web analytics

കണ്ണൂരില്‍ വീട്ടില്‍ പ്രസവം; യുവതി മരിച്ചു

കണ്ണൂരില്‍ വീട്ടില്‍ പ്രസവം; യുവതി മരിച്ചു

കണ്ണൂര്‍: കണ്ണൂരിൽ വീട്ടിൽ പ്രസവത്തിനിടെ ഇതര സംസ്ഥാനക്കാരി മരിച്ചു. ചേലേരി മാലോട്ട് ആണ് സംഭവം. അസം സ്വദേശിനി ജെസ്വീന (30) ആണ് മരിച്ചത്.

ഈ മാസം 26ന് ഉച്ചയോടെയാണു സംഭവം. ബന്ധുക്കളായ സ്ത്രീകളുടെ സഹായത്തോടെ വാടക മുറിയില്‍ വച്ചായിരുന്നു പ്രസവം നടന്നത്.

എന്നാല്‍ പ്രസവത്തിനു പിന്നാലെ കുഴഞ്ഞു വീണ യുവതിയെ ജില്ലാ ആശുപത്രില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മൃതദേഹം കണ്ണൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

സംഭവത്തെ തുടര്‍ന്ന് കാണാതായ ഭര്‍ത്താവിനെയും ഇവരുടെ ബന്ധുക്കളെയും കണ്ടെത്താനുള്ള പൊലീസിന്റെ ശ്രമം തുടരുകയാണ്.

ഒരു മാസം മുന്‍പാണ് ജെസ്വീന, ഭര്‍ത്താവ് റസികൂല്‍, നാലുവയസ്സുകാരനായ മകന്‍ ജോഹിറുല്‍ ഇസ്ലാം എന്നിവര്‍ക്കൊപ്പം കണ്ണൂർ മാലോട്ടെ വാടക വീട്ടില്‍ താമസം തുടങ്ങിയത്.

നവജാതശിശുവിനെ പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപതിയിലേക്കു മാറ്റിയിരിക്കുകയാണ്.

നാലുവയസ്സുകാരനായ ജോഹിറുല്‍ ഇസ്ലാം ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരുടെ സംരക്ഷണത്തിലാണ്.

സംഭവത്തിൽ അസ്വാഭാവിക മരണത്തിനു കേസെടുത്ത മയ്യില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

ഭാര്യയ്ക്ക് പിന്നാലെ ഭർത്താവും മകളും മരിച്ചു

മലപ്പുറം: മലപ്പുറം കൂരാട് ഇന്നോവ കാര്‍ മരത്തിലിടിച്ചുണ്ടായ അപകടത്തില്‍ മരണ സംഖ്യ മൂന്നായി.

ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ചെല്ലക്കുടി സ്വദേശി കുഞ്ഞിമുഹമ്മദ്, മകള്‍ താഹിറ എന്നിവരാണ് മരിച്ചത്. അപകടത്തിൽ കുഞ്ഞിമുഹമ്മദിന്റെ ഭാര്യ മൈമൂന അപകടസ്ഥലത്ത് തന്നെ മരിച്ചിരുന്നു.

പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് കുഞ്ഞിമുഹമ്മദും താഹിറയും മരിച്ചത്.

താഹിറയുടെ മകള്‍ അന്‍ഷിദ മൈസൂരില്‍ നഴ്‌സിങ്ങിന് പഠിക്കുകയാണ്. ഇവിടെ പോയി ഇന്നലെ തിരിച്ചു വരുന്നതിനിടെയാണ് ഏഴംഗ കുടുംബം സഞ്ചരിച്ച കാര്‍ മരത്തില്‍ ഇടിച്ച് അപകടമുണ്ടായത്.

അപകടത്തിൽ താഹിറയുടെ ഇരട്ടക്കുട്ടികളായ മുഹമ്മദ് അസ്മല്‍, മുഹമ്മദ് അര്‍ഷദ്, പാണ്ടിക്കാട് വള്ളുവങ്ങാട് തെക്കേതില്‍ ഇസഹാഖ്, ഇസഹാഖിന്റെ മകള്‍ ഷിഫ്ര മെഹറിന്‍ എന്നിവര്‍ക്കും പരിക്കേറ്റിട്ടുണ്ട്.

നിലവില്‍ ഇവര്‍ പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. മൈസൂരില്‍ നിന്ന് മടങ്ങിയ സംഗം വീടിന്റെ ഒന്നര കിലോമീറ്റര്‍ അടുത്തെത്തിയപ്പോഴാണ് അപകടമുണ്ടായത്.

ഇസ്ഹാഖാണ് കാര്‍ ഓടിച്ചത്. അപകട സമയത്ത് നല്ല മഴയായിരുന്നു. വാഹനം ഇടിച്ച ശബ്ദം കേട്ട് നാട്ടുകാര്‍ ഓടിക്കൂടിയാണ് ഇവരെ രക്ഷപ്പെടുത്തിയത്.

