പാതിരാത്രിയിൽ നിസ്സഹായരായ അതിഥി തൊഴിലാളികൾക്ക് രക്ഷകയായി ആശാവർക്കർ. അർദ്ധരാത്രിയിൽ പ്രസവവേദന കൊണ്ട് പുളഞ്ഞ യുവതിക്കാണ് ആശ വർക്കർ ഓമന രക്ഷകയായി എത്തിയത്. (Ashavarkar Saritha as an angel to a young woman suffering from labor pains)
രാത്രി വൈകിയാണ് മൈസൂർ സ്വദേശിയായ സരിത(25)ക്ക് വൈകിയാണ് സരിതക്ക് പ്രസവവേദന അനുഭവപ്പെട്ടത്. വീയപുരം മൂന്നാം വാർഡിൽ കട്ടകുഴിപാടത്തിന്റേയും അച്ചൻകോവിലാറിന്‍റേയും ഓരത്തുള്ള ചിറയിൽ അഞ്ചുവർഷമായി താമസിക്കുന്ന കുടുംബമാണിത്.
സരിത ഗർഭിണിയായി മൂന്നാം മാസം മുതൽ ഹരിപ്പാട് താലൂക്കാശുപത്രിയിൽ ചെക്കപ്പ് നടത്തുന്നതിന് കൂടെപോയിരുന്നത് ഓമനയായിരുന്നു. ആശുപത്രിയിലെത്തിക്കാൻ മറ്റ് മാർഗം ഇല്ലാതെ വന്നതോടെ ആശാവർക്കർ ഓമനയെ സരിതയുടെ ഭർത്താവ് ഫോണിൽ വിളിച്ച് വിവരം അറിയിച്ചു. ഉറങ്ങികിടന്ന തന്‍റെ ജ്യേഷ്ഠന്റെ മകൻ ബിജുവിനെ വിളിച്ചുണർത്തി ഓമന, സരിത താമസിക്കുന്ന വീട്ടിലെത്തി.
ചെറുവള്ളത്തിൽ കയറ്റി സരിതയെ ഓമനയും ബിജുവും കൂടി മെയിൻ റോഡിൽ എത്തിച്ചു. അവിടെനിന്നും ആംബുലൻസിൽ കയറ്റി ആലപ്പുഴ മെഡിക്കൽ കോളജിൽ എത്തിച്ച സരിത പത്ത് മിനിറ്റുള്ളിൽ ഒരുപെൺകുഞ്ഞിന് ജന്മം നൽകി. സരിതയെ ചികിത്സിച്ചിരുന്ന താലൂക്കാശുപത്രിയിലെ ഡോക്ടർ അവധിയായതിനാൽ ഇവരെ നേരിട്ട് മെഡിക്കല്‍ കോളജിൽ എത്തിക്കുകയായിരുന്നു.