മധു വധക്കേസിൽ നടന്നത് വൻ സാമ്പത്തിക ഇടപാട്; ആരോപണവുമായി കെ പി സതീശൻ

കൊച്ചി: അട്ടപ്പാടി മധുവധക്കേസുമായി ബന്ധപ്പെട്ട് ആരോപണവുമായി രാജിവെച്ച സ്പെഷല്‍ പ്രോസിക്യൂട്ടര്‍ കെ പി സതീശൻ. കേസിൽ വൻ സാമ്പത്തിക ഇടപാട് നടന്നിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ വിളിച്ച് സഹായം അഭ്യർഥിച്ചപ്പോളാണ് മധു കേസ് ഏറ്റെടുക്കാൻ തീരുമാനിച്ചത്. ഫയൽ പഠിച്ചപ്പോൾ പല പാളിച്ചകളും കണ്ടു. കൊല്ലപ്പെട്ടയാൾക്കു പൂർണമായും നീതി ലഭിച്ചില്ലെന്നു തോന്നി. അഞ്ച് പേർക്കെങ്കിലും ജീവപര്യന്തം കിട്ടേണ്ടതായിരുന്നു. ആരെയും വെറുതെ വിടുന്ന സാഹചര്യം ഉണ്ടാകുമായിരുന്നില്ലെന്നും കെ പി സതീശൻ പ്രതികരിച്ചു. കേസിൽനിന്നു പിൻമാറുന്നുവെന്ന് ഹൈക്കോടതിയെ അറിയിച്ചശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘‘മധുവിന്റെ കുടുംബത്തിന് 30 ലക്ഷം രൂപയാണ് സർക്കാർ സ്ഥിര നിക്ഷേപം നൽകിയത്. സഹോദരിക്ക് ജോലി നൽകി. 78 ലക്ഷം രൂപ സംഭാവനയായി ലഭിച്ചു. ഇതിൽ ഒരു പൈസ പോലും ഇപ്പോൾ ബാക്കിയില്ല. കടം എടുക്കുന്ന സാഹചര്യത്തിലെത്തിലാണിപ്പോൾ. കാശ് എങ്ങനെ പോകുന്നുവെന്ന് അവർക്ക് അറിയില്ല. തർക്കം വന്നതോടെയാണ് ഞാൻ കേസിൽനിന്ന് പിൻമാറുന്നത്”. ഇക്കാര്യം കോടതിയെ അറിയിച്ചെന്നും കെ പി സതീശൻ പറഞ്ഞു.

ബാർ കോഴ കേസിനെ സംബന്ധിച്ചും അദ്ദേഹം പ്രതികരിച്ചു. “പണം വാങ്ങിയതിന്റെ എല്ലാ തെളിവും കൈവശമുണ്ട്. കെ എം മാണി മരിച്ചതോടെ കേസ് അവസാനിച്ചു. അതിനിടെ മുന്നണി മാറ്റമുണ്ടായി. ‍കേസ് ഞാൻ അട്ടിമറിച്ചുവെന്ന ആരോപണം തെറ്റാണ്. വർഷങ്ങളായി സിബിഐയ്ക്ക് വേണ്ടി കേസ് വാദിക്കുന്ന ആളാണ് ഞാൻ. വാദിച്ച കേസുകളിൽ ഒന്നിൽ പോലും സിബിഐയ്ക്ക് പരാജയം നേരിടേണ്ടി വന്നിട്ടില്ല’’– സതീശൻ മാധ്യമങ്ങളോട് പ്രതികരിച്ചു.

Also Read:ഇന്ത്യൻ ഹരിത വിപ്ലവത്തിന്റെ പിതാവ് എം എസ് സ്വാമിനാഥൻ അന്തരിച്ചു

 

spot_imgspot_img
spot_imgspot_img

Latest news

എളങ്കൂരിലെ വിഷ്ണുജയുടെ മരണം; ഭർത്താവ് പ്രഭിൻ റിമാൻഡിൽ

ആത്മഹത്യ പ്രേരണ,സ്ത്രീ പീഡനം എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത് മലപ്പുറം: എളങ്കൂരിൽ യുവതി ഭർതൃ...

