ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് നാളെ തന്നെ തിഹാര്‍ ജയിലിലേക്ക് മടങ്ങണം. മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റിലായ അരവിന്ദ് കെജ്രിവാളിന്റെ ഇടക്കാല ജാമ്യാപേക്ഷ ജൂണ്‍ 5 ന് വിധി പറയാന്‍ ഡല്‍ഹി റൗസ് അവന്യൂ കോടതി മാറ്റിവച്ചു.
ആരോഗ്യ കാരണങ്ങളാല്‍ ഒരാഴ്ചത്തെ ഇടക്കാല ജാമ്യം തേടിയാണ് ഡല്‍ഹി മുഖ്യമന്ത്രി കോടതിയെ സമീപിച്ചത്. കെജ്രിവാള്‍ രോഗിയാണെന്നും ചികില്‍സ ആവശ്യമുണ്ടെന്നും അഭിഭാഷകന്‍ കോടതിയിൽ വാദിച്ചു. നേരത്തെ സുപ്രീം കോടതിയിലും ഹര്‍ജി നല്‍കിയിരുന്നെങ്കിലും കോടതി ഇത് സ്വീകരിക്കാന്‍ വിസമ്മതിച്ചിരുന്നു. അതേസമയം ജാമ്യം നൽകണമെന്ന ആവശ്യത്തെ ഇഡി കോടതിയിൽ ഇന്ന് ശക്തമായി എതിർത്തു. കെജ്രിവാൾ പല വസ്തുതളും മറച്ചുവെയ്ക്കുകയാണെന്നും ആരോഗ്യപ്രശ്നങ്ങൾ അടക്കമുള്ള പല കാര്യങ്ങളിലും തെറ്റായ പ്രസ്താവനയാണ് നടത്തിയിരിക്കുന്നതെന്നും ഇഡി കോടതിയിൽ പറഞ്ഞു.
മദ്യനയക്കേസിൽ മെയ് 10 നായിരുന്നു കെജ്രിവാളിന് കോടതി ഇടക്കാല ജാമ്യം അനുവദിച്ചത്. 21 ദിവസത്തേക്കായിരുന്നു ജാമ്യം നൽകിയത്. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തില്‍ പങ്കെടുക്കാന്‍ ജൂണ്‍ 1 വരെയുള്ള ജാമ്യമാണ് കര്‍ശന ഉപാധികളോടെ സുപ്രീം കോടതി കെജ്രിവാളിന് നല്‍കിയിരുന്നത്.
Read More: റെയിൽവേ ട്രാക്കിലേക്ക് മണ്ണിടിഞ്ഞു വീണു; 4 ട്രെയിനുകൾ പിടിച്ചിട്ടു, സംഭവം തൃശൂരിൽ
Read More: നിങ്ങൾക്കും ഉണ്ടോ ഇഡിയറ്റ് സിൻഡ്രോം; ഉണ്ടെങ്കിൽ സൂക്ഷിച്ചോ പണി കിട്ടും
Read More: നിങ്ങൾക്കും ഉണ്ടോ ഇഡിയറ്റ് സിൻഡ്രോം; ഉണ്ടെങ്കിൽ സൂക്ഷിച്ചോ പണി കിട്ടും