ലൗ ജിഹാദുമായി ബന്ധപ്പെട്ട കേസുകളിൽ ജീവപര്യന്തം ഉറപ്പുവരുത്തുന്ന നിയമം കൊണ്ടുവരുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു. Assam Chief Minister will introduce a law to ensure life imprisonment in cases related to love jihad
സംസ്ഥാന സർക്കാർ ജോലി ലഭിക്കുന്നതിനുള്ള നിർബന്ധിത യോഗ്യതാ മാനദണ്ഡമായി സംസ്ഥാനത്ത് ജനിച്ച വ്യക്തിയായിരിക്കണമെന്ന പുതിയ നയം ആവിഷ്കരിക്കുമെന്നും ഹിമന്ത ശർമ്മ പ്രഖ്യാപിച്ചു.
2041ൽ സംസ്ഥാനം മുസ്ലിം ഭൂരിപക്ഷമായി മാറുമെന്ന് ഹിമന്ത ശർമ്മ ഈ മാസമാദ്യം പറഞ്ഞിരുന്നു. ഓരോ പത്ത് വർഷത്തിലും മുസ്ലിം ജനസംഖ്യയിൽ 30 ശതമാനം വർധനവുണ്ടെന്നും അതേ സമയം ഹിന്ദു ജനസംഖ്യ 16 ശതമാനം മാത്രമാണ് വർധിക്കുന്നതെന്നും ഹിമന്ത ശർമ്മ അവകാശപ്പെട്ടിരുന്നു.
‘തിരഞ്ഞെടുപ്പ് വേളയിൽ ഞങ്ങൾ ‘ലൗ ജിഹാദിനെ’ കുറിച്ച് സംസാരിച്ചു. ഇത്തരം കേസുകളിൽ ജീവപര്യന്തം തടവുശിക്ഷ നൽകുന്ന നിയമം ഉടൻ കൊണ്ടുവരും’, ഹിമന്ത ശർമ്മ പറഞ്ഞു.