ഇഷ്ടക്കാരെ തിരുകി കയറ്റാൻ സമ്മർദ്ദ തന്ത്രം

ഇഷ്ടക്കാരെ തിരുകി കയറ്റാൻ സമ്മർദ്ദ തന്ത്രം

തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവി നിയമനത്തിൽ യുപിഎസ്സി തീരുമാനം ആസന്നമായിരിക്കെ, ഡിജിപി പട്ടികയിലുള്ള ഉദ്യോഗസ്ഥർക്കുമേൽ ഒഴിവാകാൻ കടുത്ത സമ്മർദ്ദമെന്ന് റിപ്പോർട്ട്.

സംസ്ഥാന സർക്കാർ യുപിഎസ് സിക്ക് അയച്ചു നൽകിയ ആറംഗ പട്ടികയിൽ ഇടംപിടിച്ച സീനിയർ പൊലീസ് ഉദ്യോഗസ്ഥന്മാർക്ക് മേലാണ് സർക്കാർ വൃത്തങ്ങൾ ഇത്തരത്തിൽ സമ്മർദ്ദം ശക്തമാക്കിയിട്ടുള്ളത്.

സർക്കാരിന് ഇഷ്ടക്കാരായവരെ നിയമിക്കുക ലക്ഷ്യമിട്ട്, പട്ടികയിലുള്ള സീനിയർ ഉദ്യോഗസ്ഥരോട് ഡിജിപി സ്ഥാനത്തേക്കുള്ള മത്സരത്തിൽ നിന്നും ഒഴിയാനാണ് സർക്കാർ വൃത്തങ്ങൾ ആവശ്യപ്പെട്ടിട്ടുള്ളത്.

സർക്കാരിന് താൽപ്പര്യമുള്ള മനോജ് എബ്രഹാം, എം ആർ അജിത് കുമാർ എന്നിവർക്ക് വഴിയൊരുക്കാനാണ് പട്ടികയിൽ ആദ്യ പേരുകാരായ ഉദ്യോഗസ്ഥർക്ക് മേൽ സമ്മർദ്ദം ശക്തമാക്കിയതെന്നാണ് ആക്ഷേപം.

യുപിഎസ് സിക്ക് വീണ്ടും കത്തയച്ച് സംസ്ഥാന സർക്കാർ

ഇതിന്റെ ഭാ​ഗമായി എഡിജിപിമാരെയും പൊലീസ് മേധാവി സ്ഥാനത്തേക്ക് പരിഗണിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ യുപിഎസ് സിക്ക് വീണ്ടും കത്തയച്ചിട്ടുണ്ട്.

30 വർഷ സർവീസും ഡിജിപി റാങ്കും ഇല്ലാത്തവരെ പരിഗണിക്കാനാവില്ലെന്ന യു.പി.എസ്.സി നിലപാടിനെതിരെയാണ് ആഭ്യന്തരവകുപ്പ് ഇത്തരത്തിൽ കത്തയച്ചത്.

Read More: വീണ്ടും ഭാരതാംബ വിവാദം; ‘ഗവർണർ ആട്ടുകല്ലിന് കാറ്റുപിടിച്ചപോലെ’യെന്ന് ശിവൻകുട്ടി

പട്ടികയിൽ അഞ്ചാമതും ആറാമതുമുള്ള സുരേഷ് രാജ് പുരോഹിത്, എം ആർ അജിത് കുമാർ എന്നിവരാണ് എഡിജിപിമാർ. ഇതിൽ ആഭ്യന്തര വകുപ്പിന് താൽപ്പര്യമുള്ള അജിത് കുമാറിന് വേണ്ടിയാണ് ഈ നീക്കമെന്നാണ് ആരോപണം.

സംസ്ഥാനത്തെ ഏറ്റവും മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥരായ നിതിൻ അഗർവാൾ, റവാഡ ചന്ദ്രശേഖർ, യോഗേഷ് ഗുപ്ത, മനോജ് എബ്രഹാം, സുരേഷ് രാജ് പുരോഹിത്, എം ആർ അജിത് കുമാർ

തുടങ്ങി ആറ് ഉദ്യോഗസ്ഥരാണ് സംസ്ഥാന സർക്കാർ ഡിജിപി സ്ഥാനത്തേക്ക് പരിഗണിക്കാനായി സമർപ്പിച്ച പട്ടികയിൽ ഇടംപിടിച്ചിട്ടുള്ളത്.

നിലവിൽ ഒന്നാമതുള്ള റോഡ് സുരക്ഷാ കമ്മീഷണറാണ് നിതിൻ അഗർവാൾ. പട്ടികയിൽ രണ്ടാമതുള്ള റവാഡ ചന്ദ്രശേഖർ ഐബി ഡെപ്യൂട്ടി ഡയറക്ടറാണ്.

മൂന്നാമതുള്ള സംസ്ഥാന ഫയർഫോഴ്‌സ് മേധാവിയാണ് യോഗേഷ് ഗുപ്ത. നാലാമതാണ് സംസ്ഥാന വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം.

