കണ്ണൂര്‍: ദളിത് യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിയുടെ കൂട്ടാളി ജിജോ തില്ലങ്കേരിയെ അറസ്റ്റ് ചെയ്ത് പോലീസ്. മുഴക്കുന്ന് പൊലീസാണ് ജിജോയെ അറസ്റ്റ് ചെയ്തത്. ദളിത് യുവതി നൽകിയ പരാതിയിൽ ഇയാൾക്കെതിരെ പോലീസ് കേസെടുത്തിരുന്നു.(Attempt to rape Dalit woman; Jijo Tillankeri arrested)
നവംബര്‍ 19 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. വീട്ടില്‍ സാധനം വാങ്ങാനെത്തിയ സമയത്ത് ജിജോ തില്ലങ്കേരി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് യുവതി പരാതി പറഞ്ഞത്. സംഭവം പുറത്തു പറഞ്ഞാൽ അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയെന്നും യുവതി പരാതിയില്‍ പറയുന്നു.
ഭയം കൊണ്ടാണ് പരാതി നല്‍കാന്‍ വൈകിയതെന്നും യുവതി പറയുന്നു.