web analytics

നിർത്തിയ ഇടത്തു നിന്നും വീണ്ടും തുടങ്ങി; 26 വർഷങ്ങൾക്കിപ്പുറം വീണ്ടും കോളേജ് ലൈഫ് ആസ്വദിക്കുകയാണ് സിന്ധു; പഠനം ഉപേക്ഷിച്ച അതേ കാംപസിൽ വിദ്യാർഥിയായി എത്തിയത് ഒരു സ്വപ്നവും പേറി

ഒരുപാട് നാളത്തെ സ്വപ്നം കയ്യടക്കുന്നതിന്റെ സന്തോഷത്തിലാണ് തിരുവനന്തപുരം സർക്കാർ വനിതാ കോളേജിലെ വിദ്യാർഥിനി സിന്ധു രാഘവൻ.At the age of 47, Sindhu is enjoying college life

തന്റെ നാൽപ്പത്തേഴാം വയസ്സിൽ കലാലയ ജീവിത ആസ്വദിക്കുകയാണ് സിന്ധു. തൃശ്ശൂർ സ്വദേശിനിയാണ് സിന്ധു.

നാലുവർഷ ബിരുദ കോഴ്സുകളിൽ അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി സർവകലാശാലകൾ മാറ്റിയതിന്റെ നേട്ടം ശരിക്കും ഉപയോഗപ്പെടുത്തിയ ചിലരിൽ ഒരാളാണ് സിന്ധു.

സിന്ധു ഈ കോളേജിൽ പഠിക്കുന്നത് പുതിയ അനുഭവമല്ല ഒരു തിരിച്ചു വരവാണ്. 1995-98-ൽ ഇതേകോളേജിൽ ഇംഗ്ലീഷ് ബിരുദ വിദ്യാർഥിനിയായിരുന്നു.

അവസാനവർഷ പരീക്ഷയെഴുതാനായില്ല അങ്ങനെ ഡിഗ്രി എന്നമോഹം അവസാനിച്ചു. അതേ കാംപസിൽ 18-കാരികളായ 13 പേരോടൊപ്പം പഠിക്കുകയാണ് സിന്ധു ഇപ്പോൾ.

1990-ൽ കുടുംബസമേതം തൃശ്ശൂരിൽനിന്ന് തിരുവനന്തപുരത്തേക്ക് എത്തിയതാണ്. തുടർന്നുള്ള പഠനം അവിടെയായിരുന്നു.അന്ന് വിമെൻസ് കോളേജിലെ ആർട്സ് ക്ലബ്ബ് സെക്രട്ടറിയായിരുന്നു സിന്ധു.

പഠനം ഇടയ്ക്കു വച്ച് നിന്ന് പോയെങ്കിലും ആഗ്രഹങ്ങൾക്ക് അവസാനമില്ലായിരുന്നു .പിന്നീട് 10 വര്ഷം ശാസ്ത്രീയ നൃത്തം പഠിച്ചു , ഭരതനാട്യത്തിൽ ഡിഗ്രിയെടുക്കണമെന്നായിഅടുത്ത മോഹം.

വിമെൻസ് കോളേജിൽ അന്നുണ്ടായിരുന്ന കൂട്ടുകാർ പലരും ഇന്ന് അധ്യാപകരാണ്. സർവകലാശാലയുടെ പുതിയമാറ്റം നിലവിൽ വന്നപ്പോൾ അവരാണ് അറിയിച്ചത് .

സ്വാതിതിരുനാൾ സംഗീത കോളേജിലും വിമെൻസ് കോളേജിലും അഭിമുഖത്തിനുവിളിച്ചു.സംഗീതത്തിൽ ബിരുദമെടുക്കാമെന്നായി.

അങ്ങനെ വിമെൻസിലേക്കുള്ള യാത്ര തുടങ്ങി. പുതിയ മാറ്റങ്ങൾ, സഹപാഠികൾ, അധ്യാപകർ, കോളേജ് തുടങ്ങിയ കാര്യങ്ങൾ തന്റെ പ്രായത്തിന്റെ വെല്ലുവിളികൾ ഇല്ലാതാക്കിയെന്നും സിന്ധു പറയുന്നു.26 വർഷങ്ങൾക്കിപ്പുറം വീണ്ടും കോളേജ് ലൈഫ് ആസ്വദിക്കുകയാണ് സിന്ധു.

spot_imgspot_img
spot_imgspot_img

Latest news

തിങ്കളാഴ്ച വരെ മഴ തുടരാൻ സാധ്യത; നാളെ അഞ്ച് ജില്ലകളിൽ യെല്ലോ

തിങ്കളാഴ്ച വരെ മഴ തുടരാൻ സാധ്യത; നാളെ അഞ്ച് ജില്ലകളിൽ യെല്ലോ സംസ്ഥാനത്ത്...

