web analytics

നാണംകെട്ട് ഇന്ത്യ, ചരിത്രത്തിൽ ആദ്യമായി ഏഷ്യാകപ്പുയര്‍ത്തി ശ്രീലങ്ക; ഹര്‍മന്‍പ്രീതിന്റെ പിഴവിന് മാപ്പില്ല

കൊളംബോ: ഏഷ്യാകപ്പ് ടി20 കീരീടം ശ്രീലങ്കയക്ക്. എട്ടുവിക്കറ്റിനാണ് ആതിഥേയരുടെ വിജയം. ഹര്‍ഷിത സമരവിക്രമയുടെയും ചമരി അട്ടപ്പട്ടുവിന്റെയു അര്‍ധ സെഞ്ച്വറിയുടെ മികവിലാണ് ശ്രീലങ്ക കപ്പ് സ്വന്തമാക്കിയത്.Asia Cup T20 crown for Sri Lanka

കലാശപ്പോരാട്ടത്തില്‍ ചമരി 61 റണ്‍സ് നേടിയതോടെ ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ റണ്‍ സ് നേടിയ താരമെന്ന നേട്ടം സ്വന്തമാക്കി. ഹര്‍ഷിത 69 റണ്‍സും കവിഷ ദില്‍ഹരി 30 റണ്‍സുമായി പുറത്താകാതെ നിന്നു. 

ഇന്ത്യക്കായി പൂജയും തനൂജയും രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി.നിര്‍ണ്ണായക സമയത്ത് ഹര്‍ഷിത സമരവിക്രമയുടെ ക്യാച്ച് ഹര്‍മന്‍പ്രീത് കൗര്‍ വിട്ടുകളഞ്ഞതാണ് ഇന്ത്യക്ക് തിരിച്ചടിയായത്.

നിശ്ചിത ഓവറില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സെടുത്തു. ഓപ്പണര്‍ സ്മൃതി മന്ധാന ഇന്ത്യക്കായി അര്‍ധ സെഞ്ച്വറി നേടി. 

താരം 47 പന്തില്‍ 10 ഫോറുകള്‍ സഹിതം 60 റണ്‍സെടുത്തു. 3 ഫോറും ഒരു സിക്സും സഹിതം 16 പന്തില്‍ 29 റണ്‍സ് അടിച്ചെടുത്ത ജെമിമ റോഡ്രിഗസും 14 പന്തില്‍ 4 ഫോറും ഒരു സിക്സും സഹിതം 30 റണ്‍സ് വാരിയ റിച്ച ഘോഷുമാണ് ഇന്ത്യക്ക് പൊരുതാവുന്ന സ്‌കോര്‍ സമ്മാനിച്ചത്. ഷെഫാലി വര്‍മ (16), ക്യാപ്റ്റന്‍ ഹര്‍മന്‍ പ്രീത് കൗര്‍ (11), ഉമ ഛേത്രി (9) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍.

ഇരു ടീമുകളും ഒരു മത്സരവും തോല്‍ക്കാതെയാണ് ഫൈനലില്‍ ഏറ്റുമുട്ടിയത്. ചരിത്രത്തില്‍ ആദ്യമായാണ് ലങ്കന്‍ ടീം ഏഷ്യാകപ്പ് കിരീടം സ്വന്തമാക്കുന്നത്. 2004, 05, 06, 08, 2022 വര്‍ഷങ്ങളില്‍ ഇന്ത്യ ശ്രീലങ്കയെ കീഴടക്കി കിരീടം സ്വന്തമാക്കിയിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

ആശാവർക്കർമാർ കൂലി കൂട്ടി ചോദിച്ചപ്പോൾ കൊഞ്ഞനംകുത്തിയവർ ജയിൽപുള്ളികൾക്ക് നൽകുന്നത്…

ആശാവർക്കർമാർ കൂലി കൂട്ടി ചോദിച്ചപ്പോൾ കൊഞ്ഞനംകുത്തിയവർ ജയിൽപുള്ളികൾക്ക് നൽകുന്നത്… തൃശൂർ: സംസ്ഥാനത്തെ...

ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധ കരാർ; 114 റഫാൽ ജെറ്റുകൾ കൂടി വാങ്ങാൻ ഇന്ത്യ

ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധ കരാർ; 114 റഫാൽ ജെറ്റുകൾ കൂടി...

