പി എസ് ശ്രീധരൻ പിള്ളയെ മാറ്റി

പി എസ് ശ്രീധരൻ പിള്ളയെ മാറ്റി

ന്യൂഡൽഹി: ​ഗോവയിൽ പുതിയ ഗവർണറെ നിയമിച്ച് രാഷ്ട്രപതി ഭവൻ. ടിഡിപി നേതാവ് അശോക് ഗജപതി രാജുവാണു പുതിയ ഗവർണർ. കാലാവധി തീർന്നതിന് പിന്നാലെയാണ് പി എസ് ശ്രീധരൻ പിള്ളയെ മാറ്റിയത്.

രാഷ്ട്രപതി ഭവനിൽ നിന്നാണ് ഇതുമായി ബന്ധപ്പെട്ട് ഉത്തരവ് ഇറങ്ങിയത്. മുൻ സിവിൽ വ്യോമയാന മന്ത്രിയാണ് പുതിയ ​ഗവർണർ അശോക് ​ഗജപതി രാജു. ചെന്നൈയിലായിരുന്നു അശോക് ഗജപതി ജനിച്ചത്. 2014 മുതൽ 2018 വരെയുള്ള കാലയളവിൽ മന്ത്രിയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

നിലവിൽ പി.എസ് ശ്രീധരൻ പിള്ളയ്ക്ക് മറ്റൊരിടത്തും പകരം ചുമതല നൽകിയിട്ടില്ല. നേരത്തെ, മിസോറാം ഗവർണറായി ശ്രീധരൻ പിള്ള സേവനം അനുഷ്ഠിച്ചിട്ടുണ്ട്. അതിന് ശേഷമായിരുന്നു ഗോവ ഗവർണറായുള്ള നിയമനം.

നിലവിൽ രാജ്യത്ത് മൂന്നിടങ്ങളിലെ ​ഗവർ‌ണർമാരെ മാറ്റിയിട്ടുണ്ട്. ഹരിയാനയിൽ പുതിയ ​ഗവർണറായി അസിം കുമാർ ഘോഷ്, ​ഗോവയിൽ അശോക് ഗജപതി രാജു, ലഡാക്കിൻ്റെ ലെഫ്റ്റനൻ്റ് ​ഗവർണറായി കബീന്ദ്ര സിം​ഗ് എന്നിങ്ങനെയാണ് പുതിയ നിയമനങ്ങൾ.

ഗോവ ഉൾപ്പടെ രണ്ട് സംസ്ഥാങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തും പുതിയ ഗവർണർമാരെ നിയമിച്ച് രാഷ്‌ട്രപതി ഭവൻ. പശുപതി അശോക് ഗജപതിയാണ് ​ഗോവയുടെ പുതിയ ​ഗവർണർ.

നിലവിലെ ഗവർണർ പി.എസ് ശ്രീധരൻ പിള്ള കാലാവധി പൂർത്തിയാക്കിയതിനെ തുടർന്നാണ് ഇവിടെ പുതിയ ഗവർണറെ നിയമിച്ചത്.

ഹരിയാനയിൽ പുതിയ ഗവർണറായി അസിം കുമാർ ഘോഷ്, ​ഗോവയിൽ പശുപതി അശോക് ഗജപതി രാജു, ലഡാക്കിന്റെ ലെഫ്റ്റനൻ്റ് ​ഗവർണറായി കബീന്ദ്ര സിം​ഗ് എന്നിങ്ങനെയാണ് പുതിയ നിയമനം.

മുൻ സിവിൽ വ്യോമയാന മന്ത്രിയാണ് പശുപതി ​ഗജപതി രാജു. ചെന്നൈയിലായിരുന്നു പശുപതി അശോക് ഗജപതി ജനിച്ചത്. 2014 മുതൽ 2018 വരെ മന്ത്രിയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

ശ്രീധരൻ പിള്ളയ്‌ക്ക് മറ്റൊരിടത്തും പകരം ചുമതല നൽകിയിട്ടില്ല. നേരത്തെ, മിസോറാം ഗവർണറായി ശ്രീധരൻ പിള്ള സേവനം അനുഷ്ഠിച്ചിട്ടുണ്ട്. അതിന് ശേഷമായിരുന്നു ഗോവ ഗവർണറായുള്ള നിയമനം.