ശബരിമല സ്വർണക്കൊള്ള കേസ്: അന്തിമ റിപ്പോർട്ട് മാർച്ച് 31-നകം സമർപ്പിക്കും; സാമ്പിളുകൾ ജംഷഡ്പൂരിൽ പരിശോധനയ്ക്ക്

ശബരിമല സ്വർണക്കൊള്ള കേസ്: അന്തിമ റിപ്പോർട്ട് മാർച്ച് 31-നകം സമർപ്പിക്കും; സാമ്പിളുകൾ...

ജവാന് പിന്നാലെ കിസാൻ വരുമെന്ന് പ്രതീക്ഷിച്ചിരുന്നവർക്ക് തിരിച്ചടി; പുതിയ മദ്യത്തിന്റെ പേര് പുറത്ത്

ജവാന് പിന്നാലെ കിസാൻ വരുമെന്ന് പ്രതീക്ഷിച്ചിരുന്നവർക്ക് തിരിച്ചടി; പുതിയ മദ്യത്തിന്റെ പേര്...

പിഎഫ്‌ഐ ആയുധ പരിശീലകൻ മൊയ്തീൻകുട്ടി കൊച്ചിയിൽ പിടിയിൽ!

പിഎഫ്‌ഐ ആയുധ പരിശീലകൻ മൊയ്തീൻകുട്ടി കൊച്ചിയിൽ പിടിയിൽ! കൊച്ചി: നിരോധിത സംഘടനയായ പോപ്പുലർ...

മഴയെത്തുന്നു; ഒപ്പം ഇടിമിന്നൽ ജാഗ്രതയും! ഈ ജില്ലകളിൽ വരും മണിക്കൂറുകളിൽ മഴയ്ക്ക് സാധ്യത

മഴയെത്തുന്നു; ഒപ്പം ഇടിമിന്നൽ ജാഗ്രതയും! ഈ ജില്ലകളിൽ വരും മണിക്കൂറുകളിൽ മഴയ്ക്ക്...

Other news

ശബരിമല സ്വർണ്ണക്കൊള്ള: എ. പത്മകുമാർ പുറത്തേക്ക്? നിർണ്ണായക വിധി ഇന്ന്;

കൊല്ലം: കേരളാ ദേവസ്വം ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതി ആരോപണങ്ങളിൽ ഒന്നായ...

വയറ്റിൽ കത്രിക കുടുങ്ങിയ ഉഷ അമൃത ആശുപത്രിയിൽ

വയറ്റിൽ കത്രിക കുടുങ്ങിയ ഉഷ അമൃത ആശുപത്രിയിൽ കൊച്ചി: വയറിനുള്ളിൽ ശസ്ത്രക്രിയയ്ക്കിടെ ഉപയോഗിച്ച...

നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ ശിശുമരണം: എവിടെയാണ് പിഴച്ചത്? ഇന്നറിയാം

നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ ശിശുമരണം: എവിടെയാണ് പിഴച്ചത്? ഇന്നറിയാം തിരുവനന്തപുരം:നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ...

ആഗ്രഹങ്ങൾ സഫലമാകുന്ന ദിവസം; ഇന്നത്തെ നക്ഷത്രഫലം

ആഗ്രഹങ്ങൾ സഫലമാകുന്ന ദിവസം; ഇന്നത്തെ നക്ഷത്രഫലം ഇന്നത്തെ നക്ഷത്രഫലം അനുസരിച്ച് പലർക്കും നേട്ടങ്ങളും...

ഡോക്ടറോട് പക തീർക്കാൻ നായ്ക്കുരണപ്പൊടി വിതറി; കാഞ്ഞങ്ങാട്ട് രണ്ട് ആശുപത്രി ജീവനക്കാർക്കെതിരെ കേസ്

ഡോക്ടറോട് പക തീർക്കാൻ നായ്ക്കുരണപ്പൊടി വിതറി; കാഞ്ഞങ്ങാട്ട് രണ്ട് ആശുപത്രി ജീവനക്കാർക്കെതിരെ...

വിദേശത്ത് നിന്ന് മടങ്ങി 2 മാസം; വിവാഹം കഴിഞ്ഞത് ജനുവരി 5-ന്,  അപകടത്തിൽ യുവാവ് മരിച്ചു

വിദേശത്ത് നിന്ന് മടങ്ങി 2 മാസം; വിവാഹം കഴിഞ്ഞത് ജനുവരി 5-ന്,...

Related Articles

Popular Categories

spot_imgspot_img