മകളെ ചേർത്തുപിടിച്ച് ആര്യയും സിബിനും; വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങൾ പുറത്ത്

അവതാരകയും നടിയുമായ ആര്യ ബഡായിയും ആർജെയും ബിഗ് ബോസ് താരവുമായ സിബിനും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞെന്ന വാർത്ത ദിവസങ്ങൾക്ക് മുൻപ് പുറത്തു വന്നിരുന്നു. ഇരുവരും തങ്ങളുടെ സോഷ്യൽ മീഡിയയിലൂടെയാണ്‌ ഇക്കാര്യം അറിയിച്ചത്.

എന്നാൽ നിശ്ചയത്തിന്റെ കൂടുതൽ ചിത്രങ്ങൾ ഇരുവരും പുറത്തുവിട്ടിരുന്നില്ല. ഇപ്പോഴിതാ വിവാഹനിശ്ചയ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് ആര്യ ബഡായി.

‘ഞങ്ങൾക്ക് ഏറെ പ്രിയപ്പെട്ട ദിവസം. ഒരുപാട് ഒരുപാട് സന്തോഷം, ആനന്ദക്കണ്ണീർ, സ്നേഹം, ആത്മബന്ധം അങ്ങനെ എല്ലാംകൊണ്ടും നിറഞ്ഞ ഒരു ദിവസം. ഞങ്ങളും ഞങ്ങളുടെ മകളും ആകാംക്ഷയോടെ കാത്തിരുന്ന ദിനം.

ഞങ്ങളെ സ്നേഹിക്കുന്നവർ കാത്തിരുന്ന ദിവസം. ഈ ദിവസത്തെക്കുറിച്ചുള്ള വികാരങ്ങൾ പ്രകടിപ്പിക്കാൻ എനിക്ക് വാക്കുകൾ മതിയാകില്ല. മരിക്കുവോളം ഇത് ഞങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട ഓർമയായിരിക്കും’, എന്നാണ് ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് ആര്യ ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചത്.

സിബിനും ആര്യയും പരസ്പരം മാലകൾ അണിയിക്കുന്നതും ആര്യയുടെ മകളുടെ ഒപ്പമുള്ള ചിത്രങ്ങളുമാണ് പുറത്തു വന്നിരിക്കുന്നത്. ഇരുവരുടേയും രണ്ടാം വിവാഹമാണിത്.

ആദ്യ ബന്ധത്തില്‍ സിബിന് റയാന്‍ എന്ന മകനും ആര്യയ്ക്ക് ഖുശി എന്നൊരു മകളുമുണ്ട്. അതുകൊണ്ടുതന്നെ തങ്ങള്‍ നാല് പേരുള്ള ഒരു കുടുംബമായാണ് ഒരുമിക്കാന്‍ പോകുന്നതെന്ന് സിബിന്‍ നേരത്തെ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരുന്നു.

പോസ്റ്റിനു പിന്നാലെ നിരവധി പേരാണ് സിബിനും ആര്യയ്ക്കും ആശംസകളുമായി രംഗത്ത് എത്തിയത്. സിനിമാ താരങ്ങള്‍ ഉള്‍പ്പടെയുള്ളവരും ആശംസകള്‍ അറിയിക്കുന്നുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം...

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു കാബൂൾ: അഫ്​ഗാനിസ്ഥാനിലെ ഭൂകമ്പ മേഖലകളിൽ ദുരന്തബാധിതരായ സ്ത്രീകൾ...

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ സന്തോഷത്തിന്റെയും സമൃദ്ധിയുടേയും...

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ്

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ് വാഷിങ്ടൺ: ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആഗോള...

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ കൊച്ചി ∙ ലോൺ തിരിച്ചടവ്...

Other news

ഇന്നും ഒറ്റപ്പെട്ട മഴ, ശക്തമായ കാറ്റിനും സാധ്യത

ഇന്നും ഒറ്റപ്പെട്ട മഴ, ശക്തമായ കാറ്റിനും സാധ്യത തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട...

അജിത് പവാറിനെ വിരട്ടിയ തിരുവനന്തപുരംകാരി

അജിത് പവാറിനെ വിരട്ടിയ തിരുവനന്തപുരംകാരി മുംബൈ: മഹാരാഷ്ട്ര ഉപ മുഖ്യമന്ത്രിയും എൻസിപി നേതാവുമായ...

ബീഡി-ബിഹാര്‍ പോസ്റ്റില്‍ തെറിച്ച് വിടി ബല്‍റാം

ബീഡി-ബിഹാര്‍ പോസ്റ്റില്‍ തെറിച്ച് വിടി ബല്‍റാം ബീഡിയും ബിഹാറും ‘ബി’യിലാണ് തുടങ്ങുന്നത്, അതിനെ...

യൂത്ത് കോൺഗ്രസ് നാഥനില്ലാ കളരിയായിട്ട് 16 ദിവസം

യൂത്ത് കോൺഗ്രസ് നാഥനില്ലാ കളരിയായിട്ട് 16 ദിവസം തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന...

ഇന്ത്യയിലെ 47 % മന്ത്രിമാർക്കും ക്രിമിനൽ കേസുകൾ

ഇന്ത്യയിലെ 47 % മന്ത്രിമാർക്കും ക്രിമിനൽ കേസുകൾ ന്യൂഡൽഹി: ഇന്ത്യയിലെ മന്ത്രിമാരിൽ വലിയൊരു...

Related Articles

Popular Categories

spot_imgspot_img