Summary: Assam native woman Jeswina (30) dies during home delivery in Chelery Malott, Kannur. Tragic incident reported in Kerala.

spot_imgspot_img
spot_imgspot_img

Latest news

ഇൻഷുറൻസ് ഇല്ലെങ്കിലും ചികിത്സ സൗജന്യം; കേരള സർക്കാരിന്റെ വലിയ പ്രഖ്യാപനം

ഇൻഷുറൻസ് ഇല്ലെങ്കിലും ചികിത്സ സൗജന്യം; കേരള സർക്കാരിന്റെ വലിയ പ്രഖ്യാപനം തിരുവനന്തപുരം: സംസ്ഥാനത്ത്...

സ്റ്റേഷനിൽ ഒപ്പിട്ട് മടങ്ങും വഴിയിൽ ആക്രമണം; ഗുണ്ടാപ്പക, അലുവ അതുലിനെ വെട്ടിക്കൊന്നു

സ്റ്റേഷനിൽ ഒപ്പിട്ട് മടങ്ങും വഴിയിൽ ആക്രമണം; ഗുണ്ടാപ്പക, അലുവ അതുലിനെ വെട്ടിക്കൊന്നു കരുനാഗപ്പള്ളി:...

നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രിൽ 25 നും മേയ് 10 നും ഇടയിൽ; തീയതി അറിയാം രണ്ടു ദിവസത്തിനകം

നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രിൽ 25 നും മേയ് 10 നും ഇടയിൽ;...

ശബരിമല ‘ആടിയ നെയ്യ്’ ക്രമക്കേട്: കണക്കുകളിൽ ₹25.52 ലക്ഷം രൂപയുടെ വ്യത്യാസം കണ്ടെത്തി

ശബരിമല ‘ആടിയ നെയ്യ്’ ക്രമക്കേട്: കണക്കുകളിൽ ₹25.52 ലക്ഷം രൂപയുടെ വ്യത്യാസം...

‘സാഗർ കവചം’ അഭ്യാസം പൂർത്തിയായി; കേരള തീരസുരക്ഷാ സജ്ജീകരണം വിലയിരുത്തി നാവികസേന

‘സാഗർ കവചം’ അഭ്യാസം പൂർത്തിയായി; കേരള തീരസുരക്ഷാ സജ്ജീകരണം വിലയിരുത്തി നാവികസേന കൊച്ചി:...

Other news

ട്രാഫിക് പിഴ പകുതിയാക്കി കുറച്ചു; വാഹന ഉടമകൾക്ക് ആശ്വാസമായി സർക്കാർ തീരുമാനം

തിരുവനന്തപുരം: ട്രാഫിക് നിയമലംഘനങ്ങളുടെ പേരിൽ പോക്കറ്റ് ചോരുന്ന വാഹന ഉടമകൾക്ക് സർക്കാരിന്റെ...

മയിലിനെ കല്ലെറിഞ്ഞ് കൊന്നു; യുവാവ് പിടിയിൽ

മയിലിനെ കല്ലെറിഞ്ഞ് കൊന്നു; യുവാവ് പിടിയിൽ തിരുവനന്തപുരം: മയിലിനെ കല്ലെറിഞ്ഞ് കൊന്ന സംഭവത്തിൽ...

ഗുണ്ടാ നേതാവ് ‘അലുവ അതുൽ’ വധം; എല്ലാ പ്രതികളും പിടിയിൽ

ഗുണ്ടാ നേതാവ് ‘അലുവ അതുൽ’ വധം; എല്ലാ പ്രതികളും പിടിയിൽ കൊല്ലം: കരുനാഗപ്പള്ളിയിൽ...

കെ.എസ്.ആർ.ടി.സി കൊറിയർ സേവനം നഷ്ടത്തിലേക്ക്; വരുമാനം ഇടിഞ്ഞതിന് പിന്നിൽ

കെ.എസ്.ആർ.ടി.സി കൊറിയർ സേവനം നഷ്ടത്തിലേക്ക്; വരുമാനം ഇടിഞ്ഞതിന് പിന്നിൽ തിരുവനന്തപുരം: 16 മണിക്കൂറിനുള്ളിൽ...

30 വർഷത്തെ കാത്തിരിപ്പിന് അന്ത്യം; ‘ചാരായം’ വീണ്ടും വിപണിയിലേക്ക്! കൊടുങ്ങല്ലൂരുകാരൻ്റെ പ്രയത്നം

30 വർഷത്തെ കാത്തിരിപ്പിന് അന്ത്യം; 'ചാരായം' വീണ്ടും വിപണിയിലേക്ക്! കൊടുങ്ങല്ലൂരുകാരൻ്റെ പ്രയത്നം തിരുവനന്തപുരം: കേരളത്തിൽ...

മീൻപിടിത്തത്തിനിടെ തർക്കം; സംഗീത കോളേജ് വിദ്യാർത്ഥിക്ക് കുത്തേറ്റു

മീൻപിടിത്തത്തിനിടെ തർക്കം; സംഗീത കോളേജ് വിദ്യാർത്ഥിക്ക് കുത്തേറ്റു പാലക്കാട്: മലമ്പുഴയിൽ മീൻ പിടിക്കുന്നതിനിടെ...

Related Articles

Popular Categories

spot_imgspot_img