കേരളത്തിൽ ഓടുന്ന നാല് പ്രതിവാര ട്രെയിനുകൾ അടക്കം ആറ് പ്രത്യേക ട്രെയിനുകളുടെ സർവ്വീസ് റദ്ദാക്കി. ശനിയാഴ്ചകളിൽ ഓടുന്ന മംഗളൂരു-കോയമ്പത്തൂർ – മംഗളൂരു പ്രതിവാര വണ്ടി ജൂൺ എട്ടുമുതൽ 29 വരെയുള്ള സർവീസാണ് നിർത്തിയത്. മേയ് 25, ജൂൺ ഒന്ന് സർവീസുകൾ നിലനിർത്തിയിട്ടുണ്ട്. നടത്തിപ്പ്- സുരക്ഷാ പ്രശ്‌നങ്ങൾ കാരണമാണ് സർവ്വീസ് നിർത്തുന്നതെന്നാണ് ഉത്തരവിൽ പറയുന്നത്. മംഗളൂരു-കോട്ടയം റൂട്ടിലെ പ്രത്യേക തീവണ്ടി റെയിൽവേ നേരത്തേ റദ്ദാക്കിയിരുന്നു. ഏപ്രിൽ 20 മുതൽ ജൂൺ ഒന്നുവരെയായിരുന്നു (ശനിയാഴ്ചകളിൽ) വണ്ടി പ്രഖ്യാപിച്ചിരുന്നത്. ഏപ്രിൽ 20-ന് ഓടിക്കുകയും ചെയ്തിരുന്നു.
റദ്ദാക്കിയ ട്രെയിനുകൾ ഇവയാണ്
* മംഗളൂരു-കോയമ്പത്തൂർ പ്രതിവാര വണ്ടി (ശനി)-06041- (ജൂൺ എട്ടുമുതൽ 29 വരെ).
* കോയമ്പത്തൂർ-മംഗളൂരു പ്രതിവാര വണ്ടി (ശനി)-06042- (ജൂൺ എട്ട്- 29).
*കൊച്ചുവേളി-നിസാമുദ്ദീൻ പ്രതിവാര വണ്ടി (വെള്ളി)-06071- (ജൂൺ ഏഴ്-28).
* നിസാമുദ്ദീൻ-കൊച്ചുവേളി പ്രതിവാരവണ്ടി (തിങ്കൾ)-06072- (ജൂൺ 10-ജൂലായ് ഒന്ന്).
* ചെന്നൈ-വേളാങ്കണ്ണി (വെള്ളി, ഞായർ)-06037 (ജൂൺ 21-30).
* വേളാങ്കണ്ണി-ചെന്നൈ (ശനി, തിങ്കൾ) 06038 (ജൂൺ 22-ജൂലായ് ഒന്ന്).
Read More: പാലക്കാട് കമ്പിവേലിയിൽ പുലി കുടുങ്ങി; കുതറിയാൽ രക്ഷപ്പെടും; ഭീതിയിൽ നാട്ടുകാർ









