web analytics

UK യിൽ ഇന്ത്യൻ വിദ്യാർഥികൾക്കു നേരെ ആക്രമണം

ഇന്ത്യൻ വിദ്യാർഥികൾക്കു നേരെ ആക്രമണം

LONDON: യുകെയിൽ ഇന്ത്യൻ വിദ്യാർഥികൾക്കു നേരെ ജാതിചോദിച്ചുള്ള ക്രൂരമായ ആക്രമണം. ലണ്ടനിലെ പാർക്കിൽ വച്ച് മൂന്ന് ഇന്ത്യൻ വിദ്യാർത്ഥികളാണ് പഹൽഗാം മോഡൽ ആക്രമണത്തിന് ഇരയായത്.

മെയ് 30 ന് രണ്ട് സുഹൃത്തുക്കളോടൊപ്പം ക്രിക്കറ്റ് കളിക്കാൻ ഹാരോ റിക്രിയേഷൻ ഗ്രൗണ്ടിൽ പോയപ്പോഴാണ് ദാരുണ സംഭവം ഉണ്ടായത്.

സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ:

ക്രിക്കറ്റ് കളിയുടെ ഇടവേളയിൽ, വൈകുന്നേരം 6 മണിക്ക് കുട്ടികൾ മൂവരും ഒരു കടയിലേക്ക് പോയി. എട്ട് പേരടങ്ങുന്ന ഒരു സംഘം ആ കഫേയിൽ ഇരിക്കുന്നുണ്ടായിരുന്നു. അതിൽ ചില സ്ത്രീകൾ ഹിജാബ് ധരിച്ചിരുന്നു എന്നും കുട്ടികൾ പറയുന്നു.

കഫേയ്ക്ക് പുറത്തുള്ള പുരുഷന്മാരിൽ ഒരാൾ എഴുന്നേറ്റ് മൂന്ന് കുട്ടികളുടെയും ആടുത്തേക്ക് വന്നു. ഒരു പ്രകോപനവുമില്ലാതെ അയാൾ എന്തിനാണ് കുടുംബത്തെ നോക്കുന്നതെന്ന് ചോദിച്ച് മനപ്പൂർവ്വം വഴക്കുണ്ടാക്കാൻ ശ്രമിച്ചു.

ലണ്ടൻ സ്പിരിറ്റ്സ് കോംപറ്റീഷൻ 2025ൽ മണവാട്ടി വെങ്കല മെഡൽ നേടി ആദ്യ ഇന്ത്യ നാടൻ വാറ്റായ ‘മണവാട്ടി

ഏകദേശം 30 മിനിറ്റിനുശേഷം, കഫേ ഗ്രൂപ്പിലെ മൂന്ന് പുരുഷന്മാർ, സമീപമെത്തി അവരുടെ ജാതി ചോദിക്കുകയും കുട്ടികൾ ഇന്ത്യക്കാരനും ശ്രീലങ്കക്കാരനുമാണെന്ന് മറുപടി നൽകിയതോടെ ആക്രമിക്കുകയും ആയിരുന്നു ഏതാണ് വിവരം. (ഇന്ത്യൻ വിദ്യാർഥികൾക്കു നേരെ ആക്രമണം)

തലയ്ക്ക് പരിക്കേറ്റ രണ്ടുകുട്ടികൾ അബോധാവസ്ഥയിലായി താഴെവീണു. പരുക്കേറ്റ എല്ലാവരെയും നോർത്ത്വിക്ക് പാർക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എല്ലാവർക്കും മുറിവുകളും ചതവുകളും ഉണ്ടായിരുന്നു, രണ്ടുപേർക്ക് മുഖത്ത് എല്ലുകൾക്ക് പൊട്ടലുണ്ട്.

ആക്രമിക്കപ്പെട്ട വിദ്യാർത്ഥികളിൽ ഒരാൾ റേഡിയോഗ്രഫി പഠിക്കുന്ന ഒന്നാംവർഷ യൂണിവേഴ്സിറ്റി വിദ്യാർത്ഥിയായ 20 വയസ്സുള്ള ബ്രിട്ടീഷ് ഇന്ത്യൻ ഗുജറാത്തി വംശജനാണ്.

ബ്രിട്ടീഷ് ഇന്ത്യക്കാരനും സുഹൃത്തും അബോധാവസ്ഥയിൽ നിലത്ത് വീഴുന്നത് വരെ അവരെ ഇടിക്കുകയും ചവിട്ടുകയും ചെയ്തുവെന്ന് ഇന്ത്യൻ വിദ്യാർത്ഥിയുടെ സഹോദരി പറഞ്ഞു.