പയറ്റുന്നത് സമ്മർദ്ദ തന്ത്രം

യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ തയ്യാറാക്കിയ ഷോർട്ട്ലിസ്റ്റിൽ ഉൾപ്പെടുമെന്ന് പ്രതീക്ഷിക്കുന്ന മൂന്ന് മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥരായ നിതിൻ അഗർവാൾ, റവാഡ എ ചന്ദ്രശേഖർ, യോഗേഷ് ഗുപ്ത

തുടങ്ങിയവരെ പൊലീസ് മേധാവി സ്ഥാനത്തേക്ക് തെരഞ്ഞെടുക്കേണ്ടി വരുന്നതിനുള്ള സാധ്യത ഒഴിവാക്കുക എന്നതാണ് സമ്മർദ്ദ നീക്കത്തിന്റെ ലക്ഷ്യമെന്നാണ് റിപ്പോർട്ട്.

ഐബി ഡെപ്യൂട്ടി ഡയറക്ടറായ രവാഡ ചന്ദ്രശേഖറെ കേന്ദ്ര കാബിനറ്റിൽ സുരക്ഷാ സെക്രട്ടറിയായി നേരത്തെ നിയമിച്ചിരുന്നു.

എന്നാൽ രവാഡയുടെ ക്ലിയറൻസ് സർട്ടിഫിക്കറ്റ് സംസ്ഥാന സർക്കാർ നിലവിൽ തടഞ്ഞുവെച്ചിരിക്കുകയാണ്.

ഡിജിപി പദവിയിലേക്ക് താൽപ്പര്യമില്ലെങ്കിൽ ക്ലിയറൻസ് നൽകാമെന്നാണ് ആഭ്യന്തര വകുപ്പ് അറിയിച്ചതെന്നാണ് സൂചന.

Read More: അങ്ങനെ അടിച്ചു കയറി പോകുന്ന ശൈലി കാണിച്ചിട്ടില്ല; ക്ഷണിക്കുന്നിടത്ത് പോകും ക്ഷണിക്കാത്തിടത്ത് പോകാറില്ല

വിജിലൻസ് ഡയറക്ടറായിരിക്കെ യോഗേഷ് ഗുപ്ത മുഖം നോക്കാതെ സ്വീകരിച്ച നടപടികളും, സിപിഎം നേതാവ് പിപി ദിവ്യക്കെതിരെ സ്വീകരിച്ച നിലപാടുകളുമാണ് ആഭ്യന്ത്ര വകുപ്പിന് അദ്ദേഹത്തോടുള്ള അപ്രീതിക്ക് കാരണമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

ഇതേത്തുടർന്ന് അടുത്തിടെ യോഗേഷ് ഗുപ്തയെ വിജിലൻസിന്റെ തലപ്പത്തു നിന്നും ഫയർഫോഴ്‌സ് മേധാവിയായി മാറ്റി നിയമിച്ചിരുന്നു.

സർവീസിലുള്ളതും വിരമിച്ചതുമായ ഐഎഎസ്, ഐപിഎസ് ഓഫീസർമാർ വഴി പട്ടികയിലെ ആദ്യ പേരുകാരിൽ പലവിധ സമ്മർദ്ദവും ചെലുത്തി വരികയാണ്.

ഇവർ വഴി ഡിജിപി പദവിയിൽ നിന്നും വിട്ടുനിൽക്കുന്നതിന് നിരവധി വാഗ്ദാനങ്ങളും ഇവർക്ക് നൽകുന്നതായാണ് ഇം​ഗ്ലീഷ് പത്രം റിപ്പോർട്ട് ചെയ്യുന്നത്.

ഈ മാസം 30 ന് നിലവിലെ ഡിജിപി ഷെയ്ഖ് ദർവേഷ് സാഹിബ് വിരമിക്കുമ്പോൾ അടുത്ത സംസ്ഥാന പൊലീസ് മേധാവിയെ യുപിഎസ്സി തെരഞ്ഞെടുക്കും. പട്ടികയിലെ ഏറ്റവും സീനിയറായ നിതിൻ അഗർവാൾ പട്ടികയിൽ ഉണ്ടാകുമെന്നാണ് പുറത്തു വരുന്ന വിവരം.

ബിഎസ്എഫ് മുൻ മേധാവിയായിരുന്ന നിതിൻ അഗർവാൾ, സംസ്ഥാന കേഡറിലേക്ക് മടങ്ങിയെത്തുകയായിരുന്നു. റവാഡ ചന്ദ്രശേഖറും യോഗേഷ് ഗുപ്തയുമാണ് സീനിയോറിറ്റിയിൽ രണ്ടും മൂന്നും സ്ഥാനത്ത് ഉള്ളത്.

