തിരുവനന്തപുരം: യുവാവിനെ വീട്ടിൽ കയറി നായയെ കൊണ്ട് കടിപ്പിക്കുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്ത യുവാവിനെ പിടികൂടി പോലീസ്. തിരുവനന്തപുരത്ത് കമ്രാന്‍ സഫീറിനെയാണ് കഠിനംകുളം പൊലിസ് പിടികൂടിയത്. മൂന്ന് ദിവസമായി ഒളിവില്‍ കഴിയുന്നതിനിടെ ചാന്നാങ്കരയില്‍ വച്ചാണ് പ്രതി പിടിയിലായത്.(Attack on youth with dog; accused was arrested)
കഴിഞ്ഞദിവസം വൈകീട്ട് 4 മണിയോടെയാണ് സംഭവം. കഠിനംകുളം ചിറയ്ക്കളിൽ താമസിക്കുന്ന സക്കീര്‍ (32) ആണ് നായയുടെ കടിയേറ്റത്. സഫീര്‍ നായയുമായി വീട്ടിനു സമീപത്തുകൂടി പോകുമ്പോൾ ‘വീട്ടില്‍ ചെറിയ കുട്ടികള്‍ ഉള്ളതാണ് ,നായ്ക്കളെ സുരക്ഷിതമില്ലാതെ കൊണ്ടുപോകരുതെ’ന്നു എന്ന് സക്കീർ പറഞ്ഞിരുന്നു. ഇതില്‍ ക്ഷുഭിതനായ പ്രതി നായയുമായി സക്കീറിന്റെ വീട്ടില്‍ എത്തി കടിപ്പിക്കുകയായിരുന്നു.
സക്കീറിന്റെ മുതുകിലാണ് നായയുടെ കടിയേറ്റത്. വഴിയിലൂടെ പോയിരുന്ന അതിഥി തൊഴിലാളിയെയും നായ കടിച്ചു. തുടർന്ന് സക്കീർ പരാതി പെട്ടതിനെ പ്രകോപനത്തിൽ പ്രതി സക്കീറിന്റെ വീട്ടിലെത്തി കൈയില്‍ കരുതിയ പെട്രോള്‍ തറയില്‍ ഒഴിച്ച് കത്തിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തിരുന്നു.
ലഹരി വസ്തു വില്‍പന കേസില്‍ ജയിലില്‍ ആയ സഫീര്‍ അടുത്തിടെയാണ് ജാമ്യത്തില്‍ ഇറങ്ങിയത്. പ്രതിയെ നാളെ കോടതിയിൽ ഹാജരാക്കും.