ഐറിഷ് ആശുപത്രികളിൽ കിടക്ക ഇല്ലാതെ രോഗികൾ

ഐറിഷ് ആശുപത്രികളിൽ കിടക്കയ്ക്കായി കാത്തിരിക്കുന്നവരുടെ എണ്ണം 400 കടന്നതായി റിപ്പോർട്ട്. ഐറിഷ് മിഡ്‌വൈവ്‌സ് ആൻഡ് നഴ്‌സസ് ഓർഗനൈസേഷന്റെ (INMO) ഏറ്റവും പുതിയ കണക്കുകൾ പ്രകാരമാണിത്.

ഏറ്റവും കൂടുതൽ ആളുകൾ കിടക്കകൾക്കായി കാത്തിരിക്കുന്ന ആശുപത്രി ലിമെറിക്ക് യൂണിവേഴ്സിറ്റി ഹോസ്പിറ്റലാണ്, 76 പേർ. അതേസമയം ഡബ്ലിനിലെ മേറ്റർ ഹോസ്പിറ്റലിൽ സമാനമായ അവസ്ഥയിൽ 31 രോഗികളുണ്ട്.

അത്യാഹിത വിഭാഗത്തിൽ 240 രോഗികളാണ് കാത്തിരിക്കുന്നത്. 160 പേർ ആശുപത്രികളിലെ മറ്റ് വാർഡുകളിൽ ഉണ്ട്…Read More

ബ്രിട്ടിഷ് രഹസ്യാന്വേഷണ ഏജൻസിയായ എംഐ6ന് ഇനി വനിതാ നേതൃത്വം

ലണ്ടൻനിൽ സ്ഥിതിചെയ്യുന്ന ബ്രിട്ടിഷ് രഹസ്യാന്വേഷണ ഏജൻസിയായ എംഐ6 ഇനി വനിതാ നേതൃത്വം നൽകുന്നു. ബ്ലെയ്സ് മെട്രെവലി എന്ന വനിതാ ഇതിന്റെ നയപ്പെട്ട ചരിത്രത്തിലേക്ക് മുഴുകുന്നു.

എംഐ6 ന്റെ 116 വർഷത്തെ ചരിത്രത്തിൽ ആദ്യമായി ഒരു വനിത ഇതിന്റെ നേതൃത്വത്തിനു സന്മാനം നേടുന്നു.

ഒക്ടോബറിൽ റിച്ചഡ് മീർ പദവി വിലക്കുന്ന ഒഴിവിലാണ് ബ്ലെയ്സ് നിയോഗിക്കാൻ നിർണ്ണയിച്ചത്. ഏജൻസിയയുടെ പതിമൂന്നാമത്തെ മേധാവി ആയി ബ്ലെയ്സ് ഉയരുന്നു.

1999ൽ സർവീസിൽ പ്രവേശിച്ച ബ്ലെയ്സ് നിലവിൽ ഏജൻസിയുടെ ടെക്നോളജി ആൻഡ് ഇന്നവേഷൻസ് സർവീസ് മേധാവിയാണ്. പുതിയ സ്ഥാനലബ്ധിയിൽ അഭിമാനവും ആദരവും ഉണ്ടെന്നായിരുന്നു ബ്ലെയ്സിന്റെ പ്രതികരണം.

ചരിത്രപരമായ നിയോഗം എന്നാണ് ബ്ലെയ്സിന്റെ നിയമനത്തെ പ്രധാനമന്ത്രി കിയേർ സ്റ്റാമെർ വിശേഷിപ്പിച്ചത്.

രാജ്യസുരക്ഷയ്ക്ക് ഉപകാരപ്രദമായ രഹസ്യവിവരങ്ങൾ രാജ്യാന്തരതലത്തിൽ ശേഖരിച്ച് ഭീകരാക്രമണങ്ങൾ തടയുകയും ആഭ്യന്തര സുരക്ഷ ഉറപ്പുവരുത്തുകയുമാണ് എംഐ6ന്റെ പ്രധാന ലക്ഷ്യം.

പുതിയ കാലഘട്ടത്തിൽ സൈബർ സുരക്ഷ ഉൾപ്പെടെയുള്ള വിഷയങ്ങളിലും ഏജൻസി നിർണായക സംഭാവനകളാണ് നൽകുന്നത്. ആഭ്യന്തര രഹസ്യാന്വേഷണ ഏജൻസിയായ എംഐ5യുമായി സഹകരിച്ചാണ് എംഐ6ന്റെ പ്രവർത്തനം.

രാജ്യത്തിന്റെ വിദേശ താൽപര്യങ്ങൾ സംരക്ഷിക്കുകയും ആഭ്യന്തര സുരക്ഷ ഉറപ്പുവരുത്തുകയും ചെയ്യുന്നതിൽ ഈ ഏജൻസികൾ ചെയ്യുന്ന സേവനം അതി നിർണായകമാണ്. ഈ ദൗത്യത്തിനാകും 47വയസ്സുകാരിയായ ബ്ലെയ്സ് ഇനി നേതൃത്വം നൽകുക.

