കൊച്ചി : ജൂനിയർ വിദ്യാർഥിയെ ആക്രമിച്ച കേസിൽ മെഡിക്കൽ കോളേജ് മൂന്നാം വർഷ വിദ്യാർത്ഥി അറസ്റ്റിൽ. തിരൂർ സ്വദേശിയായ കമാൽ ഫാറൂഖ് എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കളമശ്ശേരി മെഡിക്കൽ കോളേജ് മൂന്നാം വർഷ വിദ്യാർത്ഥിയാണ് ഇയാൾ.
രണ്ടാം വർഷ വിദ്യാർത്ഥിയായ അഭിൻ ദാസിനെയാണ് സർബത്തു ഗ്ലാസ് കൊണ്ട് കുത്തി കൊലപ്പെടുത്താൻ ശ്രമിച്ചത്. അഭിൻ ദാസ് മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.കളമശ്ശേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.
കളമശേരി എസ്.ഐ. സെബാസ്റ്റ്യയൻ ചാക്കോയുടെ നേതൃത്വത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. എ.എസ്.ഐ.സെബാസ്റ്റിയൻ, എസ്.സി.പി.ഒ.മാരായ അജ്മൽ, പ്രദീപ, രതിൻ സി.പി.ഒ. ജിജോ എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.
Attempt to kill a junior student by stabbing him with a glass; Third-year student of Kalamassery Medical College arrested









