ആര്യനാട് പഞ്ചായത്ത് വാർഡ് മെമ്പർ മരിച്ച നിലയിൽ
തിരുവനന്തപുരം: ആര്യനാട് പഞ്ചായത്ത് വാർഡ് മെമ്പറെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ആര്യനാട് കോട്ടയ്ക്കകം വാർഡ് മെമ്പറായ ശ്രീജ (48) ആണ് മരിച്ചത്.
സാമ്പത്തിക പ്രശ്നത്തെ തുടർന്ന് ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക നിഗമനം. ഇന്ന് രാവിലെ വീട്ടിൽ വെച്ച് ആസിഡ് കുടിക്കുകയായിരുന്നു. ഉടൻ തന്നെ ആര്യനാട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൈക്രോ ഫിനാൻസ് ഇടപാടുമായി ബന്ധപ്പെട്ട് സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടായിരുന്നു. മൃതദേഹം ആര്യനാട് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
സിടി സ്കാനിംഗ് ജീവനെടുക്കുമോ? 22 കാരിക്ക് ദാരുണാന്ത്യം
റിയോ ഡു സുൽ: സിടി സ്കാനിങ്ങിനിടെയുണ്ടായ അലർജിയെ തുടർന്ന് യുവതിക്ക് ദാരുണാന്ത്യം. ബ്രസീലിലെ റിയോ ഡു സുല്ലിലെ ഹൈ വാൽ റീജനൽ ആശുപത്രിയിലാണ് സംഭവമുണ്ടായത്.
22 വയസുകാരിയായ ലെറ്റീഷ്യ പോൾ, സാധാരണ പരിശോധനയ്ക്കായി എത്തിയ ആശുപത്രിയിൽ ജീവൻ നഷ്ടപ്പെടുത്തി. വൃക്കയിൽ കല്ല് കണ്ടെത്തിയതിനാലാണ് യുവതി ചികിത്സ തേടിയത്.
ചികിത്സാ നടപടികളുടെ ഭാഗമായി ഡോക്ടർമാർ സിടി സ്കാൻ നിർദ്ദേശിച്ചു. സാധാരണയായി സുരക്ഷിതമായിട്ടാണ് കരുതപ്പെടുന്ന ഈ സ്കാനിംഗ് പ്രക്രിയ, ഒരു അപൂർവമായ അലർജി പ്രതികരണത്തെ തുടർന്ന് ജീവഹാനിയിലേക്ക് നയിക്കുകയായിരുന്നു.
സ്കാനിന് മുൻപ് ശരീരത്തിൽ കുത്തിവയ്ക്കുന്ന ‘കോൺട്രാസ്റ്റ് ദ്രാവകം’ രോഗിയുടെ ശരീരാവയവങ്ങളെ കൂടുതൽ വ്യക്തമായി പരിശോധിക്കാൻ സഹായിക്കുന്നതാണ്.
എന്നാൽ ഈ ദ്രാവകമാണ് ലെറ്റീഷ്യയുടെ ജീവനെടുത്തത്. സ്കാനിന് മുൻപ് കുത്തിവെച്ച ഉടനെ തന്നെ അവർക്കു ശ്വാസതടസ്സം അനുഭവപ്പെട്ടു. ഉടൻ തന്നെ മെഡിക്കൽ സംഘാംഗങ്ങൾ അടിയന്തര ചികിത്സ നൽകി,
അവരെ സ്ഥിരതയിലേക്ക് കൊണ്ടുവരാൻ ശ്രമിക്കുകയും ചെയ്തു. പക്ഷേ അവസ്ഥ വേഗത്തിൽ ഗുരുതരമായി മാറി. 24 മണിക്കൂറിനുള്ളിൽ യുവതി മരണമടഞ്ഞു.
Summary: Aryanad Kottaykkakam ward member Sreeja (48) was found dead in an apparent suicide. Initial reports suggest financial issues as the reason behind the tragedy.