ഇവർ ഒഴിവായാൽ മാത്രമേ, സർക്കാരിന് താൽപ്പര്യമുള്ള മനോജ് എബ്രഹാം, എം ആർ അജിത് കുമാർ എന്നിവർ പട്ടികയിൽ ഇടംനേടുകയുള്ളൂ. എന്നാൽ സർക്കാരിന്റെ സമ്മർദ്ദ തന്ത്രങ്ങളോട് പട്ടികയിൽ ഇടംനേടിയ സീനിയർ ഉദ്യോഗസ്ഥർക്ക് കടുത്ത അതൃപ്തി ഉള്ളതായാണ് മറ്റൊരു വിവരം.

അജിത് കുമാറിനേക്കാൾ സീനിയറായ സുരേഷ് രാജ് പുരോഹിത് കേന്ദ്ര ഡെപ്യൂട്ടേഷനിലാണെങ്കിലും, പൊലീസ് മേധാവി പദവി ലഭിച്ചാൽ സംസ്ഥാനത്തേക്ക് മടങ്ങിവരാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്.

അതേസമയം വരവിൽ കവിഞ്ഞ സ്വത്തു സമ്പാദിച്ച കേസിൽ എഡിജിപി അജിത് കുമാറിനെതിരായ കേസ് വിജിലൻസ് കോടതി ജൂൺ 21 ലേക്ക് മാറ്റിവെച്ചിരിക്കുകയാണ്.

പൊലീസ് മേധാവി സ്ഥാനത്തേക്ക് മൂന്നുപേരുടെ അന്തിമ പട്ടിക തയ്യാറാക്കി യുപിഎസ് സി സംസ്ഥാന സർക്കാരിന് കൈമാറും. ഇതിൽ നിന്നാണ് പുതിയ പൊലീസ് മേധാവിയെ സംസ്ഥാന സർക്കാർ നിയമിക്കുക.

English Summary:

As the UPSC decision on the appointment of the new State Police Chief is expected soon, reports indicate that there is intense pressure on officers included in the DGP shortlist to withdraw from consideration.

spot_imgspot_img
spot_imgspot_img

Latest news

വേടനെതിരെ കൂടുതൽ പരാതികൾ; ലൈംഗികാതിക്രമം വെളിപ്പെടുത്തി രണ്ടു യുവതികൾ മുഖ്യമന്ത്രിയെ സമീപിച്ചു

വേടനെതിരെ കൂടുതൽ പരാതികൾ; ലൈംഗികാതിക്രമം വെളിപ്പെടുത്തി രണ്ടു യുവതികൾ മുഖ്യമന്ത്രിയെ സമീപിച്ചു വേടൻ’...

വരും മണിക്കൂറുകളിൽ മഴ കനക്കും, ശക്തമായ കാറ്റിനും സാദ്ധ്യത; രണ്ട് ജില്ലക്കാർ സൂക്ഷിക്കണം; ജാഗ്രത നിർദേശം

വരും മണിക്കൂറുകളിൽ മഴ കനക്കും ശക്തമായ കാറ്റിനും സാദ്ധ്യത; രണ്ട് ജില്ലക്കാർ...

കുവൈറ്റ് വിഷമദ്യ ദുരന്തം; ഇതുവരെ മരിച്ചത് 23 പേർ; ചികിത്സയിലുള്ളത് 160 പേർ; കൂടുതലും മലയാളികൾ

കുവൈറ്റ് വിഷമദ്യ ദുരന്തം; ഇതുവരെ മരിച്ചത് 23 പേർ; ചികിത്സയിലുള്ളത് 160...

ഹൊറൈസൺ മോട്ടോഴ്സ് – സി.എം.എസ് കോളേജ് മിനി മാരത്തൺ മൂന്നാം സീസണിന് ആവേശക്കൊടിയിറക്കം

ഹൊറൈസൺ മോട്ടോഴ്സ് – സി.എം.എസ് കോളേജ് മിനി മാരത്തൺ മൂന്നാം സീസണിന്...

ഹൊറൈസൺ മോട്ടോഴ്സ്- സി.എം.എസ്. കോളജ്- വിമുക്തി മിഷൻ മിനി മാരത്തൺ സീസൺ 3 നാളെ

കോട്ടയം: ഹൊറൈസൺ മോട്ടോഴ്സും സി.എം.എസ്. കോളജും വിമുക്തി മിഷനും ചേർന്ന് നടത്തുന്ന...

Other news

യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് നടത്തുന്ന ചർച്ചകളിൽ പങ്കാളിയാകാൻ യൂറോപ്യൻ യൂണിയനും

യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് നടത്തുന്ന ചർച്ചകളിൽ പങ്കാളിയാകാൻ യൂറോപ്യൻ യൂണിയനും വാഷിങ്ടൺ:...

മൂന്നാറിൽ സ്കൂൾ തകർത്ത് കാട്ടാനക്കൂട്ടം

മൂന്നാറിൽ സ്കൂൾ തകർത്ത് കാട്ടാനക്കൂട്ടം അടിമാലി: മൂന്നാറിൽ കാട്ടാനക്കൂട്ടം സ്കൂൾ തകർത്തു. കന്നിമല...

ഈ ജില്ലയിൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി

ഈ ജില്ലയിൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി തൃശൂർ: കനത്ത മഴ...

Related Articles

Popular Categories

spot_imgspot_img