഉയർന്നു.
ഫേസ് മാസ്‌ക് ധരിക്കുന്നത് ക്രിമിനൽ സ്വഭാവം ഉള്ളവരാകണം എന്നില്ലെന്നും ഇത്തരം പ്രാദേശിക നിയമങ്ങൾ ആവശ്യമില്ലെന്നും നിയമ വിദഗ്ദ്ധർ തന്നെ പറയുന്നുണ്ട്.
വികലാംഗങ്ങർക്ക് വേണ്ടി വാദിക്കുന്ന ന്യൂയോർക്കിലെ ‘ ഡിസബിലിറ്റി റൈറ്റ്‌സ് ‘ മാസ്‌ക് നിയമം ഭരണഘടനാ വിരുദ്ധമാണെന്ന് വാദിച്ച് എതിരെ കേസ് ഫയൽ ചെയ്തിട്ടുണ്ട്.