web analytics

രണ്ടു വയസ്സുകാരിയുടെ കൊലപാതകം: ക്രൂരതയ്ക്ക് പിന്നിൽ അന്ധവിശ്വാസമോ ? ജോത്സ്യന്‍ കസ്റ്റഡിയിൽ, കുടുംബത്തിന് ലക്ഷങ്ങളുടെ സാമ്പത്തിക ബാധ്യത

തിരുവനന്തപുരം ബാലരാമപുരത്ത് കഴിഞ്ഞ ദിവസമുണ്ടായ രണ്ടര വയസ്സുകാരിയുടെ മരണവുമായി ബന്ധപ്പെട്ട് ജോത്സ്യനെ പോലീസ് കസ്റ്റഡിയിലെടുത്തു. കുടുംബത്തിന് പല കാര്യങ്ങളിലും ഉപദേശം നൽകിയിരുന്നത് ഇയാളാണ് എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി. Astrologer in custody for murder of two-year-old girl

കരിക്കകം സ്വദേശി ശംഖുമുഖം ദേവീദാസ് എന്നയാളെയാണ് പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുള്ളത്. കുടുംബത്തിന്റെ ഏതെങ്കിലും തരത്തിലുള്ള അന്ധവിശ്വാസം കുഞ്ഞിന്റെ മരണവുമായി ബന്ധപ്പെട്ട് ഉണ്ടോ എന്ന് അന്വേഷിക്കുന്നതിനായാണ് ജ്യോത്സ്യനെ കസ്റ്റഡിയിൽ എടുത്തത്.

ബാലരാമപുരത്ത് വാടകയ്ക്ക് താമസിക്കുന്ന ശ്രീതു ശ്രീജിത്ത് ദമ്പതികളുടെ മകൾ രണ്ടര വയസ്സ് കാരിയെ വ്യാഴാഴ്ച രാവിലെയാണ് വീട്ടുമുറ്റത്തെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുന്നത്. വീട്ടിൽ ഉറങ്ങിക്കിടന്ന കുഞ്ഞിനെ കാണാതായതിനെ തുടർന്ന് വെളുപ്പിനെ നടത്തിയ തിരച്ചിലിന് ഒടുവിൽ ആണ് കിണറിനുള്ളിൽ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തുന്നത്. സംഭവത്തിൽ ശ്രീതുവിന്റെ സഹോദരൻ ഹരികുമാർ ഒടുവിൽ കുറ്റം സമ്മതിക്കുകയായിരുന്നു.

ഇതിനിടെ കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്ന കാര്യവും പോലീസ് അന്വേഷിക്കുന്നുണ്ട്. കുഞ്ഞിന്റെ അമ്മ ശ്രീജുവിന് കുറ്റകൃത്യത്തിൽ പങ്കുണ്ടോ എന്നുള്ളത് അടക്കമുള്ള കാര്യങ്ങളാണ് അന്വേഷിക്കുന്നത്. എന്നാൽ നിലവിൽ അമ്മയെ പ്രതിചേർക്കാൻ ആയുള്ള തെളിവുകൾ ഒന്നും പോലീസിന് ലഭിച്ചിട്ടില്ല.

കുടുംബത്തിന് വലിയ സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നു എന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. ലക്ഷക്കണക്കിന് രൂപയുടെ സാമ്പത്തിക ബാധ്യത കുടുംബത്തിന് ഉണ്ടായിരുന്നു എന്നത് പോലീസ് സ്ഥിരീകരിക്കുന്നു. ഇതും അന്ധവിശ്വാസവുമായി ബന്ധപ്പെട്ട മറ്റേതെങ്കിലും കാര്യങ്ങളും കുഞ്ഞിന്റെ മരണത്തിലേക്ക് നയിച്ചിട്ടുണ്ടോ എന്നതാണ് പോലീസ് പരിശോധിക്കുന്നത്.

spot_imgspot_img
spot_imgspot_img

Latest news

ടിവികെയ്‌ക്കെതിരെ നടപടിയെടുക്കാനൊരുങ്ങി പൊലീസ്

ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള സംസ്ഥാന പര്യടനത്തിന് തിരുച്ചിറപ്പള്ളിയി‍ൽ തുടക്കമിട്ട് നടനും...

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി...

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ്

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ് 2024-25 സാമ്പത്തിക വർഷത്തേക്കുള്ള ആദായനികുതി റിട്ടേൺ (ഐടിആർ)...

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ തിരുവനന്തപുരം: കേരളത്തിൽ മദ്യവിൽപ്പനയ്ക്കായി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ‘പ്ലാസ്റ്റിക്...

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല കാസർകോട്: അമ്മയ്ക്ക് ചെലവിന് നൽകാത്തതിന്റെ പേരിൽ മകനെ...

Other news

തിരുവനന്തപുരത്ത് ചെറുമകൻ മുത്തശ്ശനെ കുത്തിക്കൊന്നു

തിരുവനന്തപുരത്ത് ചെറുമകൻ മുത്തശ്ശനെ കുത്തിക്കൊന്നു തിരുവനന്തപുരം: മദ്യലഹരിയിൽ ചെറുമകന്‍ ക്രൂരമായി കുത്തിപ്പരിക്കേൽപ്പിച്ച മുത്തശ്ശൻ...

‘കേരള ഏക കിടപ്പാടം സംരക്ഷണ ബില്ലിന്റെ’ കരടിന് അംഗീകാരം

‘കേരള ഏക കിടപ്പാടം സംരക്ഷണ ബില്ലിന്റെ’ കരടിന് അംഗീകാരം തിരുവനന്തപുരം: വായ്പ തിരിച്ചടവ്...

വയനാട്ടിൽ 10 വർഷത്തിനിടെ മരിച്ചത് 5 നേതാക്കൾ

വയനാട്ടിൽ 10 വർഷത്തിനിടെ മരിച്ചത് 5 നേതാക്കൾ വയനാട്: കഴിഞ്ഞ കുറച്ച് നാളുകളായി...

കുന്നംകുളത്ത് യുവാവിന്റെ കാർ തല്ലിത്തകർത്തു

കുന്നംകുളത്ത് യുവാവിന്റെ കാർ തല്ലിത്തകർത്തു തൃശൂർ: ശോഭായാത്രയ്ക്കിടയിലേക്ക് കാറോടിച്ചു കയറ്റി എന്നാരോപിച്ച് കാർ...

ജനനേന്ദ്രിയത്തിൽ സ്റ്റാപ്ലര്‍ അടിച്ചു,

ജനനേന്ദ്രിയത്തിൽ സ്റ്റാപ്ലര്‍ അടിച്ചു, ‘സൈക്കോ യുവദമ്പതികള്‍’ അറസ്റ്റിൽ പത്തനംതിട്ട: പത്തനംതിട്ട ചരൽക്കുന്നിൽ ഹണി...

യുഎഇയില്‍ നാളെ മുതൽ ഉച്ചവിശ്രമ സമയമില്ല

യുഎഇയില്‍ നാളെ മുതൽ ഉച്ചവിശ്രമ സമയമില്ല അബുദാബി: യുഎഇയിൽ വേനൽക്കാലത്ത് തൊഴിലാളികൾക്ക് അനുവദിച്ചിരുന്ന...

Related Articles

Popular Categories

spot_imgspot_img