“നേരിട്ട് ഓഫീസിലെത്തി ജോലി ചെയ്യാൻ ആവശ്യപ്പെട്ടിരിക്കുന്നു”; ഭിന്നശേഷിക്കാരനായ യുവാവി​ന്റെ പോസ്റ്റിന് പിന്തുണ അറിയിച്ച് കമ​ന്റുകൾ

കൊവിഡ് കാലത്ത് ആളുകൾക്ക് പുറത്തിറങ്ങാൻ പറ്റാത്ത സാഹചര്യം വന്നതോടെയാണ് വർക്ക് ഫ്രം ഹോം എന്ന ആശയം കൂടുതൽ പ്രായോ​ഗികമായി. കോവിഡൊക്കെ മാറി എല്ലാം പഴയതുപോലെയായെങ്കിലും വർക്ക് ഫ്രം ഹോം പല കമ്പനികളും നിർത്തലാക്കിയില്ല. അതോടെ ഓഫീസിൽ പോയി ജോലി ചെയ്യാൻ പറ്റാത്ത ആളുകൾക്ക് അതൊരു അവസരമായി മാറി.

എന്നാലിപ്പോൾ പല കമ്പനികളും വർക്ക് ഫ്രം ഹോം നിർത്തലാക്കുകയും ജീവനക്കാരെ ഓഫീസിലേക്ക് തിരികെ വിളിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. പല കമ്പനികളും ഇതൊരു തന്ത്രമായിക്കൂടി പ്രയോ​ഗിക്കുന്നുണ്ടെന്നാണ് ചില റിപ്പോർട്ടുകൾ പറയുന്നത്. ജീവനക്കാരെ പരമാവധി ഒഴിവാക്കുക എന്നതാണ് ലക്ഷ്യം. വർക്ക് ഫ്രം ഹോം മാത്രം ചെയ്യാനാവുന്ന തൊഴിലാളിക​ൾ ഇതുവഴി കൊഴിഞ്ഞു പോയ്ക്കോളും എന്നാണത്രെ ഇത്തരം കമ്പനികളുടെ മനോഭാവം.

തന്റെ അത്തരത്തിലുള്ള അനുഭവം പങ്കുവയ്ക്കുകയാണ് റെഡ്ഡിറ്റിൽ ഒരു യുവാവ്. തനിക്ക് ഒരുപാട് ആരോ​ഗ്യപ്രശ്നങ്ങളുണ്ട് എന്നാണ് യുവാവ് പറയുന്നത്. ഭിന്നശേഷിക്കാരനായ താൻ കമ്പനിയിൽ ആദ്യം തന്നെ തന്റെ അവസ്ഥ അറിയിച്ചിരുന്നു. വർക്ക് ഫ്രം ഹോം മാത്രമേ ചെയ്യാനാവൂ എന്നും പറഞ്ഞതാണ്. എന്നാൽ, ഇപ്പോൾ കമ്പനിയിൽ നിന്നും തന്നോട് നേരിട്ട് ഓഫീസിലെത്തി ജോലി ചെയ്യാനാണ് ആവശ്യപ്പെട്ടിരിക്കുന്നത് എന്ന് യുവാവ് പറയുന്നു.

തന്റെ ജോലി വീട്ടിലിരുന്ന് ചെയ്യാൻ സാധിക്കുന്നതാണ് എന്ന് യുവാവ് പറയുന്നുണ്ട്. എന്തായാലും, താൻ ഇതങ്ങനെ വിട്ടുകൊടുക്കില്ല എന്നും കമ്പനിയോട് തിരികെ പോരാടാൻ തന്നെയാണ് തീരുമാനം എന്നും യുവാവ് പറയുന്നു. അതിനായി തങ്ങളുടെ യൂണിയൻ പ്രതിനിധിയുടേയും ഡോക്ടറുടേയും ഒക്കെ സഹായം തേടുകയും ചെയ്തു. അവർ സഹായിക്കുമെന്ന് ഉറപ്പ് നൽകിയിട്ടുണ്ട്. തനിച്ച് പോരാടുക സാധ്യമല്ലാത്തിടത്ത് ഒരുമിച്ച് നിന്ന് പോരാടുകയാണ് വേണ്ടത് എന്നും യുവാവ് പറയുന്നു.

