പി.വി. അൻവർ കോൺഗ്രസിലേക്ക് എത്താൻ നീക്കം നടത്തുന്നതായി സൂചന. നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നേ തന്റെ പഴയ പാർട്ടിയിലെത്താനാണ് അൻവർ ശ്രമിക്കുന്നത്. എന്നാൽ, ഇതിൽ അൻവറിന്റെ കോൺഗ്രസിലേക്കുള്ള വരവിനെ എതിർക്കുന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെയും മറ്റു ചില നേതാക്കളുടെയും നിലപാട് നിര്‍ണായകമാകും. Assumed that p v anwar joining congress ?
കെപിസിസി അധ്യക്ഷൻ കെ. സുധാകരന്റെ പിന്തുണയോടെയാണ് അൻവറിന്റെ നീക്കം എന്നാണറിയുന്നത്. ഡൽഹിയിൽ കോൺഗ്രസ് ദേശീയ നേതൃത്വവുമായി അൻവർ ചർച്ച നടത്തി. അന്‍വറിനെ യുഡിഎഫില്‍ എടുക്കുന്നതിനോട് നേരത്തെ ലീഗ് നേതൃത്വം അനുകൂല സമീപനമല്ല സ്വീകരിച്ചിരുന്നത്. എന്നാൽ ഇപ്പോൾ ഇതിൽ മാറ്റം വന്നിട്ടുണ്ടാകുമെന്നാണ് കരുതുന്നത്.