web analytics

ആശമാരുടെ സമരം 50-ാം ദിനത്തിൽ; സമരപന്തലിന് മുന്നിൽ ഇന്ന് മുടിമുറിക്കും

തിരുവനന്തപുരം: സെക്രട്ടേറിയറ്റിനു മുന്നിൽ തുടരുന്ന ആശ വർക്കേഴ്സിന്റെ സമരം അമ്പത് ദിവസം പിന്നിടുന്നു. ആവശ്യങ്ങൾ ചർച്ച ചെയ്യുകയോ അംഗീകരിക്കുകയോ ചെയ്യാത്ത സർക്കാരിനെതിരെ പ്രതിഷേധം കടുപ്പിക്കാനാണ് ആശമാരുടെ തീരുമാനം. അൻപതോളം ആശമാർ ഇന്ന് സമരപന്തലിന് മുന്നിൽ മുടിമുറിച്ച് പ്രതിഷേധം നടത്തും.

ഫെബ്രുവരി 10ന് ആണ് കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സമരം ആരംഭിച്ചത്. ഓണറേറിയം 21000 ആക്കുക, വിരമിക്കൽ ആനുകൂല്യമായി അഞ്ച് ലക്ഷം രൂപ നൽകുക, ഇൻസെൻടീവിലെ വ്യവസ്ഥകൾ ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.

ഇടതുപക്ഷം ഒഴികെയുള്ള രാഷ്ട്രീയ നേതാക്കൾ സമരവേദിയിലെത്തി പിന്തുണ പ്രഖ്യാപിച്ചിരുന്നു. സമരം പൊളിക്കാൻ മറുസമരവുമായി സിഐടിയു രംഗത്തെത്തിയെങ്കിലും വിജയിച്ചില്ല. കേന്ദ്രമന്ത്രി സുരേഷ് ഗോപി സമരപന്തൽ സന്ദർശിച്ചിരുന്നു.

അതേസമയം നിരാഹാര സമരം പന്ത്രണ്ടാം ദിവസത്തിലേക്ക് കടന്നതോടെ പ്രതിഷേധക്കാരെ ചർച്ചയ്ക്ക് വിളിക്കണമെന്ന ആവശ്യവും ശക്തമായി ഉയരുന്നുണ്ട്. സമരത്തിൽ പങ്കെടുത്ത ആശാ വർക്കർമാരുടെ കഴിഞ്ഞ മാസത്തെ ഓണറേറിയവും ഇൻസെന്‍റീവും തടഞ്ഞതിലും പ്രതിഷേധം ശക്തമാകുകയാണ്.

spot_imgspot_img
spot_imgspot_img

Latest news

പരാതി, ഒത്തുതീർപ്പ്, ഇറങ്ങിപ്പോക്ക്… ഒടുവിൽ…രാമന്തളിയിൽ സംഭവിച്ചത് ഒരിടത്തും സംഭവിക്കാതിരിക്കട്ടെ

പരാതി, ഒത്തുതീർപ്പ്, ഇറങ്ങിപ്പോക്ക്… ഒടുവിൽ…രാമന്തളിയിൽ സംഭവിച്ചത് ഒരിടത്തും സംഭവിക്കാതിരിക്കട്ടെ കണ്ണൂർ: പയ്യന്നൂർ രാമന്തളിയിൽ...

ഡ്രോൺ പറത്തി ദൃശ്യങ്ങൾ പകർത്തി; എഷ്യാനെറ്റിനും റിപ്പോർട്ടറിനും എതിരെ പരാതിയുമായി ദിലീപിന്റെ സഹോദരി

ഡ്രോൺ പറത്തി ദൃശ്യങ്ങൾ പകർത്തി; എഷ്യാനെറ്റിനും റിപ്പോർട്ടറിനും എതിരെ പരാതിയുമായി ദിലീപിന്റെ...

യുഡിഎഫ് വോട്ട് ആറു ശതമാനം ഇടിഞ്ഞു; നേട്ടം എല്‍ഡിഎഫിന് മാത്രം!

യുഡിഎഫ് വോട്ട് ആറു ശതമാനം ഇടിഞ്ഞു; നേട്ടം എല്‍ഡിഎഫിന് മാത്രം! തിരുവനന്തപുരം: തദ്ദേശ...

ലക്ഷംതൊട്ടു, ഒറ്റയടിക്ക് കൂടിയത് 1760 രൂപ: ഒരു പവൻ സ്വർണത്തിന്…

ലക്ഷംതൊട്ടു, ഒറ്റയടിക്ക് കൂടിയത് 1760 രൂപ: ഒരു പവൻ സ്വർണത്തിന്… തിരുവനന്തപുരം: സ്വർണവില...

Other news

14-കാരൻ വൈഭവിനെപോലും വെറുതെവിടാതെ പാക് ആരാധകർ; അധിക്ഷേ വാക്കുകൾ

14-കാരൻ വൈഭവിനെപോലും വെറുതെവിടാതെ പാക് ആരാധകർ; അധിക്ഷേ വാക്കുകൾ ദുബായ്: അണ്ടർ-19 ഏഷ്യാ...

പി.വി അൻവറിന്റെ അടുത്ത അങ്കം ബേപ്പൂരിലോ ..? സ്വാഗതം ചെയ്ത് ബോർഡുകൾ നിരന്നു

അൻവറിനെ സ്വാഗതം ചെയ്തുകൊണ്ടുള്ള ഫ്ലെക്സ് ബോർഡുകൾ ബേപ്പൂർ മേഖലയിൽ കോഴിക്കോട്: പി.വി. അൻവർ...

പരാതി, ഒത്തുതീർപ്പ്, ഇറങ്ങിപ്പോക്ക്… ഒടുവിൽ…രാമന്തളിയിൽ സംഭവിച്ചത് ഒരിടത്തും സംഭവിക്കാതിരിക്കട്ടെ

പരാതി, ഒത്തുതീർപ്പ്, ഇറങ്ങിപ്പോക്ക്… ഒടുവിൽ…രാമന്തളിയിൽ സംഭവിച്ചത് ഒരിടത്തും സംഭവിക്കാതിരിക്കട്ടെ കണ്ണൂർ: പയ്യന്നൂർ രാമന്തളിയിൽ...

അകലം പാലിക്കണേ… ഇഎംഐ പെന്‍ഡിങാണ്… ചിരിപ്പിക്കുമ്പോഴും ചിന്തിപ്പിക്കുന്ന സ്റ്റിക്കറിന് കൈയ്യടിച്ച് സോഷ്യൽ മീഡിയ

അകലം പാലിക്കണേ… ഇഎംഐ പെന്‍ഡിങാണ്... ചിരിപ്പിക്കുമ്പോഴും ചിന്തിപ്പിക്കുന്ന സ്റ്റിക്കറിന് കൈയ്യടിച്ച് സോഷ്യൽ...

കളഞ്ഞുകിട്ടിയ സ്വർണമാല ഉടമസ്ഥന് തിരികെ നൽകി ബസ് ജീവനക്കാർ

കളഞ്ഞു കിട്ടിയ സ്വർണമാല ഉടമസ്ഥന് തിരികെ നൽകി ബസ് ജീവനക്കാർ മാതൃകയായി ഇടുക്കിയിൽ...

Related Articles

Popular Categories

spot_imgspot_img