അടിയന്തരാവസ്ഥയ്ക്കെതിരെ പൊരുതിയത് ആർഎസ്എസ്’; പി.എസ്.ശ്രീധരൻ പിള്ള

തിരുവനന്തപുരം: അടിയന്തരാവസ്ഥക്കാലത്തെ കുറിച്ചു മുഖ്യമന്ത്രി പിണറായി വിജയൻ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് ഗോവ ഗവർണർ പി.എസ്.ശ്രീധരൻ പിള്ള പറഞ്ഞു. അടിയന്തരാവസ്ഥയുമായി ബന്ധപ്പെട്ട തന്റെ പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു പി.എസ്. ശ്രീധരൻ പിള്ള.

മുഖ്യമന്ത്രിയുടെ നടപടി ദൗർഭാഗ്യകരമാണ്. അടിയന്തരാവസ്ഥയ്ക്കെതിരെ പൊരുതിയത് ആർഎസ്എസ് ആണെന്നും എന്നാൽ ഇതു മറച്ചുവയ്ക്കപ്പെടുകയാണെന്നും പി. എസ്. ശ്രീധരൻ പിള്ള പറഞ്ഞു.

പിണറായി വിജയൻ അടിയന്തരാവസ്ഥക്കാലത്തു ജയിലിൽ കിടന്നതിനെക്കുറിച്ച് അറിയാൻ പി. എസ്. ശ്രീധരൻ പിള്ളയുടെ ബുക്ക് വേണ്ടിവന്നു. 1977 മാർച്ച് 30നു നിയമസഭയിലേക്ക് കണ്ണൂരിൽനിന്നുള്ള യുവ എംഎൽഎ ആയ പിണറായി വിജയൻ എത്തിയത് കാലിൽ ഒടിവോടെയാണ്.

അതേസമയം പിണറായി വിജയനെ അത്രയേറെ ക്രൂരമായി മർദിച്ചിട്ടും കണ്ണൂരിൽ എന്തേ ആരും ഒരു പ്രതിഷേധ പ്രകടനം പോലും നടത്താതിരുന്നുവെന്ന ചോദ്യമാണ് ഉയരുന്നത്. ഭയം മൂലമാണെന്നാണ് ഉത്തരം.

അടിയന്തരാവസ്ഥയെ അനുകൂലിക്കുന്ന നിലപാടാണു കെ.കരുണാകരൻ സ്വീകരിച്ചത്. പുത്രദുഖത്താൽ ഈച്ചരവാരിയർ മരിച്ചതിനു കാലം കണക്കുചോദിച്ചുവെന്നും പി. എസ്. ശ്രീധരൻ പിള്ള പറഞ്ഞു.

English Summary:

Ashok Gajapathi Raju, a TDP leader and former Union Civil Aviation Minister, has been appointed as the new Governor of Goa, replacing P.S. Sreedharan Pillai whose term has ended. The official appointment order was issued by the Rashtrapati Bhavan. Born in Chennai, Raju served as Civil Aviation Minister from 2014 to 2018.

spot_imgspot_img
spot_imgspot_img

Latest news

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല കാസർകോട്: അമ്മയ്ക്ക് ചെലവിന് നൽകാത്തതിന്റെ പേരിൽ മകനെ...

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ പത്തനംതിട്ട: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട്...

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു കാഠ്മണ്ഡു: നേപ്പാളിൽ ആളിപ്പടർന്ന ജെൻ...

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി കൊച്ചി: വിവാഹ വാദാനം നൽകി പീഡിപ്പിച്ചു എന്ന...

നേപ്പാളിൽ സമൂഹമാധ്യമ നിരോധനം പിൻവലിച്ചു

നേപ്പാളിൽ സമൂഹമാധ്യമ നിരോധനം പിൻവലിച്ചു കാഠ്മണ്ഡു: ശക്തമായ യുവജന പ്രക്ഷോഭങ്ങൾക്ക് പിന്നാലെ നേപ്പാൾ...

Other news

Related Articles

Popular Categories

spot_imgspot_img