Summary:
In the UK, three Indian students were brutally attacked in a London park in what appears to be a racially motivated assault. The incident has been compared to the “Pahalgam-style” attack, highlighting the severity and cruelty of the assaul

spot_imgspot_img
spot_imgspot_img

Latest news

ഡിഎ-ഡിആർ കുടിശിക മുഴുവൻ നൽകും, ശമ്പള കമ്മീഷനും പ്രഖ്യാപിച്ചു; ബജറ്റിൽ ഇതൊക്കെ…..

ഡിഎ-ഡിആർ കുടിശിക മുഴുവൻ നൽകും, ശമ്പള കമ്മീഷനും പ്രഖ്യാപിച്ചു; ബജറ്റിൽ ഇതൊക്കെ….. തിരുവനന്തപുരം:...

ഈ ചേമ്പ് കണ്ടാൽ പറയുമോ കാൻസർ പ്രതിരോധ ശേഷിയുണ്ടെന്ന്; ‘ജാമുനി ചേമ്പ്’ വിപണിയിലേക്ക്

ഈ ചേമ്പ് കണ്ടാൽ പറയുമോ കാൻസർ പ്രതിരോധ ശേഷിയുണ്ടെന്ന്; ‘ജാമുനി ചേമ്പ്’...

ബാരാമതിയിൽ വിമാനപകടം: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻ.സി.പി നേതാവുമായ അജിത് പവാർ കൊല്ലപ്പെട്ടു

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ കൊല്ലപ്പെട്ടു. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻ.സി.പി...

സ്ത്രീധനം നൽകാം, ചോദിച്ച് വാങ്ങരുത്…കേരള നിയമ പരിഷ്‌കരണ കമ്മിഷൻ ശുപാർശ

സ്ത്രീധനം നൽകാം, ചോദിച്ച് വാങ്ങരുത്…കേരള നിയമ പരിഷ്‌കരണ കമ്മിഷൻ ശുപാർശ കൊച്ചി: സ്ത്രീധനം...

സ്റ്റേഷനു മുന്നിൽ കാറിനകത്ത് മദ്യപാനം: ഗ്രേഡ് എഎസ്ഐ ഉൾപ്പെടെ ആറു പൊലീസുകാർക്ക് എട്ടിന്റെ പണി

സ്റ്റേഷനു മുന്നിൽ കാറിനകത്ത് മദ്യപാനം: ഗ്രേഡ് എഎസ്ഐ ഉൾപ്പെടെ ആറു പൊലീസുകാർക്ക്...

Other news

“കന്യാസ്ത്രീകളുടേതുപോലെ നിർധനരായ പാസ്റ്റർമാർക്കും വൈദികർക്കും പെൻഷൻ അനുവദിക്കണം”

"കന്യാസ്ത്രീകളുടേതുപോലെ നിർധനരായ പാസ്റ്റർമാർക്കും വൈദികർക്കും പെൻഷൻ അനുവദിക്കണം" തിരുവനന്തപുരം: കന്യാസ്ത്രീകൾക്ക് മാത്രമല്ല, നിർധനരായ...

എസ്‌ഐആര്‍: വോട്ടര്‍ പട്ടികയില്‍ ഇന്നുകൂടി പേരു ചേര്‍ക്കാം; കരട് പട്ടികയില്‍ നിന്ന് 9868 പേര്‍ പുറത്ത്

എസ്‌ഐആര്‍: വോട്ടര്‍ പട്ടികയില്‍ ഇന്നുകൂടി പേരു ചേര്‍ക്കാം; കരട് പട്ടികയില്‍ നിന്ന്...

ബാറിൽ യൂണിഫോമിലിരുന്ന് ‘അടിച്ചുപൊളിച്ചു’; എക്സൈസ് ഇൻസ്പെക്ടർക്കും വനിതാ ഓഫീസർമാർക്കും എട്ടിന്റെ പണി!

തിരുവനന്തപുരം: സംസ്ഥാന എക്സൈസ് വകുപ്പിന് നാണക്കേടുണ്ടാക്കിയ സംഭവത്തിൽ മൂന്ന് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ....

ശബരിമല സ്വർണ്ണക്കവർച്ച: പോറ്റിയുമായി ജയറാമിന് എന്ത് ബന്ധം?താരത്തിന്റെ ചെന്നൈയിലെ വീട്ടിൽ ചോദ്യം ചെയ്യൽ

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കവർച്ചാ കേസിൽ മലയാള സിനിമയിലെ പ്രമുഖ താരം ജയറാമിനെ...

പി ടി ഉഷയുടെ ഭർത്താവ് വി ശ്രീനിവാസൻ അന്തരിച്ചു

പി ടി ഉഷയുടെ ഭർത്താവ് വി ശ്രീനിവാസൻ അന്തരിച്ചു കോഴിക്കോട്: രാജ്യസഭാ എംപിയും...

Related Articles

Popular Categories

spot_imgspot_img