വളരെ പെട്ടെന്ന് യുവാവിന്റെ പോസ്റ്റിന് അനേകം കമന്റുകൾ വന്നു. പോരാട്ടം തുടരാൻ പലരും യുവാവിനോട് പറഞ്ഞു.

English summary : asked to come directly to the office and work ; Comments in support of the differently – abled youth’s post

spot_imgspot_img
spot_imgspot_img

Latest news

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട് ക്ലബിനിത് മധുര പ്രതികാരം

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട്...

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു ആലപ്പുഴ: കേരളത്തിന്റെ അഭിമാനമായ നെഹ്‌റു ട്രോഫി...

അനൂപ് മാലിക് മുൻപും പ്രതി

അനൂപ് മാലിക് മുൻപും പ്രതി കണ്ണൂർ: കണ്ണപുരം കീഴറയിൽ വാടകവീട്ടിലുണ്ടായ സ്‌ഫോടനം പടക്കനിർമാണത്തിനിടെയെന്ന്...

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം കണ്ണൂർ: കണ്ണൂർ കണ്ണപുരത്തെ വാടക വീട്ടിൽ പുലർച്ചെ...

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജപ്പാൻ സന്ദർശനവുമായി ബന്ധപ്പെട്ട്, സ്വാതന്ത്ര്യസമര...

Other news

ക്രൈം നന്ദകുമാറിനെതിരെ കേസെടുത്ത് പോലീസ്

ക്രൈം നന്ദകുമാറിനെതിരെ കേസെടുത്ത് പോലീസ് കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ അശ്ലീല ചുവയുള്ള...

ഹൃദ്രോ​ഗ വിദ​ഗ്ധന്റെ മരണം ഹൃദയാഘാതം മൂലം

ഹൃദ്രോ​ഗ വിദ​ഗ്ധന്റെ മരണം ഹൃദയാഘാതം മൂലം ചെന്നൈ: തമിഴ്നാട്ടിൽ ഹൃദയാഘാതത്തെ തുടർന്ന് കാർഡിയാക്...

സ്വർണവില 77000 ത്തിനു തൊട്ടരികെ

സ്വർണവില 77000 ത്തിനു തൊട്ടരികെ കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ റെക്കോർഡ് മുന്നേറ്റം. ഇന്ന്...

സെപ്തംബർ മാസത്തിൽ ബാങ്കിൽ പോകും മുൻപ് കലണ്ടർ നോക്കാൻ മറക്കരുത്; ഈ 14 ദിവസങ്ങൾ അവധിയാണ്…!

സെപ്തംബർ മാസത്തിൽ ബാങ്കിൽ പോകും മുൻപ് കലണ്ടർ നോക്കാൻ മറക്കരുത്; ഈ...

അധ്യാപകന്റെ ശകാരം; ജീവനൊടുക്കാൻ ശ്രമിച്ച് വിദ്യാർത്ഥി

അധ്യാപകന്റെ ശകാരം; ജീവനൊടുക്കാൻ ശ്രമിച്ച് വിദ്യാർത്ഥി വടകര: ഓണാഘോഷം അതിരുവിട്ടതിനെ തുടർന്ന് അധ്യാപകൻ...

വയനാട് തുരങ്ക പാത നിർമാണം; നാളെ തുടക്കം

വയനാട് തുരങ്ക പാത നിർമാണം; നാളെ തുടക്കം തിരുവനന്തപുരം: വയനാടിന്റെ യാത്രാപ്രശ്നങ്ങൾക്ക് ശാശ്വത...

Related Articles

Popular Categories

spot_imgspot_img