കസ്റ്റഡി കാലാവധി അവസാനിച്ചു; മാങ്കൂട്ടത്തിലിനെ ജയിലിലേക്ക് മാറ്റി; ജാമ്യ ഹര്‍ജിയില്‍ നാളെ വിശദമായ വാദം

കസ്റ്റഡി കാലാവധി അവസാനിച്ചു; മാങ്കൂട്ടത്തിലിനെ ജയിലിലേക്ക് മാറ്റി; ജാമ്യ ഹര്‍ജിയില്‍ നാളെ...

ക്രൂ-11 സംഘം നിലംതൊട്ടു; നാലംഗ സംഘം ഭൂമിയിൽ; ആരോഗ്യപ്രശ്‌നം നേരിടുന്ന രോഗിയെ തിരിച്ചെത്തിക്കുന്നത് ചരിത്രത്തിൽ ആദ്യം

ക്രൂ-11 സംഘം നിലംതൊട്ടു; നാലംഗ സംഘം ഭൂമിയിൽ; ആരോഗ്യപ്രശ്‌നം നേരിടുന്ന രോഗിയെ...

9 വയസ്സുകാരിയുടെ കൈ നഷ്ടമായത് ക്രൂരമായ അനാസ്ഥയിൽ; ഒടുവിൽ ചികിത്സാ പിഴവ് സമ്മതിച്ച് പാലക്കാട് ജില്ലാ ആശുപത്രി

9 വയസ്സുകാരിയുടെ കൈ നഷ്ടമായത് ക്രൂരമായ അനാസ്ഥയിൽ; ഒടുവിൽ ചികിത്സാ പിഴവ്...

Other news

ജയിൽ അന്തേവാസികളുടെ വേതനം വർധിപ്പിച്ചത് ഇതിനായിരുന്നെന്ന് സർക്കാർ

ജയിൽ അന്തേവാസികളുടെ വേതനം വർധിപ്പിച്ചത് ഇതിനായിരുന്നെന്ന് സർക്കാർ തിരുവനന്തപുരം: കേരളത്തിലെ ജയിൽ അന്തേവാസികളുടെ...

ഇംപീച്ച്മെന്റ് നടപടിക്കെതിരായ ജസ്റ്റിസ് യശ്വന്ത് വര്‍മ്മയുടെ ഹര്‍ജി സുപ്രീംകോടതി തള്ളി

ഇംപീച്ച്മെന്റ് നടപടിക്കെതിരായ ജസ്റ്റിസ് യശ്വന്ത് വര്‍മ്മയുടെ ഹര്‍ജി സുപ്രീംകോടതി തള്ളി ന്യൂഡല്‍ഹി: ഔദ്യോഗിക...

അച്ഛൻ ഉപേക്ഷിച്ചു, അമ്മയ്ക്ക് വീട്ടുജോലി, സ്വപ്നം അടക്കിവെക്കാൻ മനസ്സില്ലാതിരുന്ന മാളവിക, യൂട്യൂബിനെ ഗുരുവാക്കി…

അച്ഛൻ ഉപേക്ഷിച്ചു, അമ്മയ്ക്ക് വീട്ടുജോലി, സ്വപ്നം അടക്കിവെക്കാൻ മനസ്സില്ലാതിരുന്ന മാളവിക, യൂട്യൂബിനെ...

കോനെൻകി…ആർത്തവവിരാമത്തെ ആഘോഷമാക്കുന്നവർ

കോനെൻകി…ആർത്തവവിരാമത്തെ ആഘോഷമാക്കുന്നവർ ആർത്തവവിരാമത്തെ പല സമൂഹങ്ങളും ദുഃഖവും മടുപ്പും നാണക്കേടും നിറഞ്ഞ ഒരു...

ഗുരുതരമായ പ്രഫഷനൽ വീഴ്ചകൾ: യുകെയിൽ മലയാളി നഴ്സിനെതിരെ കടുത്ത നടപടിയുമായി എൻഎംസി

യുകെയിൽ മലയാളി നഴ്സിനെതിരെ കടുത്ത നടപടിയുമായി എൻഎംസി ലണ്ടൻ: ചികിത്സാ പിഴവുകളുടെ പേരിൽ...

Related Articles

Popular Categories

spot_imgspot_img