അരവിന്ദ് കെജരിവാള്‍ ഇന്ന് രാജിവെച്ചേക്കും; സാധ്യതപട്ടികയിൽ അഞ്ച് പേർ; സാധ്യത കൂടുതൽ അതിഷി മര്‍ലേനയ്ക്ക്

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ ഇന്ന് രാജിവെച്ചേക്കും. പകല്‍ 4.30ന് ലെഫ്.ഗവര്‍ണര്‍ വി കെ സക്സേനയെ സന്ദര്‍ശിച്ച് രാജിക്കത്ത് കൈമാറാനാണ് നീക്കം. പകല്‍ 11.30ന് എഎപി എംഎല്‍എമാരുടെ യോഗവും വിളിച്ചിട്ടുണ്ട്.Arvind Kejriwal may resign today

ഞായറാഴ്ചയാണ് മുഖ്യമന്ത്രി പദം ഒഴിയുമെന്ന് കെജരിവാള്‍ പ്രഖ്യാപിച്ചത്. പകരം മന്ത്രി അതിഷി മര്‍ലേന മുഖ്യമന്ത്രിയായേക്കുമെന്നാണ് സൂചന. മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് കൂടുതല്‍ നേതാക്കളും നിര്‍ദേശിച്ചത് അതിഷിയുടെ പേരാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.

‘രണ്ടുദിവസങ്ങള്‍ക്കുശേഷം ഞാന്‍ മുഖ്യമന്ത്രി പദവി രാജിവയ്ക്കും. ഡല്‍ഹിയില്‍ മാസങ്ങള്‍ക്കുശേഷം പുതിയ തെരഞ്ഞെടുപ്പ് നടക്കും. കോടതിയില്‍നിന്നും നീതി ലഭിച്ചു. ജനങ്ങളുടെ കോടതിയില്‍നിന്നും നീതി ലഭിക്കും. ജനവിധി വന്നശേഷമേ ഞാന്‍ ഇനി മുഖ്യമന്ത്രിക്കസേരയില്‍ ഇരിക്കൂ’- കെജരിവാള്‍ ഞായറാഴ്ച എഎപി പ്രവര്‍ത്തകരുടെ യോഗത്തില്‍ പറഞ്ഞു.

ഡല്‍ഹി മദ്യനയവുമായി ബന്ധപ്പെട്ട സിബിഐ കേസില്‍ സുപ്രീംകോടതി ജാമ്യം അനുവദിച്ചതിനെ തുടര്‍ന്ന് രണ്ടുദിവസം മുമ്പാണ് കെജരിവാള്‍ ജയില്‍മോചിതനായത്. നവംബറില്‍ മഹാരാഷ്ട്രയ്ക്ക് ഒപ്പം ഡല്‍ഹിയിലും തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് എഎപിയുടെ ആവശ്യം.

മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കില്ലെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. അതിഷി മര്‍ലേനയ്ക്ക് പുറമേ, സൗരഭ് ഭരദ്വാജ്, കൈലാഷ് ഗെലോട്ട്, ഗോപാല്‍റായ്, രാജ്യസഭാ എംപിമാരായ രാഘവ്ച്ഛദ്ദ, സഞ്ജയ്സിങ്ങ് തുടങ്ങിയവരുടെ പേരുകളും മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് പരിഗണിക്കുന്നുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

29 പേർക്കെതിരെ കേസെടുത്ത് ഇഡി

ന്യൂഡൽഹി: സോഷ്യൽ മീഡിയ വഴി ഓൺലൈൻ ചൂതാട്ടം ഗെയിമുകൾ, വാതുവെപ്പ് പരസ്യങ്ങൾ...

Other news

ഈ ആഴ്ച്ചയിലെ മഴ മുന്നറിയിപ്പുകൾ

ഈ ആഴ്ച്ചയിലെ മഴ മുന്നറിയിപ്പുകൾ തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ...

രാസ ലഹരി പിടികൂടി

കൊച്ചി: ഇന്നലെ രാത്രിയിൽ കൊച്ചിയിൽ പിടിയിലായത് ബെംഗളൂരുവിൽ നിന്ന് കൊച്ചിയിലേക്ക് രാസലഹരി...

ഇത്തിഹാദ് റെയിൽ അടുത്ത വർഷം ആരംഭിക്കും

ഇത്തിഹാദ് റെയിൽ അടുത്ത വർഷം ആരംഭിക്കും ദുബൈ: യു.എ.ഇയുടെ സ്വപ്ന പദ്ധതിയായി...

സിപിഎം ഓഫീസിനു മുന്നിൽ പടക്കം പൊട്ടിച്ചു

സിപിഎം ഓഫീസിനു മുന്നിൽ പടക്കം പൊട്ടിച്ചു മണ്ണാർക്കാട്: വിവാദങ്ങളുടെ പശ്ചാത്തലത്തിൽ സിപിഎം മണ്ണാർക്കാട്...

സ്റ്റാര്‍ട്ട് ചെയ്യുന്നതിനിടെ കാര്‍ കത്തുമോ?

സ്റ്റാര്‍ട്ട് ചെയ്യുന്നതിനിടെ കാര്‍ കത്തുമോ? പാലക്കാട്: പൊല്‍പ്പുള്ളിയില്‍ കാര്‍ പൊട്ടിത്തെറിച്ച് രണ്ട് കുട്ടികള്‍...

കട്ടപ്പനയിൽ സ്ഥാപനത്തിലെ ഇരുമ്പ് ജനൽ മോഷ്ടിച്ചു കടത്തി; പ്രതികൾ അറസ്റ്റിൽ: വീഡിയോ കാണാം

കട്ടപ്പനയിൽ സ്വകാര്യ സ്ഥാപനത്തിലെ ഇരുമ്പ് ജനൽ മോഷ്ടിച്ച് ആക്രിക്കടയിൽ വിറ്റ പ്രതികൾ...

Related Articles

Popular Categories

spot_imgspot_img