പീഡന ശ്രമം ചെറുക്കുന്നതിനിടെ കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടി; ലോഡ്ജ് ജീവനക്കാരിക്ക് ഗുരുതര പരിക്ക്

സ്വകാര്യ ലോഡ്ജിലെ ജീവനക്കാരിയ്ക്ക് നേരെയാണ് പീഡന ശ്രമം നടന്നത് കോഴിക്കോട്: പീഡനശ്രമത്തിൽ നിന്ന്...

കോഴിക്കോട് സ്വിഗ്ഗി തൊഴിലാളിയെ വെള്ളക്കെട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

രാത്രി ഭക്ഷണം വിതരണം ചെയ്യാൻ പോകുമ്പോൾ വീണതാകാമെന്നാണ് സൂചന കോഴിക്കോട്: സ്വിഗ്ഗി തൊഴിലാളിയെ...

നഗരമധ്യത്തിൽ പൊലീസുകാരനെ കുത്തിക്കൊലപ്പെടുത്തി; ഒരാൾ പിടിയിൽ; സംഭവം കോട്ടയത്ത്

കോട്ടയം: കോട്ടയത്ത് പൊലീസുകാരനെ കുത്തിക്കൊലപ്പെടുത്തി. ഏറ്റുമാനൂർ കാരിത്താസിനു സമീപത്താണ് സംഭവം. കോട്ടയം വെസ്റ്റ്...

Other news

അ​ന​ധി​കൃ​ത കോ​ഴി​ഫാ​മു​ക​ളു​ടെ എ​ണ്ണം പെ​രു​കു​ന്നു; മാ​ലി​ന്യ സം​സ്ക​ര​ണ​ത്തി​ന് ത​യാ​റാ​കാ​തെ വി​ൽ​പ​ന​ശാ​ല​ക​ൾ

കി​ളി​മാ​നൂ​ർ: കി​ളി​മാ​നൂ​ർ പ​ഞ്ചാ​യ​ത്തി​ന് കീ​ഴി​ൽ അ​ന​ധി​കൃ​ത കോ​ഴി​ഫാ​മു​ക​ളു​ടെ എ​ണ്ണം പെ​രു​കു​ന്നു. പ​ഞ്ചാ​യ​ത്ത്...

കോഴിക്കോട് സ്വിഗ്ഗി തൊഴിലാളിയെ വെള്ളക്കെട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

രാത്രി ഭക്ഷണം വിതരണം ചെയ്യാൻ പോകുമ്പോൾ വീണതാകാമെന്നാണ് സൂചന കോഴിക്കോട്: സ്വിഗ്ഗി തൊഴിലാളിയെ...

ബോഗി മാറി കയറി, 70കാരനായ വയോധികനെ ടിടിഇ മർദ്ദിച്ചു; സംഭവം കോട്ടയത്ത്

കോട്ടയം: ട്രെയിനിൽ വെച്ച് 70കാരനായ വയോധികനെ ടിടിഇ മർദ്ദിച്ചു. തിരുവനന്തപുരത്ത് നിന്നും...

അയോധ്യയിലെ ദളിത് യുവതിയുടെ കൊലപാതകം; മൂന്നുപേർ പിടിയിൽ

അയോധ്യയിൽ കഴിഞ്ഞ ശനിയാഴ്ചയാണ് കനാലിൽ വലിച്ചെറിഞ്ഞ നിലയിൽ ഇരുപത്തിരണ്ടുകാരിയുടെ മൃതശരീരം കണ്ടെത്തിയത്....
spot_img

Related Articles

Popular Categories

spot_imgspot_img