web analytics

ഗൃഹപ്രവേശവും കുഞ്ഞിന്‍റെ ജനനവും കഴിഞ്ഞു ദിവസങ്ങൾ: കൊല്ലത്ത് അസിസ്റ്റന്‍റ് ലോക്കോ പൈലറ്റ് കുഴഞ്ഞുവീണ് മരിച്ചു

അസിസ്റ്റന്‍റ് ലോക്കോ പൈലറ്റ് കുഴഞ്ഞുവീണ് മരിച്ചു. കൊല്ലം കുണ്ടറ മാമൂട് മുണ്ടൻചിറ മാടൻകാവ് ക്ഷേത്രത്തിന് സമീപം സുകൃതം വീട്ടിൽ പ്രദീപ് (42) ആണ് മരിച്ചത്.കോട്ടാർ ജങ്ഷൻ റെയിൽവേ സ്റ്റേഷനിൽ ആണ് സംഭവം. റെയിൽവേ ഡോക്ടർ പരിശോധിച്ചശേഷം ആശാരിപള്ളം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

വ്യാഴാഴ്ച അർധരാത്രി 1.30ഓടെ നാഗർകോവിൽ സ്റ്റേഷനിലാണ് ഇദ്ദേഹം കുഴഞ്ഞുവീണത്. വിവേക് എക്സ്​പ്രസ് ട്രെയിനിൽ കൊല്ലം മുതൽ നാഗർകോവിൽ വരെ ഡ്യൂട്ടി ചെയ്തശേഷം ഇറങ്ങാൻ സമയത്താണ് സംഭവം.

ഏതാനും ദിവസം മുമ്പായിരുന്നു പ്രദീപിന്റെ ഗൃഹപ്രവേശവും രണ്ടാമത്തെ കുഞ്ഞിന്‍റെ ജനനവും.
കന്യാകുമാരിയിൽ ട്രെയിൻ യാത്ര അവസാനിച്ച് ബോഗികൾ ശുചീകരണത്തിനായി നാഗർകോവിലിൽ എത്തിച്ചതായിരുന്നു. ലോക്കോ പൈലറ്റ് മോഹനൻ ഇറങ്ങിയപ്പോൾ ബാഗെടുക്കാൻ വീണ്ടും പ്രദീപ് കാബിനിൽ കയറി.

ഏറെ കഴിഞ്ഞിട്ടും തിരിച്ചിറങ്ങാതെതിനെ തുടർന്ന് ലോക്കോ പൈലറ്റ് കാബിനിൽ കയറി നോക്കിയപ്പോഴാണ് പ്രദീപ് വീണ് കിടക്കുന്നത് കണ്ടത്.

ഭാര്യ: പ്രിയങ്ക. മക്കൾ: ആര്യ, അനയ. പിതാവ്: മാധവൻ, മാതാവ്: തങ്കമ്മ.

spot_imgspot_img
spot_imgspot_img

Latest news

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ നീക്കം ഇന്ന് പ്രഖ്യാപിച്ചേക്കും

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ...

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന് പോലീസ്, 21-കാരി അറസ്റ്റിൽ

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന്...

പാലക്കാട്ട് പണവിതരണ വിവാദം: ‘കൈയിലുണ്ടായിരുന്നത് പെൻഷൻ പണം’, കോൺഗ്രസ് ആരോപണം തള്ളി വയോധിക!

പാലക്കാട്ട് പണവിതരണ വിവാദം: 'കൈയിലുണ്ടായിരുന്നത് പെൻഷൻ പണം', കോൺഗ്രസ് ആരോപണം തള്ളി...

ഇറാനുമായുള്ള യുദ്ധത്തിൽ അയവ്; രണ്ടാഴ്ചത്തെ വെടിനിർത്തൽ നിർദേശവുമായി ഡോണൾഡ് ട്രംപ്

ഇറാനുമായുള്ള യുദ്ധത്തിൽ അയവ്; രണ്ടാഴ്ചത്തെ വെടിനിർത്തൽ നിർദേശവുമായി ഡോണൾഡ് ട്രംപ് വാഷിങ്ടൺ: ഡോണൾഡ് ട്രംപ്...

Other news

ചിക്കമംഗളൂരുവിൽ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി

ചിക്കമംഗളൂരുവിൽ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി ബെംഗളൂരു: കർണാടകയിലെ ചിക്കമംഗളൂരുവിൽ കാണാതായ പാലക്കാട്...

ട്വന്റി20 തരംഗമോ? മത്സരിച്ച മണ്ഡലങ്ങളിലെല്ലാം വമ്പൻ പോളിങ്; കുന്നത്തുനാട്ടിൽ 84.9 ശതമാനം!

ട്വന്റി20 തരംഗമോ? മത്സരിച്ച മണ്ഡലങ്ങളിലെല്ലാം വമ്പൻ പോളിങ്; കുന്നത്തുനാട്ടിൽ 84.9 ശതമാനം! കൊച്ചി:...

‘എടാ… നിന്നേക്കാൾ മുൻപ് മത്സരിച്ച ആളാണ് ഞാൻ’; പിഷാരടിക്ക് പിന്തുണയുമായി ധർമ്മജൻ

‘എടാ… നിന്നേക്കാൾ മുൻപ് മത്സരിച്ച ആളാണ് ഞാൻ’; പിഷാരടിക്ക് പിന്തുണയുമായി ധർമ്മജൻ സിനിമയിലും...

കുവൈത്തിനെ ഞെട്ടിച്ച് ഇറാൻ ഡ്രോണുകൾ; ഗൾഫ് മേഖല വീണ്ടും യുദ്ധഭീതിയിലേക്ക്!

കുവൈത്തിനെ ഞെട്ടിച്ച് ഇറാൻ ഡ്രോണുകൾ; ഗൾഫ് മേഖല വീണ്ടും യുദ്ധഭീതിയിലേക്ക്! കുവൈത്ത് സിറ്റി: വെടിനിർത്തൽ...

‘സഭക്ക് വേണ്ടെങ്കിൽ സഭയേയും വേണ്ടെന്ന് വയ്‌ക്കേണ്ടി വരും, ചിലർക്കായി വിടുപണി ചെയ്യുന്നവർ സഭയിലുണ്ട്’; ആഞ്ഞടിച്ച് ഷോൺ ജോർജ്

കോട്ടയം: സഭയുടെയും ദീപിക പത്രത്തിന്റെയും നിലപാടുകൾക്കെതിരെ ശക്തമായ വിമർശനവുമായി ബിജെപി സംസ്ഥാന...

Related Articles

Popular Categories

spot_imgspot_img